13/04/2026
തൃശൂർ ജില്ലാ കലക്ടറോടൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുള്ള യുവജനങ്ങൾക്കായി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഭരണനിർവഹണത്തിന്റെ ഭാഗമാകാനുള്ള മികച്ച അവസരമാണിത്.
യോഗ്യതകൾ:
വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായം: 30 വയസ്സിന് താഴെ.
ഭാഷ: മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം.
മറ്റ് കഴിവുകൾ: MS Office, ഡിജിറ്റൽ ടൂളുകൾ എന്നിവയിലുള്ള അറിവ്.
തൃശൂരിൽ ഫുൾ ടൈം ആയി പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.
ശ്രദ്ധിക്കുക: ഇതൊരു 4 മാസത്തെ സന്നദ്ധ സേവനമാണ് (Unpaid Internship).
അവസാന തീയതി: 2026 ഏപ്രിൽ 20, വൈകുന്നേരം 5 മണി.
അപേക്ഷിക്കാൻ: പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: [email protected] എന്ന മെയിലിൽ ബന്ധപ്പെടുക.