Rajive Gandhi Center

Rajive Gandhi Center Rajeev Gandhi Center Malappuram is an NGO, Which is providing various services for the development of

20/08/2024

രാജീവ്ജിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…

20/08/2024

രാജീവ് ഗാന്ധിയുടെ കാലത്ത് ഒപ്പം പ്രവർത്തിക്കാൻ ആയതാണ് ജീവിതത്തിൻറെ ഏറ്റവും വലിയ സുകൃതങ്ങളിൽ ഒന്ന്.

ഇന്ത്യയെ പുതുയുഗത്തിലേക്ക് കൈപിടിച്ചുയർത്തിയ "വിഷനറി " ആയിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി ടെക്നോളജിയിലൂടെയാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞ മനുഷ്യൻ.

ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ടെലഫോണുകൾ ചിലച്ചു തുടങ്ങിയത് അദ്ദേഹം കൊണ്ടുവന്ന വിപ്ലവത്തിലൂടെ ആയിരുന്നു.

എനിക്കൊരു സ്വപ്നമുണ്ട് എന്ന് ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ നെയ്ത ഒരാൾ. ഒപ്പം ഉണ്ടായിരുന്നവരിൽ ആവേശവും പ്രതീക്ഷയും നിറച്ച നേതാവ്!

മഹാനായ രാജീവ് ഗാന്ധിയുടെ ജന്മവാർഷിക വേളയിൽ അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലി! 🌹🌹🌹

രാജീവ് ഗാന്ധി സെന്റർ അവാർഡ് ദാന പരിപാടിയിൽ അങ്ങയുടെ സാന്നിധ്യം തന്നെ രാജീവ് ഗാന്ധി സെന്റർ നെ സംബന്ധിച്ച് വലിയ ഒരു അഭിമാന...
23/05/2024

രാജീവ് ഗാന്ധി സെന്റർ അവാർഡ് ദാന പരിപാടിയിൽ അങ്ങയുടെ സാന്നിധ്യം തന്നെ രാജീവ് ഗാന്ധി സെന്റർ നെ സംബന്ധിച്ച് വലിയ ഒരു അഭിമാന മുഹൂർത്തമാണ്......ചടങ്ങിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കു വെക്കാൻ കാണിച്ച സന്മനസ്സിന് ഒരായിരം നന്ദി 🙏🙏

രാജീവ്‌ ഗാന്ധി സെന്റർ മലപ്പുറം 401/2008 ന്റെ ആഭിമുഖ്യത്തിൽ നടന്ന രാജീവ്‌ ഗാന്ധി അവാർഡ് ദാനവും രാജീവ്‌ഗാന്ധി അനുസ്മരണവും ...
22/05/2024

രാജീവ്‌ ഗാന്ധി സെന്റർ മലപ്പുറം 401/2008 ന്റെ ആഭിമുഖ്യത്തിൽ നടന്ന രാജീവ്‌ ഗാന്ധി അവാർഡ് ദാനവും രാജീവ്‌ഗാന്ധി അനുസ്മരണവും മലപ്പുറത്ത്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. മുൻ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്‌ വി വി പ്രകാശിനാണ് മരണനാന്തരബഹുമതിയായി ഇത്തവണത്തെ അവാർഡ്. മക്കളായ നന്ദനാ പ്രകാശിനും നിളപ്രകാശിനും പ്രതിപക്ഷ നേതാവിൽ നിന്നും വലിയ ഒരു സദസ്സിൽ വെച്ച് അവാർഡ് നല്കാനായതിൽ ഏറെ ചാരിതാർഥ്യമുണ്ട്‌.
അനുഗ്രഹീതനായ വാഗ്മി Dr അബ്ദുസമദ് സമദാനി മുഖ്യ പ്രഭാഷണം നടത്താനായതു ചടങ്ങിന്റെ മാറ്റു കൂട്ടി.

സൗമ്യനും അങ്ങേയറ്റം വിനയാന്വിതനും രാഷ്ട്രീയത്തിന്റെ സമീപകാല മൂല്യച്യുതി ഒട്ടും ബാധിയ്കാതെ തികഞ്ഞ ഗാന്ധിയനുമായ പ്രകാശിന്റെ വേർപാട് കുടുംബത്തിനും പാർട്ടിയ്ക്കും ഒരുപോലെ വേദനയാണ് ഉണ്ടാക്കിയത്. അദ്ദേഹം ജില്ലാപ്രസിഡന്റ് ആയിരിയ്ക്കുമ്പോൾ രാജീവ്‌ ഗാന്ധി സെന്റർ ന്റെ ചടങ്ങുകളിൽ ഒന്നിലേറെ തവണ പങ്കെടുത്തിട്ടുണ്ട് . രാജീവ്‌ ഗാന്ധി സെന്ററിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്കു മരണനന്തരബഹുമതിയായി അവാർഡ് നൽകപ്പെടുന്നത്.
സവിശേഷമായ വ്യക്തിത്വവും ഉയർന്ന സാംസ്‌കാരിക നിലവാരവും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ ആരെയും ഇടയാക്കുന്ന ഘടകങ്ങളാണ്.രാജീവ്‌ ഗാന്ധി സെന്ററിന്റെ ഈ പരിപാടി പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കിയ ഓരോരുത്തരെയും, ചടങ്ങ് ധന്യമാക്കാൻ സഹായിച്ച സംഘാടകസമിതി യോടും കടപ്പാട്........ 🙏

ഇന്ന് നിശബ്ദ പ്രചരണതിന്റെ ഭാഗമായി ഏറെ പേരെ കാണാൻ സാധിച്ചു. യുഡിഫ് ചുമ തല ഉണ്ടായിരുന്നതിനാൽ നാട്ടിലെ പല പ്രിയ പ്പെ ട്ടവരെ...
25/04/2024

ഇന്ന് നിശബ്ദ പ്രചരണതിന്റെ ഭാഗമായി ഏറെ പേരെ കാണാൻ സാധിച്ചു. യുഡിഫ് ചുമ തല ഉണ്ടായിരുന്നതിനാൽ നാട്ടിലെ പല പ്രിയ പ്പെ ട്ടവരെയും നേരിൽ കാണാൻ കഴി ഞ്ഞിരുന്നില്ല. അതു കൊണ്ട് വലിയ സന്തോഷതോടെ യാണ് അവർ സ്വീകരിച്ചത്. കൂട്ടത്തിൽ കല യത്ത്കുഞ്ഞാപ്പ ഹാജിയുടെ വീട്ടിലും പോകാൻ ഇടയായി. അദ്ദേഹത്തെ സ്ഥാനാർഥി പര്യാടനത്തിന് ഇടയിൽ ഒരിക്കൽ കണ്ടെങ്കിലും സൗഹൃദം പങ്ക് വെക്കാൻ വേണ്ട പോലെ കഴ്ഞ്ഞിരുന്നില്ല. സൽക്കാരവും സംസാരവും നടക്കുന്ന ത്തിന്ന് ഇടയിൽ പേര ക്കുട്ടികളായ റിസ മോളും റിഹാനും വന്നു. വലിയ ആഹ്ലാദത്തോടെ ഒരു കാര്യം പറയാനാണ് വന്നത്. റിസമോൾ 4ക്ലാസ്സിലും റിഹാൻ LKG യിലും ആണ്. നിഷ്കളങ്കമായ
അഭിമാനത്തോടെ അവർ പറഞ്ഞത് "ഞങ്ങൾ ഷാഫിക്കയെ കാണാൻ പോയി". അവർ നിർത്താതെ കൂട്ടി ചേർത്തു. "ഞങ്ങൾക്കു ഷാഫിക്ക ഓട്ടോ ഗ്രാഫ് തന്നു". ഇത് പറയുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ അഭിമാനത്തിന്റെ യും പ്രതീക്ഷയുടെയും കിരണങ്ങൾ കണ്ടു. അത്ഭുതത്തോടെ ഞാൻ ചോദിച്ചു. അപ്പോൾ കുഞ്ഞാപ്പു ഹാജീ കുട്ടികളോട് ഓട്ടോഗ്രാഫ് എടുത്ത് എന്നെ കാണിക്കാൻ പറഞ്ഞു കേട്ടമാത്രയിൽ അവർ ഓടി എടുത്തു കൊണ്ട് വന്നു. എനിക്ക് അതിശയം ആയി. ഒന്നും അറിയാത്ത ഈ കുട്ടികൾ പോലും തിരഞ്ഞെടുപ്പ് ജാഗ്രത യോടെ കാണാൻ ശ്രമിക്കുന്നു. ജാതിയോ മതമോ നോക്കാതെ അയാൽ വീടുകളിലെ കുട്ടികളുമായി സൗഹാർദ്ദവും സ്നേഹവും പങ്ക് വെച്ചിരുന്ന സൗഹാർദ്ദത്തിന്റെ, സഹിഷ്ണുതയുടെ, ബഹുസ്വ രതയുടെയുംആഹ്ലാദം തുടരാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരു നല്ല നാളെ നമുക്ക് ഉണ്ടാകും എന്നു തന്നെ പ്രത്യാശിച്ചു കൊണ്ടാണ് ഞാൻ മടങ്ങിയത്. അപ്പോഴും മനസ്സ് നിറയെ ഷാഫി പറമ്പിൽ ന് വോട്ടോ അതു നൽകാനുള്ള പ്രായമോ ആയിട്ടില്ലാത്ത ഈ കുട്ടികൾ എന്തോക്കൊയോ നമ്മളെ ഓർമപ്പെടുത്തുന്നു എന്ന സന്തോഷം മനസ്സ് നിറയുകയാണ്. റിസ മോൾക്കും റിഹാനും ആശംസകൾ നേർന്നു കൊണ്ട് ഞാൻ അടുത്ത വീട്ടിലേക്ക്........🩷

14/03/2024

കോൺഗ്രസ്സ് ഇന്ത്യയിലെ വനിതകൾക്കായി അവതരിപ്പിക്കുന്നു മഹിളാ ന്യായ് ഗ്യാരണ്ടി

മഹാലക്ഷ്മി

ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ

പകുതി ജനസംഖ്യ, പൂർണ അധികാരം

കേന്ദ്രസർക്കാർ നിയമനങ്ങളിൽ 50 ശതമാനം വനിതാ സംവരണം

അധികാര മൈത്രി

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ പ്രത്യേക ഓഫീസ്

സ്ത്രീശക്തിക്ക് അംഗീകാരം

അംഗൻവാടി, ആശാ വർക്കർ, സ്കൂളുകളിലെ ഉച്ചഭക്ഷണം പാകം ചെയ്യൽ മുതലായ ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള വേതനം ഇരട്ടിയാക്കും

സാവിത്രിഭായ് ഫൂലെ വനിതാ ഹോസ്റ്റലുകൾ

എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു വനിതാ ഹോസ്റ്റൽ, രാജ്യത്തെ വനിതാ ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കും

09/03/2024
ഒരിക്കൽ കൂടി പണ്ഡിറ്റ്‌ ജി ജീവിച്ച ഇന്ദിരാ ജി ജനിച്ച ഗാന്ധിജി യുംരാ ഷ്ട്ര നേതാ ക്കളും പല കുറി സന്ദർശിച്ച ആനന്ദ ഭവനിൽ
29/02/2024

ഒരിക്കൽ കൂടി പണ്ഡിറ്റ്‌ ജി ജീവിച്ച ഇന്ദിരാ ജി ജനിച്ച ഗാന്ധിജി യുംരാ ഷ്ട്ര നേതാ ക്കളും പല കുറി സന്ദർശിച്ച ആനന്ദ ഭവനിൽ

15/11/2023

നവംബര്‍ 15 - ഇന്നത്തെ ദിവസവും നാം ഓർത്ത് വയ്ക്കണം.

ഇന്ത്യയുടെ മഹാത്മാവ്, രാഷ്ട്ര പിതാവായ ഗാന്ധിജിയെ വെടിവെച്ച് കൊന്ന
നാഥുറാം വിനായക് ഗോഡ്സെയും, ഗാന്ധി വധത്തിൽ നേരിട്ട് പങ്കുള്ള നാരായൺ ആപ്തയും തൂക്കിലേറ്റപ്പെട്ട ദിവസം.

ഒമ്പത് പ്രതികളാണ് ഗാന്ധി വധത്തിന്റെ വിചാരണ വേളയിൽ ഉണ്ടായിരുന്നത് :

1. നാഥുറാം വിനായക് ഗോഡ്സെ
2. നാരായൺ ദത്തത്രേയ ആപ്തെ
3. ദിഗംബർ രാക്ചന്ദ്ര ബഡ്ഗെ
4. ശങ്കർ കിസ്തയ്യ
5. ദത്തത്രേയ സദാശിവ് പാർചൂരെ
6. വിഷ്ണു രാമകൃഷ്ണ കാർകറേ
7. മദൻലാൽ കാശ്മീരിലാൽ പഹ്‌വ
8. ഗോപാൽ ഗോഡ്സെ
9. വിനായക് ദാമോദർ സവർക്കർ

ഇതിൽ ഏഴ് പേരെയും ശിക്ഷിച്ചു. ഒരാൾ മാപ്പ് സാക്ഷി ആയി. ഒമ്പതാം പ്രതി വിചാരണ വേളയിൽ തെളിവില്ലാ എന്ന കാരണത്താൽ വിട്ടയയ്ക്കപ്പെട്ടു.

വിട്ടയക്കപ്പെട്ടത് എന്തുകൊണ്ട് എന്നതിന്റെ കാരണം ഒന്നുകൂടി പരിശോധിക്കാം.

കൊലയാളികളുടെ ആത്മീയ ആചാര്യനും വഴികാട്ടിയുമായിരുന്നു വി ഡി സവര്‍ക്കര്‍. ബിർളാ ഹൌസില്‍ ഗാന്ധിജിക്കു നേരെ ആദ്യം ഉണ്ടായ കൊലപാതക ശ്രമത്തിനു ശേഷം ബോംബെ സി ഐ ഡി സ്പെഷ്യൽ കമ്മീഷണർ ജംഷിദ് നാഗൻവല്ലാ ഇതിൽ സവർക്കർക്ക് പങ്കുള്ളതായി കാണിച്ചു അന്നത്തെ ബോംബേ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായിക്കു റിപ്പോർട്ട് നൽകി. സവർക്കറെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു കമ്മീഷണറുടെ ആവശ്യം.

എന്നാൽ ഈ റിപ്പോർട്ട് മൊറാര്‍ജി ദേശായി തള്ളിക്കളഞ്ഞു എന്നും, സവർക്കർക്കെതിരെ അന്വേഷണം നടത്തേണ്ടതില്ല എന്ന് കമ്മീഷണർക്ക് നിർദ്ദേശവും നൽകിയിരുന്നു എന്നും പിന്നീട് തെളിഞ്ഞു.

ആദ്യ കൊലപാതക ശ്രമം കഴിഞ്ഞു കൃത്യം പത്തു ദിവസം കഴിഞ്ഞപ്പോൾ ഗോഡ്സെ ഗാന്ധിജിയെ വധിച്ചു.

പിന്നീട് വിചാരണ വേളയില്‍ കേസില്‍ മാപ്പ് സാക്ഷിയായ ദിഗംബർ രാക്ചന്ദ്ര ബഡ്ഗെയുടെ മൊഴിയില്‍ തെളിവുകള്‍ ഇല്ല എന്ന സാങ്കേതികത്വം ചൂണ്ടികാണിച്ചായിരുന്നു സവര്‍ക്കറെ വിചാരണ കോടതി വെറുതെ വിട്ടത്.

പക്ഷെ സവർക്കർ എന്തുകൊണ്ട് ഗാന്ധി വധക്കേസിൽ പ്രതിയായില്ല എന്ന് ചോദിച്ചാല്‍ ഏറ്റവും ലഘുവായ ഉത്തരം സവർക്കർക്കെതിയുള്ള തെളിവുകൾ മുഴുവൻ പുറത്തു വരുന്നതിനു മുന്നേ തന്നെ അദ്ദേഹം മരിച്ചിരുന്നു എന്നതു കൊണ്ട് മാത്രമാണ്.

ഗാന്ധി വധത്തിൽ സവർക്കറുടെ പങ്ക് വ്യക്തമായി വിവരിക്കുന്നത് അത് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ആണ്. 1965 മാർച്ച് 22 നാണ് ഗാന്ധി വധം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജിയായ ജെ എൽ കപൂറിനെയാണ് ഏകാംഗ കമ്മീഷനായി നിയോഗിച്ചത്.

ഈ കമ്മീഷന്‍റെ കണ്ടെത്തലുകൾ പ്രകാരം നാഥുറാം വിനായക ഗോഡ്സെ സവർക്കറുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു എന്ന് മാത്രമല്ല സവർക്കർക്ക് ഗാന്ധി വധത്തിൽ വ്യക്തമായ പങ്ക് ഉള്ളതായും രേഖപ്പെടുത്തുന്നു.

മറ്റു തെളിവുകള്‍ക്ക് പുറമേ പ്രധാനമായും രണ്ടു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കമ്മിഷന്‍ ഈ നിഗമനത്തില്‍ എത്തിയത് - അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പ്രൈവറ്റ് സെക്രട്ടറിയും കമ്മിഷന്‍ മുന്‍പാകെ ഹാജരായി തെളിവുകള്‍ നല്‍കി.

കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പേ 26 February 1966 ന് സവര്‍ക്കര്‍ മരണപ്പെട്ടിരുന്നു.

13/11/2023

ആസാദ് വണ്ടൂർ കുറച്ചു ആരോഗ്യകാരണങ്ങളലാൽ വിശ്രമത്തിൽ ആയ കാര്യം അടുത്ത ദിവസം ആണ് അറിഞ്ഞത്. ആദ്യം കിട്ടിയ അവസരത്തിൽ തന്നെ അദ്ദേഹത്തെ പോയി കാണാനും ഏറെ നേരം സംസാരിക്കാനും കഴിഞ്ഞതിൽ ഏറെ ചരിതാർഥ്യമുണ്ട്. പെൻഷനേർസ് ലീഗിന്റെ സമ്മേളനം കഴിഞ്ഞു വന്ന വാർത്തയിൽ ആസാദിന്റെ പേര് കാണാത്തപ്പോഴേ എന്തോ പന്തികേട് തോന്നി യിരുന്നു.2010ൽ എന്റെ വീട്ടിൽ വന്നു പെൻഷൻ സംഘ ടനെയുടെ ബൈലോ വാങ്ങി യാണ് പെൻഷനേഴ്‌സ് ലീഗ് സംഘടന ആസാദ്‌ തുടങ്ങിയത്.
ഏറെ കാലത്തെ ബന്ധം ആസാദ്‌ മായി ഉണ്ട്. എന്നും തിരക്കിൽ ആയിരുന്നു ആസാദ്‌. ഒക്കെ പൊതു കാര്യങ്ങൾ ശരിയാക്കാൻ വേണ്ടി മാത്രം. പബ്ലിക് ലൈബ്രറി, പുലിക്കോ
ട്ടിൽ ഹൈദരൂ സാഹിബ്‌സ്മാരകം,മൊയിൻ കുട്ടി വൈദ്യർ സ്മാരകം തുടങ്ങി വണ്ടൂരിന്റെ തിരു മുറ്റത്തെ സാംസ്‌കാരിക കേന്ദ്രങ്ങേൾ പൂർണ മായും ഈ തിരക്കിൽ ആസാദ്‌ കൊണ്ട് വന്നതാണ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്‌ ന്റെ സ്മാരക വും ഇതിൽ ഉൾപെടും.
ഉറങ്ങാതെ നേരത്തിനു ഭക്ഷണം കഴിക്കാതെ ഈ പരി പാടികൾ വിജയിപ്പിക്കാൻ നിരന്തരം ഇടപെട്ടും പലപ്പോഴും കലഹിച്ചും മുന്നോട്ടു പോയ ആസാദ്‌ വീണ്ടും സക്രിയമാകണം എന്നു മാത്രം ആഗ്രഹിച്ചാ ണ് ഞാൻ മടങ്ങിയത് .

Address

Rajive Gandhi Center Malappuram
Malappuram
676519

Telephone

9446491225

Website

Alerts

Be the first to know and let us send you an email when Rajive Gandhi Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share