കേരള എൻ ജി ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച്

  • Home
  • India
  • Malappuram
  • കേരള എൻ ജി ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച്
Directions

കേരള എൻ ജി ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കേരള എൻ ജി ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച്, Non-Governmental Organization (NGO), malappuram, Malappuram.

25/08/2026
പരാധീനതകൾക്കിടയിലും ജീവനക്കാരെ ചേർത്ത് പിടിച്ച യു.ഡി.എഫ് സർക്കാരിന് പിന്തുണ അറിയിച്ച് എൻ.ജി.ഒ.എ മലപ്പുറം ബ്രാഞ്ച് കമ്മിറ...
18/08/2026

പരാധീനതകൾക്കിടയിലും ജീവനക്കാരെ ചേർത്ത് പിടിച്ച യു.ഡി.എഫ് സർക്കാരിന് പിന്തുണ അറിയിച്ച് എൻ.ജി.ഒ.എ മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ അഭിവാദ്യ പ്രകടനം നടന്നു. തുടർന്ന് നടന്ന ജീവനക്കാരുടെ കൂട്ടായ്മ ഉദ്ഘാടനം ജില്ലാ വൈ. പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറി ചെമ്പാട്ട് ശിവദാസൻ, ജില്ലാ വൈ. പ്രസിഡന്റ് ഗദാഫി മൂപ്പൻ, ജില്ലാ ജോ. സെക്രട്ടറി സലീഖ് പി മോങ്ങം, പ്രമോജ് വി ബി,നൗഫൽ, അഭിജിത്, സുഭാഷ്, നിജിൽ എന്നിവർ നേതൃത്വം കൊടുത്തു.

എൽ.ഡി എഫ് സർക്കാർ കഴിഞ്ഞ 10 വർഷമായി തകർത്തെറിഞ്ഞതൊക്കെയും ഈ ജനകീയ സർക്കാരിന് രണ്ട് വർഷം കൊണ്ട് തിരിച്ച് പിടിക്കാനാവും. അപ്പോഴും, ഈ സർക്കാരിന്റെ കാലയളവിൽ ജീവനക്കാരുടെ ഒരാനുകൂല്യങ്ങളും കുടിശികയാക്കില്ലെന്ന ഉറപ്പ് കരുതൽ തന്നെയാണ്.

*പ്രിയപ്പെട്ടവരെ*                ഓണം പ്രമാണിച്ച് ജീവനക്കാർക്ക് ബോണസ് / ഉത്സവ ബത്ത അനുവദിച്ച് UDF സർക്കാരിന് അഭിവാദ്യമർപ്...
16/08/2026

*പ്രിയപ്പെട്ടവരെ* ഓണം പ്രമാണിച്ച് ജീവനക്കാർക്ക് ബോണസ് / ഉത്സവ ബത്ത അനുവദിച്ച് UDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് മലപ്പുറം ബ്രാഞ്ച് കമ്മറ്റി മലപ്പുറം സിവിൽ സ്റ്റേഷനിൽ ഉച്ചക്ക് 1 മണിക്ക് പ്രകടനം നടത്തുന്നു. എല്ലാ അംഗങ്ങളും കൃത്യ സമയത്ത് എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

16/08/2026

ഭൂതവും വര്‍ത്തമാനവും. ശ്ലാഘനീയത്തില്‍ നിന്നും നിരാശയിലേക്കുള്ള വ്യത്യാസം കേവലം ഒരു തെരഞ്ഞെടുപ്പു ഫലം മാത്രം. 2021 മുതലുള്ള സര്‍ക്കാര്‍ ആദ്യ 4 വര്‍ഷവും തുക വര്‍ധിപ്പിച്ചില്ലെങ്കിലും ഓരോ വര്‍ഷവും ആഹ്ലാദം അലതല്ലിയാര്‍ത്തെങ്കില്‍ 2026 ലെ സര്‍ക്കാരിന്റെ ആദ്യ ഓണത്തിന് നിലവിലെ എല്ലാ ആനുകൂല്യങ്ങളും അതേ നിരക്കില്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധം അണപൊട്ടയൊഴുകുകയാണ്. നിരാശയുടെ കാരണം അതില്‍ തന്നെയുണ്ട്. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ വരിഞ്ഞു മുറുക്കല്‍ എന്ന പ്രതിസന്ധി ഇനി ഹൈലറ്റ് ചെയ്യപ്പെടാനിടയില്ല. തൊഴിലാളി സംഘടന രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക ഘടകം മാത്രമായി മാറുമ്പോള്‍ ഇതല്ലാതെ മറ്റെന്ത് സംഭവിക്കാന്‍.

🧡🤍💚
15/08/2026

🧡🤍💚

*ജീവനക്കാരുടെ അസ്വാഭാവിക മരണം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണം - കെ പി ജാഫർ*                 മലപ്പുറം:  ജീവനക്കാരുടെ...
13/08/2026

*ജീവനക്കാരുടെ അസ്വാഭാവിക മരണം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണം - കെ പി ജാഫർ* മലപ്പുറം: ജീവനക്കാരുടെ സ്വാഭാവിക മരണം അന്വേഷിക്കുന്നതായി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ജാഫർ ആവശ്യപ്പെട്ടു. മലപ്പുറം ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പ്രശാന്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ഷൈജു ചാലിശ്ശേരി അധ്യക്ഷതവഹിച്ചു.

ജില്ലാ പ്രസിഡണ്ട് സുനിൽ കാരക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട,സംസ്ഥാന കമ്മിറ്റി അംഗം വികെ കൃഷ്ണപ്രസാദ് ജില്ലാ വൈസ് പ്രസിഡഡന്റുമാരായ ഗോവിന്ദന്‍ നമ്പൂതിരി, ഗദ്ദാഫി മൂപ്പന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അബ്ബാസ് എ പി സന്തോഷ് മാത്യു, ജ്യോതി പ്രസാദ്, സലീഖ് പി മോങ്ങം സംസ്ഥാന കമ്മിറ്റി ഓഡിറ്റര്‍ ശിവപ്രസാദ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ് പാമ്പലത്ത് ,വി ബി പ്രമോജ്, നൗഫൽ, സുനീത് എ പി, കെ പ്രസാദ് എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു . ബ്രാഞ്ച് സെക്രട്ടറി ചെമ്പാട്ട് ശിവദാസന്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് നന്ദിയും പറഞ്ഞു.

Address

Malappuram
Malappuram

Website

Alerts

Be the first to know and let us send you an email when കേരള എൻ ജി ഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share