Asjad Foundation

Asjad Foundation Asjad Foundation is a charity organization which aims at providing treatment assistance to Cancer patients who are financially backward.

This is headquartered at Thavanoor (Kuzhimanna) of Malappuram district in Kerala.

*അസ്ജദ്  ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി 2023-24 ഡോക്ടർ യൂസഫ് അലി (റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി ) ഉദ്ഘാടനം ചെയ്യുന്നു*. *പ്രശസ...
07/07/2024

*അസ്ജദ് ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി 2023-24 ഡോക്ടർ യൂസഫ് അലി (റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി ) ഉദ്ഘാടനം ചെയ്യുന്നു*. *പ്രശസ്ഥ പാലിയേറ്റീവ് ട്രൈനർ ഡോക്ടർ അഷ്‌റഫ്‌ വാഴക്കാട് 'പാലിയേറ്റീവ് പരിചരണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു*
*ചെയർമാൻ സലാം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ എ സക്കീർ, റഷീദ് നെല്ലിക്ക, എ എം ഷംസുദ്ദീൻ, ഗംഗാധരൻ, അഷ്റഫ്, അഡ്വക്കറ്റ് ഇസ്മയിൽ ആരിഫ് എന്നിവർ സംസാരിച്ചു*
30-6-2024. ന് നടന്ന യോഗത്തിൽ *കൺവീനർ സി ടി നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നിയാസ് അവതരിപ്പിച്ച വാർഷിക വരവ് ചെലവ് കണക്ക് ജനറൽ ബോഡി അംഗീകരിച്ചു*
*കൺവീനർ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ടി എം കദീജ ടീച്ചർ നന്ദിയും പറഞ്ഞു*

കരുതലിന്റെ നാല് വർഷങ്ങൾ
07/04/2024

കരുതലിന്റെ നാല് വർഷങ്ങൾ


അസ്‌ജദ് ഫൗണ്ടേഷൻ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു18/06/2023 നടന്ന അസ്‌ജദ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് ...
27/06/2023

അസ്‌ജദ് ഫൗണ്ടേഷൻ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

18/06/2023 നടന്ന അസ്‌ജദ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസ് Dr സൂരിജ് സാലിഹ് (ഓങ്കോളജിസ്റ്റ് സർജൻ പ്രത്യാശ ക്യാൻസർ കെയർ സെന്റർ ചേർത്തല, റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി) നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ഫൗണ്ടേഷൻ കുടുംബാംഗങ്ങളിലെ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ചെയർമാൻ സലാം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് Dr യൂസഫലി (റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി) ഉദ്ഘാടനം ചെയ്തു.

മുഖ്യരക്ഷാധികാരി Dr അഹമ്മദ്, Dr ഹൈദർ ( റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടി), Dr അഷ്റഫ് (കെയർവെൽ ഹോസ്പിറ്റൽ വെള്ളാമ്പുറം), Mp മുഹമ്മദ്, KA സഗീർ, അസ്ലം ഷേർഖാൻ, വാർഡ് മെമ്പർമാരായ നജമ ബേബി, ഷഹർബാനു, റഷീദ് നെല്ലിക്ക, രാമചന്ദ്രൻ, Nk റഷീദ്, സുലൈമാൻ മാസ്റ്റർ, വീരാൻകുട്ടി, D ഷാജി എന്നിവർ ആശംസ പ്രസംഗം നടത്തി . കൺവീനർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നിയാസ് വരവ് ചെലവ് കണക്ക് (2022-23) അവതരിപ്പിച്ചു. കൺവീനർ നാസർ മാസ്റ്റർ സ്വാഗതവും V ഹക്കീം നന്ദിയും പറഞ്ഞു.

18/04/2023
അസ്ജദ് ഫൗണ്ടേഷൻ നാലാം വർഷത്തിലേക്ക്. ഇരുപത്തി നാലാം  വയസ്സിൽ ക്യാൻസർ മൂലം മരണപ്പെട്ട മുഹമ്മദ് അസ്ജദ്ന്റെ നാമധേയത്തിൽ മലപ...
18/04/2023

അസ്ജദ് ഫൗണ്ടേഷൻ നാലാം വർഷത്തിലേക്ക്.

ഇരുപത്തി നാലാം വയസ്സിൽ ക്യാൻസർ മൂലം മരണപ്പെട്ട മുഹമ്മദ് അസ്ജദ്ന്റെ നാമധേയത്തിൽ മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ തവനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയാണ് അസ്ജദ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപം നൽകപ്പെട്ട ഈ കൂട്ടായ്മക്ക് മൂന്ന് വർഷം പിന്നിടുമ്പോൾ ജില്ലക്കകത്തും പുറത്തുമായി 70 തിൽ പരം രോഗികൾക്ക് കൈത്താങ്ങ് ആകുവാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 25 ഓളം ക്യാൻസർ രോഗികൾക്ക് സഹായം എത്തിക്കുവാൻ ഫൗണ്ടേഷന് സാധിച്ചു.

അപേക്ഷകളിൽ നിന്നും അർഹരായ എല്ലാവർക്കും ഒറ്റത്തവണയോ ഒന്നിൽ കൂടുതലോ തവണ സഹായം നൽകുന്നതാണ് രീതി. *10* പേരുടെ വരിസംഖ്യയിൽ വളരെ ചെറിയ രീതിയിൽ തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇന്ന് 200 ഓളം അംഗങ്ങളുണ്ട് . കൂട്ടായ്മയിലെ അംഗങ്ങളുടെ വരിസംഖ്യയും സംഭാവനയും ആണ് മുഖ്യമായും വരുമാന സ്രോതസ്സ്. എന്നാൽ കൂടുതൽ ആവശ്യക്കാർ വളരെ ചെലവേറിയ കാൻസർ ചികിത്സക്കായി ഞങ്ങളെ സമീപിക്കുമ്പോൾ അംഗങ്ങളുടെ മാസ വരിസംഖ്യ കൊണ്ടുമാത്രം രോഗികളെ വേണ്ട രീതിയിൽ സപ്പോർട്ട് ചെയ്യാൻ കഴിയാത്തത് ഞങ്ങളെ അലോസരപ്പെടുത്തുന്നു.

ക്യാൻസർ രോഗികളെ സഹായിക്കുന്ന ഈ മഹത്തായ സംരംഭത്തിന് നിങ്ങളുടെ പിന്തുണയും സഹായവും പ്രതീക്ഷിക്കുകയാണ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അസ്ജദ് ഫൗണ്ടേഷന് മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ബാങ്ക് ഓഫ് ബറോഡ (മുണ്ടക്കുളം ശാഖ) യിൽ ആണ് ജോയന്റ് അക്കൗണ്ട്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് *80G* രജിസ്ട്രേഷനും *12A* രജിസ്ട്രേഷനും ഇതിനകം നേടിയെടുക്കുവാൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

നിർദ്ധനരായ കാൻസർ രോഗികൾക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തിൽ മാത്രം മുന്നോട്ട് പോകുന്ന ഈ സംരംഭത്തിൽ മെമ്പറായും . അല്ലാതെയും നിങ്ങളുടെ ഒക്കെ സഹായം ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊള്ളുന്നു.

ഫൗണ്ടേഷന് വേണ്ടി,

Dr അഹമ്മദ് അരീക്കാട്ട് [മുഖ്യരക്ഷാധികാരി] (റിലീഫ് ഹോസ്പിറ്റൽ, കൊണ്ടോട്ടി Ph:9747666644)

D.അബ്ദുസ്സലാം [ചെയർമാൻ]
(ഹെഡ്മാസ്റ്റർ എം യു പി എം യു പി സ്കൂൾ തവനൂർ Ph:+919656746776)

C.T നാസർ മാസ്റ്റർ [കൺവീനർ] (Ph:9447443717)

ASJAD FOUNDATION, THAVANURThavanur Post, Kuzhimanna Via, Malappuram Dt, Kerala – Pin: 673641 Reg No: 13/IV/2020PAN: AAHT...
20/04/2022

ASJAD FOUNDATION, THAVANUR
Thavanur Post, Kuzhimanna Via, Malappuram Dt, Kerala – Pin: 673641 Reg No: 13/IV/2020
PAN: AAHTA8613J
____________________________

*അസ്ജദ് ഫൗണ്ടേഷൻ മൂന്നാം വർഷത്തിൽ*

സമൂഹത്തില്‍ ക്യാൻസർ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന നിര്‍ധനരും നിരാലംഭരുമായവരിലേക്ക് നീളുന്ന കാരുണ്യഹസ്താവുമായി അസ്ജദ് ഫൗണ്ടേഷൻ മൂന്നാം വർഷത്തിൽ.

രോഗം മൂലം പ്രതീക്ഷയറ്റ് ജീവിതം ചോദ്യചിഹ്നമായി മുന്നിലുയരുമ്പോഴുണ്ടാകുന്ന നിസ്സാഹായതയും ദൈന്യതയും നിറഞ്ഞ മുഖങ്ങൾ ഏറിവരുന്നുണ്ട് നമുക്ക് ചുറ്റും. അർബുദ രോഗത്തിന്റെ പിടിയിലമർന്ന് ഇരുപത്തിമൂന്നാം വയസ്സിൽ നമ്മെ വിട്ട്പിരിഞ്ഞ അസ്ജദിന്റെ സ്മരണയിൽ, അവനെ ചികിത്സിച്ച ഡോക്ടർമാരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വ്യക്തിത്വങ്ങളും ബന്ധുക്കളും കൂടിയിരുന്നപ്പോൾ സാധ്യമായതാണ് അസ്ജദ് ഫൗണ്ടേഷൻ.

ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം (Reg. No. 13/IV/2020.dt14.2.2020 SRO kondotty ) 2020 ജനുവരിയിൽ മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിലെ തവനൂർ ആസ്ഥാനമായി രൂപം കൊണ്ട ഫൗണ്ടേഷന്റെ സുതാര്യമായ പ്രവർത്തനത്തിനുള്ള അംഗീകാരമെന്നോണം ഈ വർഷം ആദായ നികുതി വകുപ്പിന്‍റെ 12(A) , 80(G) രജിസ്ട്രേഷൻ ( )കൂടി ലഭ്യമായിട്ടുണ്ട്.

ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ജാതി മത ഭേദമന്യേ നമ്മുടെ നാട്ടിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള അമ്പതോളം പാവപെട്ട രോഗികളിലേക്ക് എട്ടര ലക്ഷത്തോളം രൂപയുടെ സഹായമെത്തിച്ച്ചു അവരുടെ പ്രയാസങ്ങളിൽ കൈതാങ്ങ് ആകാൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. തന്റെ ചുറ്റുപാടിലുള്ളവരുടെ വേദനയറിഞ്ഞ, സാമൂഹിക പ്രതിബദ്ധത ഏറെ ഉണ്ടായിരുന്ന അസ്ജദിന്റെ ആഗ്രഹം കൂടിയാണ് ഈ കൂട്ടായ്മ നിറവേറ്റുന്നത്. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയും സൗകര്യങ്ങളും അപ്രാപ്യമായ പാവപെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാനായത് ഫൗണ്ടേഷന്റെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലാണ്.

ചേർത്തു പിടിക്കലിനായി കാത്തിരിക്കുന്ന പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഇനിയും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട് നമുക്ക്. നിലവിൽ 170 അംഗങ്ങളുള്ള ഫൗണ്ടേഷന് അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യക്ക് പുറമെ ഉദാരമതികളുടെ സംഭാവന മാത്രമാണ് ഏക ആശ്രയം.

പ്രതീക്ഷയറ്റ്‌ ഇരുളടഞ്ഞ ജീവിതങ്ങളിലേക്ക് പ്രതീക്ഷയുടെ വെട്ടം വീശാൻ ശ്രമിക്കുന്ന ഈ സംരഭത്തിലേക്ക് സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി അക്കൗണ്ട് നമ്പറും ഗൂഗ്ൾ പേ നമ്പറും താഴെ നൽകുന്നു. സൽപ്രവർത്തികൾക്കു ഏറെ പ്രതിഫലം ലഭിക്കുന്ന ഈ പരിശുദ്ധ മാസത്തിൽ നാഥൻ നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ ..

*സംഭാവനകൾക്ക് 80G പ്രകാരം വരുമാന നികുതി ഇളവ്*
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരാണെങ്കിൽ പാവപെട്ട രോഗികൾക്കായി അസ്ജദ് ഫൗണ്ടേഷനിൽ ഏൽപ്പിക്കുന്ന സംഭാവനകൾ നിങ്ങൾക്ക് ഇൻകം ടാക്സ് ബാധ്യതയിൽ ആനുപാതികമായി ഇളവ് ലഭിക്കാൻ യോഗ്യമാണ്.

Account no: 68880100000142
IFSC Code: BARB0VJMUTH
Branch: MUTHUVALLUR
Account Holder: Asjad Foundation

GPay: 0091-9447443717


ഫൗണ്ടേഷനിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

*𝗖hief Patron*:
Dr.Ahmed Areekat
(Relief Hospital Kondotty)

𝗖𝗵𝗮𝗶𝗿𝗺𝗮𝗻:
D Salam Master
Mob: 9656746776

𝗖𝗼𝗻𝘃𝗲𝗻𝗲𝗿:
CT Nazr Master
Mob: 9447443717, 9567171845

Address

Reg. No: 13/IV/2020-SRO, Kondotty. , Thavanoor Post, Kuzhimanna Via, Malappuram (District)
Malappuram
673641

Telephone

+919567171845

Website

Alerts

Be the first to know and let us send you an email when Asjad Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Asjad Foundation:

Shortcuts

Share