Janasree Sustainable Development Mission, Malappuram District Mission.

Janasree Sustainable Development Mission, Malappuram District Mission. Self Help Groups and Joined Liability Groups

28/07/2025
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ച് ജനശ്രീ വായനശാല തേഞ്ഞിപ്പലം:വനിതാ ദിനത്തിൽ   ജനശ്രീ വായനശാല  വനി...
09/03/2025

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ച് ജനശ്രീ വായനശാല

തേഞ്ഞിപ്പലം:വനിതാ ദിനത്തിൽ ജനശ്രീ വായനശാല വനിതാ ഓട്ടോ ഡ്രൈവറെ ആദരിച്ചു. തേഞ്ഞിപ്പലത്തെ ഓട്ടോ ഡ്രൈവറായ എം. രാജിയെയാണ് ആദരിച്ചത്. വനിതാദിനപരിപാടി തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി . ബിന്ദു ഉദ്ഘാടനം ചെയ്തു.പുഷ്പ ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാവ്യ ജിതിൻ സ്വാഗതം പറഞ്ഞു. വനിതാദിന സെമിനാറിൽ ടി.കെ വത്സമ്മ "ഐ ആം സ്ട്രോങ്ങ്" എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു . കെ.പാർവതി , ധനീഷ, പി.ശ്രീജ, എൻ. വത്സല, എ .സി സംഗീത എന്നിവർ പ്രസംഗിച്ചു .

09/03/2025
വനിതാദിനം: ആശാവർക്കർമാർക്ക് പിന്തുണയുമായി ജനശ്രീ മിഷൻമൊറയൂർ: അന്താരാഷ്ട്ര വനിതാദിനം ആചരണത്തിന്റെ ഭാഗമായി ജനശ്രീ മലപ്പുറം...
08/03/2025

വനിതാദിനം: ആശാവർക്കർമാർക്ക് പിന്തുണയുമായി ജനശ്രീ മിഷൻ

മൊറയൂർ: അന്താരാഷ്ട്ര വനിതാദിനം ആചരണത്തിന്റെ ഭാഗമായി ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ജനശ്രീയിൽ അംഗങ്ങളായ ആശാവർക്കർമാരെ ആദരിച്ചു.

വനിതാ ദിനത്തിലും സമരം ചെയ്യേണ്ടിവരുന്ന ആശാ വർക്കർമാർക്ക് നീതി ലഭിക്കുന്നതുവരെ സമരപരിപാടികൾക്ക് ജനശ്രീയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

വനിത ദിനാചാരണം ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ചെയർമാൻ ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.

കെ കെ മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസ ടി കെ മുഖ്യപ്രഭാഷണം നടത്തി.

കെ പി ജയശ്രീ, വി കെ താര, റീന സി, കെ പി ബാബുരാജ്, വിനോദ് പി, അശോക് കുമാർ, മുഹമ്മദലി, സജ്ന പി, ബേബി ഫരീദ പി ടി, ഖദീജ കെ, സ്വാതി കെ പി, സുനിത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Address

Kappan Tower, Moonampadi
Malappuram
676505

Alerts

Be the first to know and let us send you an email when Janasree Sustainable Development Mission, Malappuram District Mission. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Janasree Sustainable Development Mission, Malappuram District Mission.:

Share