07/09/2025
പ്രിയമുള്ളവരെ,
ഉമ്മർ ചേലേമ്പ്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ സഹോദരനുവേണ്ടി നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ നിർമ്മാണ കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ചെയർമാൻ PV ലത്തീഫ്ക്കയുടെ വസതിയിൽ ചേർന്നിരുന്നു. നിർമ്മാണ കമ്മിറ്റിയുടെ കീഴിൽ നടന്ന പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യുകയും, വരവ് ചിലവ് കണക്കുകൾ വിശകലനം ചെയ്യുകയും ചെയ്തു.
അൽഹംദുലില്ലാ... വീട് പണി ഏകദേശം പൂർത്തീകരിച്ച് ആ കുടുംബം 07.09.2025 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആ വീടിലേക്ക് താമസം മാറി. ആ സന്തോഷ വിവരവും അറിയിക്കുകയാണ്.
നമ്മുടെ ഈ സദുധ്യമത്തിൽ സാമ്പത്തികമായും, ശാരീരികമായും, മാനസികമായും കൂടെ നിന്ന എല്ലാവർക്കും നമ്മുടെ എല്ലാ നന്ദിയും, കടപ്പാടും അറിയിക്കുന്നു. നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്ക് റബ്ബിന്റെ അടുക്കൽനിന്ന് അർഹമായ പ്രതിഫലം ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആമീ൯......
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു 🙏🙏🙏
പി.വി ലത്തീഫ് (ചെയർമാൻ)
അമീർ കെ .പി (കൺവീനർ)
സ്നേഹ ഭവനം നിർമ്മാണ കമ്മിറ്റി
ഉമ്മർ ചേലേമ്പ്ര ഫൗണ്ടേഷൻ
➖➖➖➖➖➖➖➖➖➖➖
07.09.2025