Solace - For widows, divorcees and singles in India

Solace - For widows, divorcees and singles in India "Let us rejoice in being women. The most beautiful of God's creations. He who knows the art of living and loving. Smile.... The world is a dreamland"

Founder :-
Anees Madathil,
Chairman,
Health & Education,
Makkaraparamba Grama Panchayath. Foundation Day :- December 12 2021

Vision :-
ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ജീവിത രീതിയെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന മെമ്പർ തന്റെ വാർഡിലെ മാനസികവും സാമ്പത്തികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഏറ്റവും വലിയ

പ്രാധാന്യം കൊടുക്കേണ്ട വിഭാഗം എന്ന നിലയിലാണ് വിധവകൾ, വിവാഹ മോചിതർ, അവിവാഹിതർ എന്നീ വിഭാഗത്തിലുള്ള സ്ത്രീകളെ ചേർത്ത് ഒന്നാം സ്നേഹ സംഗമം സംഘടിപ്പിച്ചത്. എന്നാൽ രണ്ടാം സ്നേഹ സംഗമത്തിൽ solace എന്ന സംഘടനക്ക് രൂപം നൽകി.

സങ്കടങ്ങളും സന്തോഷങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാനും അവരുടെ ഉന്നമനത്തിനും പരസ്പരം സഹായികളാകാനും ഉതകുന്ന തരത്തിൽ ഒരു പെൺ കൂട്ടായ്മയെ രൂപപ്പെടുത്തി എടുക്കുക എന്നതാണ് ഇതിന്റെ പ്രഥമമായ ലക്ഷ്യം.
കുടിൽ വ്യവസായം, സ്വയം തൊഴിൽ കണ്ടെത്തൽ, തുടർ വിദ്യാഭ്യാസം സാധ്യമാക്കൽ ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്ക് രോഗാവസ്ഥയിൽ കൂട്ടിരിപ്പാവാനും മാറാവുന്ന തരത്തിൽ വലിയ സ്നേഹത്തിന്റെ സൗഹാർദ്ധത്തിന്റെ മാനുഷിക മൂല്യത്തിന്റെ ഉത്തമ മാതൃകകളാവാൻ വേണ്ടി solace നു കഴിയേണ്ടതുണ്ട്.
അമ്മയായും സഹോദരിയായും മകളായും ഭാര്യയായും എല്ലാം സമൂഹത്തിന്റെ നിലനിൽപ്പിന്റെ അഭിവാജ്യ ഘടകമായ സ്ത്രീകളിൽ ഒറ്റപ്പെടലിന്റെ നൊമ്പരത്തിന്റെ തീച്ചൂളകൾ ഏൽക്കാതിരിക്കാൻ ശ്രമിക്കണം.
താങ്ങാവനും തണലാവാനും സ്ത്രീക്ക് സംരക്ഷണം നല്കാനും സഹോദരനും ഭർത്താവും അച്ഛനും മകനുമില്ലെങ്കിൽ നമുക്ക് നമ്മളേ ഉള്ളൂ എന്നതൊരു തിരിച്ചറിവാണ്. Mission :-
മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും മൂന്നാം വാർഡ് മെമ്പറുമായ അനീസ് മഠത്തിൽ തുടങ്ങി വെച്ച സംവിധാനമായതിനാൽ തന്നെ ഇതിന്റെ തുടക്കം മൂന്നാം വാർഡിലെ വിധവകളെയും വിവാഹ മോചിതകളെയും അവിവാഹിതകളെയും ഉൾപെടുത്തികൊണ്ടായിരുന്നു.

മൂന്നാം വാർഡിൽ solace ന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യം സ്വയം തൊഴിൽ എന്ന നിലയിൽ paper bag പരിശീലനം നൽകി. ഇതിൽ solace ലെ അംഗങ്ങളല്ലാത്ത സ്ത്രീകൾക്കും വരുമാനം വന്നു ചേരാവുന്ന തരത്തിൽ താല്പര്യമുള്ള മുഴുവൻ സ്ത്രീകൾക്കും പരിശീലനം കൊടുക്കുകയും paper bag നിർമാണ ഗ്രൂപ്പുമായി കരാർ ചെയ്യുകയും ചെയ്തു. ഇതു വഴി ചെറിയ തോതിൽ വാർഡിലെ വനിതകൾക്ക് വരുമാനം ലഭ്യമാക്കി വരുന്നു. നിരവധി വനിതകളുടെ തുടർവിദ്യാഭ്യാസം എന്ന നിലയിൽ തുല്യതാ പരീക്ഷക്ക് പ്രാപ്തമാക്കിയും വരുന്നു.
മാനസിക ഉല്ലാസത്തിനായി ഇടക്ക് എല്ലാവരും ഒത്തു കൂടാനും പരസ്പരം ഉള്ള സ്നേഹം വർധിപ്പിക്കാനും ഇതു വഴി സാധിക്കും.

26/12/2025
12/11/2025

സ്ത്രീക്ക് ഇസ്ലാമിൽ എത്ര വലിയ സ്ഥാനമാണ് നൽകിയതെന്ന് ഇസ്ലാം പഠിച്ചവർക്കറിയാം. എന്നിട്ടും ഒരു സ്ത്രീയെ അവളൊരു സ്ത്രീ മാത്രമല്ലെ എന്ന ചിന്താഗതിയിൽ സമൂഹം നോക്കിക്കാണുമ്പോൾ.. അവളൊരു സ്ത്രീയാണ് എന്ന വാക്കിനും അവളൊരു സ്ത്രീ അല്ലേ എന്ന വാക്കിനും കേൾക്കുമ്പോൾ ചെറിയൊരു മാറ്റം മാത്രമല്ലല്ലോ തോന്നുന്നത്. അവളൊരു സ്ത്രീയാണ് എന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം. സ്ത്രീ അവളില്ലെങ്കിൽ ഒരിക്കലും ഒരാണിനും ഒറ്റക്ക് ജീവിക്കാൻ കഴിയില്ല. അമ്മയായോ, സഹോദരിയായോ, മകളായോ, ഭാര്യയായോ, ഒരു നല്ല സുഹൃത്തായോ അവൾ വേണം. ഇല്ലാതെ കഴിയില്ല. എന്നാൽ ഒരു സ്ത്രീ അവൾക്ക് അച്ഛനില്ലാതെ, സഹോദരനില്ലാതെ, മകനില്ലാതെ, ഭർത്താവില്ലാതെ, സുഹൃത്തില്ലാതെ ജീവിക്കാൻ കഴിയും. എന്നിട്ടും അവളൊരു സ്ത്രീ അല്ലേ എന്ന പ്രയോഗത്തിൽ നമ്മളോരോരുത്തരും ഒതുങ്ങി നിൽക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. സമൂഹത്തിന്റെ ചിന്താഗതികളെ മാറ്റാൻ നമുക്കാവില്ലെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ചിന്തകളെയും പ്രവർത്തികളെയും മാറ്റാൻ നമുക്ക് കഴിയും "നമുക്കേ കഴിയൂ"......

https://youtu.be/ZK2YvaqfAJs?si=UuY-TMB5KrmsMiPG
17/11/2024

https://youtu.be/ZK2YvaqfAJs?si=UuY-TMB5KrmsMiPG

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ള പത്മിനിയമ്മയ്ക്ക്, പക്ഷെ അക്ഷരങ്ങൾക്ക് മൂർച്ച ഏറെയാണ്... വേദനകളെ കവി....

Address

Makkaraparamba
Malappuram
676507

Website

Alerts

Be the first to know and let us send you an email when Solace - For widows, divorcees and singles in India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share