29/06/2026
*സേവാഭാരതി ചേലേമ്പ്ര യൂണിറ്റ് ജനറൽ ബോഡി യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു*
ചേലേമ്പ്ര: സേവാഭാരതി ചേലേമ്പ്ര യൂണിറ്റിന്റെ ജനറൽ ബോഡി യോഗവും പുതിയ വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണവും നടന്നു. സമന്വയ മന്ത്രാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ മീഡിയ കോ-ഓർഡിനേറ്റർ എൻ.സി.ടി അജിത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുജിത് പി.പി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വേണുഗോപാൽ ഇ. സേവാ റിപ്പോർട്ടും, ശ്രീജിത്ത് എം.പി ഓഡിറ്റ് ചെയ്ത അക്കൗണ്ട്സ് റിപ്പോർട്ടും അവതരിപ്പിച്ചു. മൂന്ന് തവണ ഓംകാരം മുഴക്കി ജനറൽ ബോഡി റിപ്പോർട്ടുകൾ ഐക്യകണ്ഠേന പാസാക്കി.
തുടർന്ന് ഇടിമുഴിക്കൽ ശാഖാ മുഖ്യശിക്ഷക് രാമചന്ദ്രൻ സി. വരണാധികാരിയായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പാനൽ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയരാമൻ സി. യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറി സുജിത് പിപി വിഷൻ 2026-27 കർമ്മരേഖ അവതരിപ്പിച്ചു. ശ്രീജിത്ത് എം.പി 2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണൻ എം.വി സമാരോപ് സന്ദേശം നൽകി. ബിജു സി.എം നന്ദി രേഖപ്പെടുത്തിയ യോഗം ശാന്തി മന്ത്രത്തോടെ സമാപിച്ചു.
*പുതിയ ഭാരവാഹികൾ (2026-2027):*
രക്ഷാധികാരികൾ:
വിജയകുമാർ കെ., സതീഷ് ബാബു കെ., ആർ. വി. രാജൻ.
പ്രസിഡന്റ്: ജയരാമൻ സി.
വൈസ് പ്രസിഡന്റുമാർ: വേണുഗോപാൽ ഇ., വേലായുധൻ പി.പി.
സെക്രട്ടറി: സുജിത് പി.
ജോയിന്റ് സെക്രട്ടറിമാർ: പ്രഷീന സി., ജയപ്രകാശ് കെ.പി.
ട്രഷറർ: ശ്രീജിത്ത് എം.പി.
മീഡിയ കോ-ഓർഡിനേറ്റർ: അർജുൻ വി.
ആയാമം കൺവീനർമാർ: വൈഷ്ണവ് സി.കെ (ആരോഗ്യം), ബിനിജ വിജയൻ (വിദ്യാഭ്യാസം), ബാബുരാജൻ എൻ. (സാമാജികം), ബിജു സി.എം. (സ്വാവലംബൻ), രഞ്ജിത് സി.എം. (ആപത് സേവ).