30/11/2023
തുടക്കത്തിൽ ശ്രദ്ധിച്ചാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്താം.
വൃക്ക തകരാറ് ഉള്ളവരിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാതെ വരികയും വേണ്ട പരിചരണങ്ങളൊ പരിശോധനകളോ ചെയ്യാതെ വരുമ്പോഴാണ്* രോഗം അപകടാവസ്ഥയിലേക്ക് എത്തുന്നത്.
വൃക്കകൾ ശരീരത്തിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല, വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്.
ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതികൾ എല്ലാം കൊണ്ട് പലപ്പോഴും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയാൻ ഇടയാകുന്നുണ്ട്. പ്രവർത്തനക്ഷമത കുറഞ്ഞ വൃക്കകളെങ്കിൽ പലപ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഇത് വൃക്ക തകരാറ് എന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു
എന്നാൽ രോഗത്തെ മനസ്സിലാക്കുന്നതിനും രോഗത്തെക്കുറിച്ച് അറിയുന്നതിനും പലപ്പോഴും നമ്മൾ ശ്രമിക്കാറില്ല എന്നതാണ് സത്യം.
പുറമേക്ക് പ്രകടമാകാത്ത രീതിയിലുള്ള വൃക്കയുടെ വ്യതിയാനങ്ങൾ ഇന്നുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്
ഇതൊന്നും എന്നെ ബാധിക്കില്ല എന്ന തോന്നൽ കൊണ്ടാണ് രോഗത്തെ പലർക്കും തിരിച്ചറിയാതിരിക്കാനും രോഗം കൂടുതൽ അപകടകാവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകുന്നത്.
ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകൾ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട് .
രോഗലക്ഷണം ചെറുതാണെങ്കിലും കൃത്യമായ പരിചരണം നൽകണം .
ചെറിയവരായാലും വലിയവരായാലും രോഗലക്ഷണങ്ങൾ ഉള്ളവരൊ ഇല്ലാത്തവരൊ എന്ന വിത്യാസമില്ലാതെ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ചെറിയ തകരാറുകൾ തുടക്കത്തിലെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം ... രോഗം വർധിച്ച് വൃക്കകൾ തകരാറിലായി ഡയാലിസ് എന്ന ബുദ്ധി മുട്ടും സാമ്പത്തിക ചെലവുകളും ഒഴിവാക്കുക.
കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിലുള്ള 250 ഡയാലിസ് ക്ലബ്ബും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ ലാബും ചേർന്ന് നടത്തുന്ന രോഗ നിർണ്ണയ ക്യാമ്പിലേക്ക് റജിസ്റ്റർ ചെയ്ത് നമ്മുടെ വൃക്കകളെ സംരക്ഷിച്ചു നിർത്താം
കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്
കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ... മനസ്സറിഞ്ഞ കരുതൽ