22/02/2025
മാഹി :- ഫ്ലവർഷോ പവലിയനിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ്.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഫ്ലവർഷോയോട് അനുബന്ധിച്ച് ഫെബ്രുവരി 19 മുതൽ 23 വരെ
അടൽജി സേവാ ട്രസ്റ്റും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ലളിതം സിദ്ധ ക്ലിനിക്ക് എന്നിവുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നുവരുന്നു. പ്രസ്തുത മെഡിക്കൽ ക്യാമ്പ് പുതുച്ചേരി നിയമസഭാ സ്പീക്കർ ശ്രീ. ഏമ്പലം ആർ. ശെൽവം സന്ദർശിക്കുകയുണ്ടായി.
ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം, ത്വക്ക് രോഗങ്ങൾ, ഉദര, വാത സംബന്ധമായ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സ എന്നിവയും ക്യാമ്പിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.