14/02/2026
മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔
കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ്പതികളുടെ പൊന്നോമന, 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. എംസി റോഡിലുണ്ടായ ആ വാഹനാപകടം ആ കുരുന്നിന്റെ ചിരി മായ്ച്ചപ്പോൾ വിങ്ങിപ്പൊട്ടിയത് ഒരു നാട് മുഴുവനാണ്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആ മലാഖ മാറുമ്പോൾ, ആലിൻ നിന്റെ മാതാപിതാക്കളുടെ മനക്കരുത്തിന് മുന്നിൽ കേരളം കൈകൂപ്പുന്നു.
നീ ഒരു നൊമ്പരമാണ്... അതിലേറെ അഭിമാനമാണ്. നിന്റെ മാതാപിതാക്കൾ ലോകത്തിന് നൽകിയ സന്ദേശം ഒരിക്കലും വിസ്മരിക്കപ്പെടില്ല.
നാലുപേരിലൂടെ ആയിരം കാലം ജീവിക്കാൻ പോകുന്ന കുഞ്ഞുമാലാഖയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!