DYFI MAHE

DYFI MAHE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI MAHE, Youth Organization, Mahe.

മഞ്ചക്കൽ ബോട്ട് ഹൗസ് ശുചീകരണം YOUTH BRIGADE DYFI MAHE MC
31/07/2026

മഞ്ചക്കൽ ബോട്ട് ഹൗസ് ശുചീകരണം
YOUTH BRIGADE
DYFI MAHE MC

മയ്യഴിയിലെ ലഹരി വ്യാപനം തടയുക DYFIലഹരി വ്യാപനം ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. കാട് കയറി കിടക്...
30/07/2026

മയ്യഴിയിലെ ലഹരി വ്യാപനം തടയുക DYFI

ലഹരി വ്യാപനം ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. കാട് കയറി കിടക്കുന്ന ബോട്ട് ഹൗസ് പരിസരവും പണിതീരാത്ത വാക്ക് വേയും സാമൂഹ്യ വിരുദ്ധരുടേയും ലഹരിഉപയോഗിക്കുന്നവരുടേയും താവളമായിരിക്കുകയാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതം തകർക്കുന്ന ഈ ദുഷ്പ്രവണതയെ ചെറുക്കാൻ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്. ബോട്ട് ഹൗസിലും വാക്ക് വേയിലും പോലീസ് പെട്രോളിംങ്ങ് ശക്തമാക്കുവാനും ഇതിനു വേണ്ടി പ്രത്യേക ടീമിനെ രൂപികരിക്കുവാനും ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന കടകളിൽ കർശന പരിശോധന നടത്തണമെന്നും DYFI ആവശ്യപ്പെട്ടു.

"ലഹരിയില്ലാത്ത സമൂഹം നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്."

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സൂപ്രണ്ടൻ്റ് ഓഫ് പോലീസിന് പരാതി നൽകി.

മയ്യഴി മുൻ ആഭ്യന്തരമന്ത്രി വത്സരാജ്  നടത്തിയ അനധികൃത നിയമനങ്ങളിൽ അന്വേഷണം നടത്തുക DYFIകോൺഗ്രസ് ഭരണകാലത്ത് മാഹിയിൽ വത്സരാ...
10/07/2026

മയ്യഴി മുൻ ആഭ്യന്തരമന്ത്രി വത്സരാജ് നടത്തിയ അനധികൃത നിയമനങ്ങളിൽ അന്വേഷണം നടത്തുക DYFI

കോൺഗ്രസ് ഭരണകാലത്ത് മാഹിയിൽ വത്സരാജ് നടത്തിയ അനധികൃത നിയമനങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് മാഹിയിലെ യൂത്ത് കോൺഗ്രസ് നേതാവ് മുന്നോട്ട് വന്ന സാഹചര്യത്തിൽ സ്വജനപക്ഷ പിൻവാതിൽ നിയമനങ്ങൾക്കെതിരെ DYFI നടത്തിയ സമരങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നു
വർഷങ്ങൾക്ക് മുൻപ് അനധികൃത നിയമനങ്ങൾക്കെതിരെ DYFI മാഹി സിവിൽ സ്‌റ്റേഷനിലേക്ക് യുവജന മാർച്ച് സംഘടിപ്പിക്കുകയുണ്ടായി സമരത്തിൽ പങ്കെടുത്ത സഖാക്കളെ അധികാരികൾ നേരിട്ടത് ലാത്തിച്ചാർജും കള്ളക്കേസുകളും കൊണ്ടായിരുന്നു. സമരസഖാക്കളെ മാസങ്ങളോളം ജയിലിലടക്കുകയും വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുകയും ചെയ്തു.

വർഷങ്ങൾക്കിപ്പുറം അന്ന് DYFI ഉയർത്തിയ ആവശ്യങ്ങൾ ശരിവയ്ക്കുന്നതാണ് യൂത്ത് കോൺഗ്രസ്സ് നേതാവിൻ്റെ പുതിയ വെളിപ്പെടുത്തൽ. വത്സരാജ് നടത്തിയ അനധികൃത സ്വജന പക്ഷ നിയമനങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ചീഫ് സെക്രട്ടറിക്ക് DYFI പരാതി നൽകി.

അഭിവാദ്യങ്ങൾ
01/07/2026

അഭിവാദ്യങ്ങൾ

മാഹി ഗവൺമെൻ്റ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടിൽ നടപടി സ്വീകരിക്കുക DYFI മാഹി ഗവൺമെൻ്റ് ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങ...
11/06/2026

മാഹി ഗവൺമെൻ്റ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടിൽ നടപടി സ്വീകരിക്കുക DYFI

മാഹി ഗവൺമെൻ്റ് ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും വൻക്രമക്കേടുകൾ. ആശുപത്രിയിലെ ആംബുലൻസിൻ്റെ പേരിൽ വ്യാജ പെട്രോൾ ബില്ലുകൾ നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ആശുപത്രിയിലെ രണ്ട് ഔദ്യോഗിക വാഹനങ്ങളിലും ഇന്ധനം പൂർണ്ണമായും ഉണ്ടായിരുന്ന സമയത്താണ് പെട്രോൾ അടിക്കാനെന്ന പേരിൽ തുക മാറിയെടുക്കാൻ നീക്കം നടന്നത് തെളിവുകളോടെ പിടിക്കപ്പെട്ടിട്ടും നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സുപ്രണ്ടിനെയും ഡെപ്യൂട്ടി ഡയറക്ടറേയും കണ്ട് സംസാരിക്കുകയും തുടർനടപടികൾ കൈക്കൊള്ളാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും DYFI മുന്നറിയിപ്പു നൽകുകയും ചെയ്തു.

മാഹിയിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക: DYFIകമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളെ സി എ ഭരതൻ സ്കൂളിലേക്ക് മാറ്റാനുള്ള അധി...
02/06/2026

മാഹിയിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക: DYFI

കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളെ സി എ ഭരതൻ സ്കൂളിലേക്ക് മാറ്റാനുള്ള അധികാരികളുടെ നീകം ആശങ്കാജനകമാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയം ഉന്നയിച്ച് DYFI മാഹി മേഖല കമ്മിറ്റി മാഹി MLA അഡ്വ ടി അശോക് കുമാറിന് നിവേദനം നൽകി. ആവശ്യമായ സൗകര്യങ്ങൾ ഉള്ള മാഹി മഹാത്മാ ഗാന്ധി കോളേജിലേക്ക് ഈ വിദ്യാർത്ഥികളെ മാറ്റുക എന്ന നിർദേശവും മുന്നോട്ട് വെച്ചു. ആവശ്യമായ ഇടപെടൽ നടത്തും എന്ന് MLA ഉറപ്പ് നൽകിയിട്ടുണ്ട്

> DYFI MAHE

മയ്യഴിയിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക DYFIപ്രീ പ്രൈമറി  മുതൽ ബിരുദം വരെയുള്ള വ്യത്യസ്ഥ തലങ്ങളിലെ വിദ്യാർത്ഥികളുടെ രീ...
26/05/2026

മയ്യഴിയിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക DYFI

പ്രീ പ്രൈമറി മുതൽ ബിരുദം വരെയുള്ള വ്യത്യസ്ഥ തലങ്ങളിലെ വിദ്യാർത്ഥികളുടെ രീതികളും വ്യത്യസ്തമാണെന്ന് ഇരിക്കവെ, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൂടെ ബിരുദ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാനുള്ള അധികാരികളുടെ നീക്കത്തിൽ DYFI ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മാഹി മഹാത്മാ ഗാന്ധി കോളേജിൽ ആവശ്യമായ സൗകര്യം ഉണ്ടായിട്ടും, അതൊന്നും പരിഗണിക്കാതെ കമ്മ്യൂണിറ്റി കോളേജ്‌ വിദ്യാർത്ഥികളെ സി ഇ ഭരതൻ സ്കൂളിലേക്ക്‌ മാറ്റുന്നത്‌ സ്കൂളിന്റെ പ്രവർത്തനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈസ്കൂൾ- ബിരുദ വിദ്യാർത്ഥികളെ ഒരു കെട്ടിടത്തിലാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറാത്ത പക്ഷം ശക്തമായ സമരത്തിന്‌ നേതൃത്വം നൽകുന്നതായിരിക്കുമെന്ന് DYFI മാഹി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

കൊടുംവേനലിനെ ചെറുക്കാൻ വഴിയാത്രക്കാർക്കായി തയ്യാറാക്കിയ ദാഹജല പന്തൽ  DYFI ബ്ലോക്ക് സെക്രട്ടറി സ. പി വി സച്ചിൻ ഉദ്ഘാടനം ച...
25/04/2026

കൊടുംവേനലിനെ ചെറുക്കാൻ വഴിയാത്രക്കാർക്കായി തയ്യാറാക്കിയ ദാഹജല പന്തൽ DYFI ബ്ലോക്ക് സെക്രട്ടറി സ. പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു

സ്നേഹമൊരു കുമ്പിൾ
ദാഹജല പന്തൽ

DYFI MAHE

സ്നേഹമൊരു കുമ്പിൾദാഹജല പന്തൽഏപ്രിൽ 25, രാവിലെ 10.30 ന് മുനിസിപ്പൽ കോംപ്ലക്സ് പരിസരത്ത് ഉദ്ഘാടനം:സ. പി വി സച്ചിൻ DYFI തലശ...
24/04/2026

സ്നേഹമൊരു കുമ്പിൾ
ദാഹജല പന്തൽ

ഏപ്രിൽ 25, രാവിലെ 10.30 ന്
മുനിസിപ്പൽ കോംപ്ലക്സ് പരിസരത്ത്

ഉദ്ഘാടനം:
സ. പി വി സച്ചിൻ
DYFI തലശ്ശേരി ബ്ലോക്ക് സെക്രട്ടറി

DYFI MAHE

മാഹിയിലെ പ്രധാന സർക്കാർ വിദ്യാലയങ്ങളിലെ ക്ലാസുകൾ വെട്ടിച്ചുരുക്കിയും പുനക്രമീകരിച്ചും മാഹി MLA യുടെ അറിവോടെ മാഹി സിഇഒ ഇൻ...
16/03/2026

മാഹിയിലെ പ്രധാന സർക്കാർ വിദ്യാലയങ്ങളിലെ ക്ലാസുകൾ വെട്ടിച്ചുരുക്കിയും പുനക്രമീകരിച്ചും മാഹി MLA യുടെ അറിവോടെ മാഹി സിഇഒ ഇൻചാർജ്ജ്‌ നടപ്പിലാക്കിയ പരിഷ്കരണ നടപടികൾക്കെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്‌. മാഹി സി ഇ ഭരതൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ജവഹർലാൽ നെഹ്റു ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ക്ലാസുകളാണ് നിലവിൽ അധികൃതർ മാറ്റം വരുത്തിയത്. മുൻപ് രണ്ട് വിദ്യാലയങ്ങളിലും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ സി ഇ ഭരതൻ സ്കൂളിനെ ഹൈസ്കൂൾ മാത്രമായും ജവഹർലാൽ നെഹ്റു സ്കൂളിനെ ഹയർ സെക്കൻഡറി മാത്രമായും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
​കഴിഞ്ഞ അധ്യയന വർഷം ഒൻപതാം ക്ലാസ് പ്രവേശനത്തിനായി ജവഹർലാൽ നെഹ്റു സ്കൂളിലെത്തിയ രക്ഷിതാക്കളോട് സി ഇ ഭരതൻ സ്കൂളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശിച്ചതോടെയാണ് Dyfi ഈ വിഷയത്തിൽ ഇടപെടുന്നത്‌. മാഹിയിൽ ഹ്യൂമാനിറ്റീസ് വിഷയം ഉണ്ടായിരുന്നത് സി ഇ ഭരതൻ സ്കൂളിൽ മാത്രം ആയിരുന്നു, ഇപ്പോൾ ഈ വിഷയം എടുത്തുമറ്റിയതോടെ മാഹിയിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. എന്നാൽ സ്കൂളുകളുടെ പ്രവർത്തനം ഇത്തരത്തിൽ ചുരുക്കാൻ ഔദ്യോഗിക ഉത്തരവുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ​DYFI, പുതുച്ചേരി സർക്കാരിൽ നൽകിയ വിവരാവകാശ അപേക്ഷ പ്രകാരം ക്ലാസുകൾ ചുരുക്കിയ നടപടിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന മറുപടി. എന്നാൽ ഈ ഉത്തരവിന്റെ പകർപ്പ് ആർക്കും ലഭ്യമായിട്ടില്ല. നിലവിൽ പുറത്തുവന്ന ഹയർ സെക്കൻഡറി സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ ജെ എൻ ജി എച്ച് എസ് എസ് മാഹി, വി എൻ പി ജി എച്ച്എസ്എസ് പള്ളൂർ, പിഎംശ്രീ ഐ കെ കുമാരൻ ജി എച്ച് എസ് എസ് എന്നിവ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. സി ഇ ഭരതൻ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഒഴിവാക്കിയതോടെ പട്ടികയിൽ നിന്നും ഈ സ്കൂൾ പുറത്തായി. വ്യക്തമായ മുന്നറിയിപ്പുകളോ ഔദ്യോഗിക ഉത്തരവുകളോ ഇല്ലാതെ ക്ലാസുകൾ വെട്ടിച്ചുരുക്കിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌. ‌ പ്രശ്നത്തിന്‌ പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക്‌ DYFI മാഹി - പള്ളൂർ കമ്മിറ്റികൾ നേതൃത്വം നൽകും.

Address

Mahe

Telephone

+919745533863

Website

Alerts

Be the first to know and let us send you an email when DYFI MAHE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share