01/11/2025
ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്റര്‍ സംഘടിപ്പിച്ച ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചാംപ്യന്മാരായിരിക്കുന്നു, അല്‍ഹംദുലില്ലാഹ്. കൂടെ ചാംപ്യന്‍ഷിപ്പിലെ മികച്ച സംവാദകരായി ദാറുൽഹുദാ ടീം അംഗങ്ങളായ ഫഹ്‌മീദ് ഖാനും ഷക്കീബും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്‌ലിം യൂണിവേഴ്‌സിറ്റിയെ ആണ് ദാറുൽഹുദാ ഫൈനലിൽ നേരിട്ടത്.
പതിനെട്ട് രാജ്യങ്ങളില്‍ നിന്നും നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത് മൂന്നാം തവണയാണ് ദാറുല്‍ഹുദാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളായ ഫഹ്‌മീദ് ഖാന്‍ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചേലേമ്പ്ര, അബ്ദുല്‍ മുഹൈമിന്‍ വെള്ളില, എന്നിവരാണ് ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് മത്സരിച്ചത്. കൂടാതെ ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പിനെ പ്രതിനിധീകരിച്ച് മുഹമ്മദ് നൂഞ്ഞേരിയും പറപ്പൂർ സബീലുൽ ഹിദായ കോളേജിനെ പ്രതിനിധീകരിച്ച് ഡിഗ്രി വിദ്യാർത്ഥികളായ രിഫാഅത്, , മുദ്ദസിർ സിനാൻ, തൻസീഹ്,ലബീബ് എന്നിവരും പങ്കെടുത്തു.
ഇത്തരം അക്കാദമിക വേദികളിൽ ഇനിയുമേറെ അവസരങ്ങൾ നമ്മുടെ മക്കൾക്ക് ലഭിക്കട്ടെ.
"നബിയേ, പ്രഖ്യാപിക്കുക: നിങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളുക-അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവൃത്തികള്‍ കാണുന്നതാണ്" (തൗബ: 105)