Cordova Naduvattam

Cordova Naduvattam നടുവട്ടം നാഗപറമ്പ്‌ രാഷ്ട്രീയ- സംസ്കാരിക കൂട്ടായ്മ

അങ്ങിനെ ആ വിഷ ജീവിയും അകത്ത്..കഴിഞ്ഞ 10 വർഷം എല്ലാ വിഷ ജീവികൾക്കും സൗര്യവിഹാരം ആയിരുന്നു.
09/08/2026

അങ്ങിനെ ആ വിഷ ജീവിയും അകത്ത്..
കഴിഞ്ഞ 10 വർഷം എല്ലാ വിഷ ജീവികൾക്കും സൗര്യവിഹാരം ആയിരുന്നു.

ചോദ്യപേപ്പറും മറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളും തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരാണ്.പത്ത് വർഷം ഭരിച്ച സർക്കാരിന്റെ കാ...
09/08/2026

ചോദ്യപേപ്പറും മറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളും തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരാണ്.

പത്ത് വർഷം ഭരിച്ച സർക്കാരിന്റെ കാലത്ത് നിയമിതരായ ഉദ്യോഗസ്ഥരിൽ, ഇപ്പോഴും ഈ സർക്കാരിനെ കെണിയിൽപ്പെടുത്താൻ ശ്രമിക്കുന്ന ചിലർ ഉണ്ടാകാം.

പക്ഷേ, സർക്കാർ മാറിയിട്ടുണ്ട്. കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ഇത്തരം കളികൾ കളിക്കുന്നവർക്കെതിരെ ആവശ്യമായ നടപടിയും ഈ സർക്കാർ സ്വീകരിക്കും

📌 ജനകീയ ഭരണത്തെ അട്ടിമറിക്കാൻ തുനിയുന്ന കരിങ്കാലികൾക്ക് മുന്നറിയിപ്പ്: അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷൻ സർവീസ് ചട്ടങ്ങൾ പാല...
03/08/2026

📌 ജനകീയ ഭരണത്തെ അട്ടിമറിക്കാൻ തുനിയുന്ന കരിങ്കാലികൾക്ക് മുന്നറിയിപ്പ്: അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷൻ സർവീസ് ചട്ടങ്ങൾ പാലിച്ചുള്ള ശക്തമായ നടപടി!

​കാപ്പാ (KAAPA) ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ 6 മാസത്തെ ലീവ് അനുവദിച്ച തിരുവനന്തപുരം നഗരസഭ തീരുമാനം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണല്ലോ. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതിയായ കൗൺസിലർക്ക് അനുകൂലമായി യാതൊരു നിലപാടും എടുക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമായി നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ ആ ഉത്തരവും നിർദ്ദേശവും കാറ്റിൽപ്പറത്തിയാണ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമ (KAS) വഴിവിട്ട് അനുകൂല റിപ്പോർട്ട് തയ്യാറാക്കി നൽകിയത്. സർവീസിൽ കയറുന്നതിന് മുൻപ് വെറ്ററിനറി ഡോക്ടറായിരുന്ന ചിത്ര KAS നേടിയ ഉദ്യോഗസ്ഥയാണ്. എന്നാൽ ഏതൊരു സിവിൽ സർവീസ് ചട്ടത്തിന്റെ ബലത്തിലാണ് ജയിലിൽ കിടക്കുന്ന ഗുണ്ടാ കേസ് പ്രതിയെ സംരക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥ ഭരണതലത്തിൽ ഇത്രയും ധൃതി കാണിച്ചത് എന്ന സംശയം പൊതുസമൂഹത്തിൽ ശക്തമാണ്.

​തിരുവനന്തപുരം സെക്രട്ടറിയേറ്റിനുള്ളിൽ വർഷങ്ങളായി സംഘ് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുവെന്നത് ജനങ്ങൾക്ക് പുതിയ അറിവല്ല. സെക്രട്ടറിയേറ്റിൽ സംഘി ഭക്തരായ ബ്യൂറോക്രാറ്റുകൾ നിരവധിയുണ്ട്. കഴിഞ്ഞ 10 വർഷം കോൺഗ്രസ് - മുസ്ലിം ലീഗ് അനുകൂല സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗങ്ങളെ പടിയടച്ച് പിണ്ഡം വെച്ചപ്പോൾ, പകരം സെക്രട്ടറിയേറ്റിൽ കടന്നുകൂടിയത് ഇടതുപക്ഷ സർവീസ് സംഘടന പ്രവർത്തകർ മാത്രമല്ല, സംഘപരിവാർ സംഘടനക്കാരുമാണ്!

സെക്രട്ടറിയേറ്റ് അടക്കമുള്ള സർവീസ് മേഖലയെ പൂർണ്ണമായി സംശുദ്ധീകരിക്കേണ്ട വലിയൊരു ഉത്തരവാദിത്തം പുതിയ ഗവൺമെന്റിനുണ്ട്. ജനക്ഷേമ ഭരണത്തിന്റെ നയപരമായ തീരുമാനങ്ങളെ പോലും അട്ടിമറിക്കാൻ ഉദ്യോഗസ്ഥരിൽ കരിങ്കാലികൾ ധാരാളമാണ്. ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു ശുദ്ധികലശത്തിന് തുടക്കം കുറിക്കുന്നത് കൂടിയാവട്ടെ മന്ത്രി കെ.എം. ഷാജിയുടെ ഈ സസ്പെൻഷൻ ഉത്തരവ്.

1.​കേരള സിവിൽ സർവീസ് ചട്ടങ്ങൾ അഥവാ KCS (CC&A) Rules, 1960 - Rule 10 പ്രകാരം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ, ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും നിയമപരമായ നിർദ്ദേശങ്ങൾ ലംഘിക്കുകയോ, സർക്കാരിന് അപമാനം വരുത്തിവെക്കുന്ന രീതിയിൽ ഫയലുകളിൽ ക്രമക്കേട് നടത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവിധേയമായി സസ്പെൻഷൻ നടപടി സ്വീകരിക്കാൻ സർക്കാരിന് പൂർണ്ണ നിയമപരമായ അവകാശമുണ്ട്.

2. ​ജനാധിപത്യ വ്യവസ്ഥയിൽ ഭരണഘടനാപരമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കാണ് നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അന്തിമ അധികാരം. മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും നിർദ്ദേശങ്ങളും കുറിപ്പുകളും ബോധപൂർവ്വം മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം ഫയലിൽ അനുകൂല തിരുത്തലുകൾ വരുത്തിയത് Violation of Executive Accountability അഥവാ ഭരണഘടനാപരമായ മേൽക്കോയ്മയുടെ ലംഘനമാണ്.

3. ​കുറ്റാരോപിതനായ വ്യക്തിക്ക് വഴിവിട്ട സഹായം ചെയ്യാൻ ഫയലിൽ തിരിമറി നടത്തിയത് കേവലം ഒരു ഔദ്യോഗിക വീഴ്ചയല്ല, മറിച്ച് Gross Misconduct and Breach of Trust (ഗുരുതരമായ കർത്തവ്യലംഘനവും വിശ്വാസവഞ്ചനയും) ആണ്. അതിനാൽ കേരള സർവീസ് ചട്ടങ്ങൾ (KSR) മുൻനിർത്തിയും ഭരണഘടനാ തത്വങ്ങൾ മുൻനിർത്തിയും ഈ സസ്പെൻഷൻ നടപടി നൂറു ശതമാനം ന്യായയുക്തവും അനിവാര്യവുമാണ്.

​വാൽക്കഷ്ണം: കളി ഷാജിയോട് വേണ്ട!
..ഷഹീർ ജി അഹമ്മദ്

03/08/2026

കേരളാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും നിരന്നിരിക്കുന്ന പ്രസ് മീറ്റ്..

ഒരു സാങ്കേതിക വിദഗ്ദ്ധനെ പോലെ പ്രളയവും , കാലാവസ്ഥാ വ്യതിയാനങ്ങളും മുഖ്യമന്ത്രി വിശദീകരിക്കുന്നു..

കേന്ദ്ര മുന്നറിയിപ്പുകൾ , സംസ്ഥാനമെടുത്ത മുൻ കരുതലുകൾ..

കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ സംസ്ഥാനം , വിദഗ്‌ദ്ധരുമായി ആലോചിച്ചു തുടങ്ങിയിരിക്കുന്ന പദ്ധതികൾ ഒക്കെ നല്ല കൃത്യതയിൽ വിശദീകരിച്ചു..

കൂട്ടിയും കുറച്ചും ഒരൊറ്റ മീഡിയകൾക്കും ഒന്നും ചോദിക്കാനില്ല..

അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാലാവസ്ഥ റിലേറ്റ് അറിവിനോട് മത്സരിച്ച് ഡൊമിനേറ്റ് ചെയ്യാൻ കഴിയുന്ന ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല..

ആ രംഗം കഴിഞ്ഞു..

അടുത്തതായി പ്രളയ പ്രവർത്തനങ്ങളുടെ വീഴ്ചകളെക്കുറിച്ച് പത്രക്കാരിൽ ആരോ ചോദിച്ചു..

"ഏത് ക്യാമ്പിൽ , എന്താണ് വീഴ്ചയുള്ളത്..

എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ" എന്ന് ചോദിച്ചു മുഖ്യമന്ത്രി..

ഒരു മാധ്യമ സിംഗങ്ങൾക്കും പറയാൻ ഒന്നും ഉണ്ടായിരുന്നില്ല..

മുഖ്യമന്ത്രി തുടർന്നു.." എവിടെയും ഒരു വീഴ്‌ചയും ഉണ്ടാവില്ല , അത്ര കൃത്യതയോടെ ഓരോ കാര്യങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.."

അടുത്ത ചോദ്യം പ്രളയ ദിവസത്തെ എറണാകുളം യാത്രയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമായിരുന്നു..

കൈരളി , ദേശാഭിമാനി ടീമിൻ്റെ താണുപോയ നാവ് തിരിച്ച് കിട്ടി , അറഞ്ചം പുറഞ്ചം ചോദ്യങ്ങൾ..

എല്ലാം കേട്ട മുഖ്യമന്ത്രിയുടെ മറുപടി..

" ഞാനൊരു തെറ്റ് ചെയ്തു ഭക്ഷണം കഴിച്ചു പോയത്.. പ്രളയ ദിവസം പട്ടിണി കിടന്നില്ല എന്നത് എൻ്റെ തെറ്റ്..

രാവിലെ അഞ്ച് മണി മുതൽ മഴ കൂടുതലുള്ള പ്രദേശത്തെ എംഎൽഎമാരെ ബന്ധപ്പെട്ടു , അതാത് ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ധേശങ്ങൾ നൽകി..

മന്ത്രിമാർക്ക് ചുമതലകൾ നൽകി..

ശേഷം അവിടെ എവിടെയെങ്കിലും ഞാൻ സന്ദർശിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു..

ഇല്ല എന്ന മറുപടി കിട്ടിയപ്പോൾ ചാർട്ട് ചെയ്ത മുൻ പരിപാടികളുമായി മുന്നോട്ട് പോയി..

മലപ്പുറത്ത് ഹരിദാസ് സാറിൻ്റെ വീട്ടിൽ പോയപ്പോൾ തൊട്ടടുത്ത എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ ഭക്ഷണം ഒരുക്കിയിരുന്നു..

വീട്ടുകാർ മൂന്ന് മണിയായിട്ടും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു..

മലബാറിലെ സൽക്കാരം നിങ്ങൾക്കറിയില്ലേ ഒരു കാപ്പി കുടിക്കാൻ കേറിയാൽ പോലും അവർ സത്‌കരിക്കാതെ വിടില്ല..

അവിടുന്ന് ഭക്ഷണം കഴിച്ച് പോയി എന്നൊരു തെറ്റ് ഞാൻ ചെയ്തു പോയി..

പ്രളയ ദിവസം ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു.."

സാധാരണ തേച്ചോട്ടിക്കാനും , പൊളിച്ചടക്കാനും ബുധനാഴ്ച വരെ കാത്തിരിക്കണം..

ഇത് തിങ്കളാഴ്ച തന്നെ ഒട്ടിച്ചു കഴിഞ്ഞിട്ടുണ്ട്..

ഒരാഴ്ച കൊണ്ട് നുണ കൊട്ടാരം പണിയുക..

സതീശൻ തേച്ചൊട്ടിക്കുക..

വല്ലാത്ത കഷ്‌ടം തന്നെ..

കമ്മി ജീവിതം തന്നെ മടുത്ത് പോകും സാർ..

അതിനിടയിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ചൊരു ചോദ്യം..

" ഗ്രൗണ്ടിൽ ഇറങ്ങി പ്രളയത്തെ നേരിട്ടവനാണ് ഞാൻ , എൻ്റെ മണ്ഡലത്തിൽ 75000 പേർ ക്യാംപിൽ ആയിരുന്നു..

അവർക്ക് അരിയും ഭക്ഷണവും കടയിൽ നിന്ന് വാങ്ങി കൊടുത്ത് അതി ജീവിച്ചിട്ടുണ്ട്..

സർക്കാർ സഹായമൊക്കെ പിന്നീടാണ് വന്നത്..

ഗ്രൗണ്ടിൽ വർക്ക് ചെയ്ത എന്നെയാണ് ഗ്രൗണ്ടിൽ ഇറങ്ങാതെ കളിച്ച പ്രതിപക്ഷ നേതാവ് ഉപദേശിക്കുന്നത്.."

ഖദം..

അതും കഴിഞ്ഞു..

എല്ലാവർക്കുമുള്ളത് കൃത്യമായി കൊടുത്തിട്ടുണ്ട്..😆

ഇർഷാദ് ലാവണ്ടർ

03/08/2026

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു സർക്കാർ..

ഉദാഹരണത്തിന്..

വടക്കേതല സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട് അവിടേക്ക് 50 പായ വേണം എന്നൊരാൾ പോസ്റ്റിടും..

ലോകമെങ്ങുമുള്ള മലയാളികൾ നിമിഷങ്ങൾക്കുള്ളിൽ ആവശ്യം പൂർത്തീകരിക്കും..

ചെങ്ങറ താലൂക്കിൽ ഇന്ന സ്ഥലത്ത് ഒരു കുടുംബം കുടുങ്ങിയിട്ടുണ്ട് എന്നൊരാൾ അറിയിച്ചാൽ സന്നദ്ധ പ്രവർത്തകരോ പോലീസോ പോയി പരിഹാരം കണ്ടെത്തും..

അതായത് സോഷ്യൽ മീഡിയ ഒരു കൺട്രോൾ റൂം ആയിരുന്നു പ്രളയകാലത്ത്..

സ്വാഭാവികമായും ഷെയർ ചെയ്തും,പോസ്റ്റ് ചെയ്തും ഓരോ സോഷ്യൽ മീഡിയ ഉപയോക്‌താക്കൾക്കും നമ്മളും പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന ഫീൽ ലഭിച്ചിരുന്നു..

അതോടൊപ്പം പിണറായി വിജയൻ്റെ കെരുതലും തലയും പുള്ളിയുടെ പി ആർ ടീം പരമാവധി മാർക്കറ്റ് ചെയ്തു..

എന്നാൽ..

2018 ,19 ന് സമാനമായ രൂക്ഷമായ പ്രളയവും പ്രയാസങ്ങളുമാണ് ഇന്നും ഉണ്ടായിരിക്കുന്നത്..

എന്നിട്ടും സോഷ്യൽ മീഡിയ കൺട്രോൾ റും ആവുന്നില്ല...

ഇത് വരെ പൊതു ജനങ്ങളിൽ നിന്ന് സഹായം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല..

ജനങ്ങൾക്ക് പ്രളയ പ്രതിരോധത്തിൻ്റെ ഭാഗമാവാൻ അവസരം ലഭിക്കുന്നില്ല..

സിസ്റ്റം പണിയെടുക്കുന്നു..

ജനപ്രതിനിധികൾ മേൽ നോട്ടം വഹിക്കുന്നു..

പ്രദേശത്തെ സന്നദ്ധ സംഘടനകൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുന്നു..

ജില്ലാ ചുമതലകൾ ഓരോ മന്ത്രിമാർ വഹിക്കുന്നു..

റവന്യൂ മന്ത്രി പ്രളയ മാനേജ്മെൻ്റ് മൊത്തം ഏകോപിപ്പിക്കുന്നു..

അവിടെ നിന്ന് മുകളിലോട്ട് കൃത്യമായി മുഖ്യമന്ത്രി ഇടപെടുന്നു , മുന്നറിയിപ്പുകൾ നൽകുന്നു..

ഇത് പോലൊരു ചടുലമായ ഭരണ സംവിധാനം കഴിഞ്ഞ രണ്ട് തവണയും കണ്ടിട്ടുണ്ടോ..

ഇല്ലായെന്ന് ഉറപ്പാണ്..

പ്രളയവും , അതിൻ്റെ പ്രവർത്തനങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ ഭരണസ്തംഭനം വരാതെ മറ്റൊരു വഴിക്ക് സംസ്ഥാന കാര്യങ്ങൾ മുറ പോലെ നടക്കുന്നു..

എവിടെയും പി ആർ വർക്കുകൾ ഇല്ല..

എൻ്റെ തല എൻ്റെ ഫിഗർ പോസ്റ്ററുകളില്ല..

അപ്രതീക്ഷിത പ്രളയമാണ്..

മുഴുവനായും ഗവൺമെൻ്റ് ഡീൽ ചെയ്യുന്ന അവരുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്ന പ്രതിരോധ രീതിയാണ്..

ആദ്യ ദിവസങ്ങളിൽ ചില പോരായ്മകൾ സംഭവിക്കാം..

എല്ലാം മറി കടന്ന് ഒരുമിച്ച് പ്രളയത്തെ അതി ജീവിക്കുകയും ചെയ്യാം..

സോഷ്യൽ മീഡിയ കൺട്രോൾ റൂം ആക്കാതെ..

വ്യാപക പിരിവ് നടത്താതെ..

ഫുൾ ഫേസ് ഫുൾ ഫിഗർ പി ആർ ഇല്ലാതെ എന്ത് ഡിസാസ്‌റ്റർ മാനേജ്മെൻ്റ് എന്നാണ് സഖാക്കൾ ചോദിക്കുന്നത്..

അവരുടെ തലച്ചോറിൽ ചിന്തിച്ചാൽ ചോദ്യം ന്യായമാണ്..

ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു ദുരിതാശ്വാസ ക്യാമ്പ്..

അന്നത്തെ ചെയർപേഴ്‌സൺ റംല ടീച്ചർ സിറാജുൽ ഹുദാ മാനേജ്മെൻ്റിൽ നിന്ന് അനുമതി വാങ്ങിയ ഉടൻ തന്നെ..

സ്കൂളിന്റെ ബസ്സുകളിൽ , സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ദുരന്ത ബാധിതരെ സ്‌കൂളിൽ എത്തിച്ചു..

മാനേജ്മെൻ്റ് തന്നെ ഭക്ഷണ സൗകര്യം ഒരുക്കി..

പായ , തലയിണ , ബെഡ്ഷീറ്റ് , പാഡുകൾ , ബിസ്ക്കറ്റുകൾ , ഭക്ഷണ സാധനങ്ങൾ , ഡ്രസ്സുകൾ ഒഴുകിയെത്തി..

സർക്കാർ സംവിധാനം എത്തുന്നതിന് മുമ്പേ ക്യാമ്പ് പൂർണ്ണ അർത്ഥത്തിൽ തയ്യാറായിരുന്നു..

മലയാളികളുടെ ഈ ആർദ്രമായ കാരുണ്യ മനസ്സ് കൂടി സ്വന്തം ക്രെഡിറ്റിൽ എഴുതി ചേർത്താണ് പി ആർ വിജയൻ "ക്യാപ്റ്റനായത്"..

സിസ്റ്റത്തെ പൂർണ്ണ തോതിൽ ചലിപ്പിച്ചും , സഹപ്രവർത്തകർക്ക് ചാർജ്ജുകൾ വിഭജിച്ച് നൽകിയും , അവരെ കൊണ്ട് പണിയെടുപ്പിച്ചുമാണ് വി ഡി പ്രളയത്തെ നേരിടുന്നത്..

ദുരന്തത്തെ അവസരമാക്കി മാറ്റുന്നില്ല എന്നത് തന്നെയാണ് വി ഡി സതീശൻ്റെ ഏറ്റവും വലിയ പോസറ്റീവ്..

ഇർഷാദ് ലാവണ്ടർ

02/08/2026
29/06/2026

തോറ്റിട്ടും പഠിക്കാത്ത സഖാക്കൾ.
നുണ പ്രചരണം നടത്തി കളം പിടിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. ഇടത് മാധ്യമ സിൻഡിക്കേറ്റിന്റെ പൂർണ്ണ പിന്തുണയോടെയുള്ള നീക്കമാണ്.
നിയമസഭയിൽ ഷാർപ്പായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന വിഡി സതീശന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് സാധിക്കാത്തത് കൊണ്ടാണ് ഈ ഐക്യപ്പെടൽ. വിഡി സതീശനും ലീഗുമാണ് അവരുടെ പ്രധാന ടാർഗറ്റ്.

നോക്കൂ, ആദ്യം അവർ പിഎം ശ്രീയുമായി വന്നു. ഒപ്പിട്ടതാര് എന്ന് കേരളം ചർച്ച ചെയ്തു. കേന്ദ്രം തടഞ്ഞു വെച്ച ഫണ്ട് ലഭിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഇപ്പോഴത്തെ പ്രതിപക്ഷനേതാവിന് തന്നെ തുറന്ന് പറയേണ്ടി വന്നു.

പിന്നെ PMAY വീടിന് മോഡിയുടെ ഫോട്ടോ വെക്കാൻ മന്ത്രി ഷാജി പറഞ്ഞെന്ന് പ്രചരണം നടത്തി. അങ്ങിനെ പറഞ്ഞതിന്റെ ഒരു തെളിവ് കൊണ്ട് വരാൻ മന്ത്രി വെല്ലുവിളിച്ചു.. അപ്പോൾ അത് വിഴുങ്ങി. പിന്നീട് PMAY ലോഗോ പതിക്കൽ ആയി പ്രശ്നം . തുടർന്ന് മലയാളിയുടെ ആത്മാഭിമാന പ്രശ്നം ഉയർത്തുകയും ലൈഫിൽ പോലും പിണറായി വിജയൻ ലോഗോ പതിച്ചിട്ടില്ല എന്ന പ്രചാരണം നടത്തുകയും ചെയ്തു. കേരളം PMAY യും ലൈഫ് മിഷനും നല്ലത്പോലെ ചർച്ച ചെയ്തു. തുടർന്നു കഴിഞ്ഞ സർക്കാർ ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിച്ച 5 ലക്ഷം വീടുകളിൽ PMAY വീടുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നും അവകൾ ലോഗോ പതിച്ചതാണെന്നും തെളിവുകൾ സഹിതം പുറത്തുവന്നു. തുടർന്നു അത് വ്യാജമാണെന്നും ഇപ്പോൾ ഇല്ലാ എന്നും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.കെഎം ഷാജിയെ ആക്രമിക്കാൻ മുന്നിൽ നിന്ന റിപ്പോർട്ടറിനു തന്നെ ആ വീടിന്റെ വീഡിയോ സഹിതം റിപ്പോർട്ട് നൽകേണ്ടി വന്നു. ലൈഫിൽ മലയാളിയുടെ ആത്മാഭിമാനം പിണറായി സംരക്ഷിച്ചെ എന്ന് പറഞ്ഞവർക്ക് മുമ്പിൽ ലൈഫ് സൈറ്റിൽ ഗുണഭോക്താവിന്റെ ചിത്രം സഹിതം ലൈഫിന്റെ ബോഡ് വെച്ച ഫോട്ടോ വന്നപ്പോൾ ആ ആത്മാഭിമാന ബോധവും സംരക്ഷണ യജ്ഞവും നിലത്ത് വീണുടഞ്ഞു.

വെക്കുന്ന വെടികൾ എല്ലാം തിരിച്ച് കൊള്ളുന്ന അവസ്ഥ..
കഷ്ടം തന്നെ സഖാകളെ 😁.

ഇപ്പോൾ പുതിയ അടവുമായി ഇറങ്ങിയിട്ടുണ്ട്.
ഊരാളുങ്കലിനു ക്ലീൻ ചിറ്റ് ലീഗ് മന്ത്രി നൽകി എന്നാണ് പ്രചരണം. അതായത് ഉത്തമ ഈ സർക്കാർ ഭരണത്തിൽ വന്നു അധികം ആയിട്ടില്ല. എല്ലാ സർക്കാറും ഒരു തുടർച്ച ആണെന്നത്കൊണ്ട് മുന്നിൽ വരുന്ന ചോദ്യങ്ങൾക്ക് രേഖകളുടെ അടിസ്ഥാനത്തിലെ മറുപടി നൽകാൻ മന്ത്രിക്ക് കഴിയൂ. ആരോപണാടിസ്ഥാനത്തിൽ മറുപടി പറയാൻ കഴിയില്ല. കഴിഞ്ഞ സർക്കാർ കൈമാറിയ രേഖകൾ ആണ് ഇപ്പോൾ കയ്യിൽ ഉള്ളത്. ഊരാളുങ്കൽ സൊസൈറ്റി എന്തൊക്കെ ചെയ്തു എങ്ങിനെ ചെയ്തു എന്നതെല്ലാം സമയത്തോട് സമയം ആകുമ്പോൾ വന്നോളും ബേജാർ ആകേണ്ട സഖാക്കളെ.

പുതിയ കാർ എടുത്തപാട് വണ്ടി എങ്ങിനെ ഉണ്ടെന്ന് ചോദിക്കുന്ന കമ്പനിക്കാർ കസ്റ്റമേഴ്സിന്റെ റെസ്പോൺസ് മാർക്കറ്റ് ചെയ്യുന്ന പോലെയാണ് സഖാക്കൾ ഊരാളുങ്കൽ ക്ലീൻ ചിറ്റ് പ്രചാരണം നടത്തുന്നത്

29/06/2026

Abhilash Mohanan writes

കമ്മികൾ രാവിലെ തന്നെ അടുത്ത ഊഡായിപ്പ് കൊണ്ട് ഇറങ്ങിയിട്ടുണ്ട് അതായത് മന്ത്രി PK ബഷീർ ഊരാലുങ്കൽ നല്ല കമ്പനി ആണ് അവർ അഴിമതി ഒന്നും നടത്തിയിട്ടില്ല എന്ന്, അപ്പൊ സംഭവം എന്താണെന്ന് നോക്കാം!!

KM അഭിജിത് : സാർ എന്റെ നാട്ടിൽ ഊരാലുങ്കൽ പുതിയതായി ഒരുപാട് വർക്കുകൾ എടുത്തിട്ടുണ്ട് അവർ പണി തീർക്കാൻ ഒരുപാട് കാലതാമസവും എടുക്കുന്നുണ്ട് അതുകൊണ്ട് സർക്കാരിന് എന്തെങ്കിലും നഷ്ടം ഉണ്ടോ ഈ വർക്കുകൾ അവർക്ക് ലഭിക്കുന്നത് നേരായ മാർഗത്തിൽ കൂടി ആണോ?

PK ബഷീർ : പണി തീർക്കാൻ കാലതാമസം വന്നാൽ അതിന്റെ നഷ്ടം കമ്പനി ആണ് തീർക്കേണ്ടത് സർക്കാർ അല്ല, അതുപോലെ നിലവിൽ അനധികൃതമായി ഒരു വർക്കും അവർക്ക് കൊടുത്തിട്ടില്ല, കൊടുത്തിട്ടുണ്ട് എന്നതിന് ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല ലഭിച്ചാൽ തീർച്ചയായും അന്വേഷണം ഉണ്ടാകും അത് കണ്ടെത്തും.

ഇതാണ് PK ബഷീർ പറഞ്ഞത് അല്ലാതെ കഴിഞ്ഞ പത്ത് വർഷം ഊരാലുങ്കൽ നേരായ പ്രവർത്തനം ആയിരുന്നു എന്നോ അവരിൽ നിന്ന് ഇടത് പക്ഷ മന്ത്രിയോ MLA യോ കമ്മീഷൻ പറ്റിയിട്ടില്ലന്നോ PK ബഷീർ പറഞ്ഞിട്ടില്ല മനസിലായോ കമ്മികളെ?

കോൺഗ്രസിനെ വിട്ട്!! കമ്മികളുടെ അടുത്ത ടാർഗറ്റ് ലീഗ് ആണ് ആദ്യം KM ഷാജിയെ നോക്കി ഇനി ഓരോരുത്തരെ ആയി കമ്മികൾ നുണ പ്രചരണം കൊണ്ട് അഭിഷേകം നടത്തും അവസാനം ഊ ക്ക് കിട്ടി അടപടലം തേയും മാളത്തിൽ കയറും ഇതാണിപ്പോ നടക്കുന്നത് 🤣

ഡയറക്ടർ ബ്രില്യൻസ് എന്നൊരു സാധനമുണ്ട് ഇപ്പോൾ സിനിമയിൽ..ദിലീഷ് പോത്തനാണ് അതിൽ മാസ്റ്റർ..ക്ലൈമാക്‌സിനെ സംബന്ധിച്ചോ , സിനിമ...
21/06/2026

ഡയറക്ടർ ബ്രില്യൻസ് എന്നൊരു സാധനമുണ്ട് ഇപ്പോൾ സിനിമയിൽ..

ദിലീഷ് പോത്തനാണ് അതിൽ മാസ്റ്റർ..

ക്ലൈമാക്‌സിനെ സംബന്ധിച്ചോ , സിനിമയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചോ പ്രേക്ഷകർക്ക് മനസ്സിലാവാത്ത തരത്തിൽ സൂചന നൽകുക..

റീവാച്ച് ചെയ്യുമ്പോഴാണ് മിക്കവാറും ആ രംഗം നമുക്ക് കണക്‌ടാവുക..

കാഫിർ സ്‌ക്രീൻ ഷോട്ടിൽ അറസ്റ്റിലായ ജിതിനിൽ ഒരു ക്രൂക്ക്ഡ് ഡയറക്ടർ ഒളിഞ്ഞിരിപ്പുണ്ട്..

പറയാം..

ആകെ തകർന്ന് നിൽക്കുന്ന കാസിം..

നാട് മുഴുവൻ കാസിമിൻ്റെ പേരിലുള്ള സ്‌ക്രീൻ ഷോട്ട് പരന്ന് കേരളം ഞെട്ടുന്ന നിമിഷങ്ങൾ..

നാട്ടുകാരനായ ജിതിൻ കാസിമിനെ വിളിക്കുന്നു..

കമ്മികൾ മൊത്തം കാസിമിൻ്റെ രക്തത്തിനായി ദാഹിക്കുമ്പോഴാണ് കുളിർ മഴ പോലെ ഡിഫി പ്രാദേശിക നേതാവ് കൂടിയായ ജിതിൻ കാസിമിനെ വിളിക്കുന്നത്..

" കാസിമേ നീയത് ചെയ്യില്ലെന്ന് എനിക്കറിയാടാ..ഞാൻ നിൻ്റെ കൂടെയുണ്ട്.."

ഇതായിരുന്നു ഫോൺ വിളിയുടെ ചുരുക്കം..

ജിതിൻ ഒളിപ്പിച്ച ബ്രില്യൻസ് എന്താണെന്ന് കാസിമിന് പിടി കിട്ടിയില്ല..

പിണറായി പോലീസും ഉഴപ്പി..

ചെന്നിത്തല കണ്ണുരുട്ടിയപ്പോൾ പോലീസ് ജിതിൻ്റെ ബ്രില്യൻസ് പൊളിച്ചു..

കാസിമിൻ്റെ പേരിൽ സ്വന്തം മൊബൈലിൽ-സ്ക്രീൻ ഷോട്ട് നിർമ്മിച്ച് ഇരുന്നൂറ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്താണ് ജിതിൻ കാസിമിനെ വിളിക്കുന്നത്..

മുമ്പും സമാനമായ സൈബർ ക്രൈമുകൾ ജിതിൻ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ..

സിറാത്തിൻ്റെ പാലം , കൗമിലെ കുട്ടി , തീയ്യൻ്റെ മകൻ..

ഇങ്ങനെ എത്ര എത്ര ചതികൾ കമ്മികൾ കേരളത്തോട് ചെയ്തിരിക്കുന്നു..

പണ്ട് തലശ്ശേരി കലാപം തുടങ്ങിയിട്ടു..

നാടെങ്ങും പള്ളികളും വീടുകളും അക്രമിച്ചു..

ഒടുവിൽ രക്ഷക വേഷം കെട്ടിയതും ഇതേ കമ്മികൾ തന്നെയാണ്..

ഇന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെക്കുറിച്ച് അന്ന് സിപിഐ പറഞ്ഞതും " ഒരു ഭാഗത്ത് കലാപ നേതൃത്വവും മറ്റൊരു ഭാഗത്ത് സ്വാന്തനവും നടത്തുന്നയാൾ " എന്നാണ്..

പാറക്കൽ വട്ടം പിടിച്ചില്ലായിരുന്നെങ്കിൽ നാളത്തെ പിണറായി ആവേണ്ട മുതലായിരുന്നു ജിതിനും റിബേഷുമൊക്കെ..

എന്താ ലതിക സഖാവേ..

എന്തിനിങ്ങനെ വർഗ്ഗീയത പടർത്തുന്നു ലീഗേ എന്നത് വാക്ക് മാറ്റി പോസ്റ്റ് എഴുതണ്ടേ..

ടീച്ചറമ്മയെ കാഫിറാക്കിയത് സ്വന്തം പ്രവർത്തകനാണെന്നറിഞ്ഞ് ടീച്ചറമ്മ ഞെട്ടിയില്ലേ..

ദീപ ടീച്ചർക്ക് ഷാഫിയെ വർഗ്ഗീയ വാദിയാക്കേണ്ടേ..

എങ്ങും എന്തൊരു ശാന്തതയാണ് സഖാക്കളെ..

എന്തിനിങ്ങനെ നാട് കത്തിക്കാൻ പെട്രോളും , തീയുമായി നടക്കുന്നു സഖാക്കളെ എന്നാണ് ചോദിക്കാനുള്ളത്..

വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ പേരിൽ ജിതിനെ ആരും തുക്കി കൊല്ലാനൊന്നും പോവുന്നില്ല..

എന്നാൽ ഈ നാടിൻ്റെ യഥാർത്ഥ ശത്രുക്കൾ ആരാണെന്ന് ജനത്തിന് ബോധ്യപ്പെടുത്തി എന്നതാണ് പാറക്കലിൻ്റെ പോരാട്ട വിജയത്തിൻ്റെ ബാക്കി പത്രം..

കൊല്ലാനെന്ന പോലെ വ്യാജൻ നിർമ്മിക്കാനും പരിശീലനം ലഭിച്ച സഖാക്കളുണ്ട് എന്നതാണ് പോലീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്..

എന്തൊരു നീച ജന്മങ്ങളാണ് സഖാക്കളെ നിങ്ങൾ..

ഇർഷാദ് ലാവണ്ടർ

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; വടകര സ്ക്വാഡിലെ DYFI നേതാവ് ജിതിൻ അറസ്റ്റിൽ."അഞ്ച് നേരം നിസ്കരിക്കുന്ന ഷാഫിക്ക്...
16/06/2026

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; വടകര സ്ക്വാഡിലെ DYFI നേതാവ് ജിതിൻ അറസ്റ്റിൽ.

"അഞ്ച് നേരം നിസ്കരിക്കുന്ന ഷാഫിക്ക് വോട്ട് ചെയ്യണം, കാഫിറായ ശൈലജയ്ക്ക് വോട്ട് ചെയ്യരുത്" എന്ന് ഒരു ലീഗുകാരൻ്റെ പേരിൽ വ്യാജമായി ചാറ്റ് ഉണ്ടാക്കിയത് ഡിവൈഎഫ്ഐ നേതാക്കൾ ആണെന്ന് കണ്ടെത്തിയിരിക്കുന്നു...

ഈ നാട് കത്തിക്കാൻ ,വിഭജനം ഉണ്ടാക്കാൻ, വർഗ്ഗീയ വിഷം കലക്കാൻ ഒളിഞ്ഞിരുന്ന് പണിയെടുക്കുന്നത് കപടന്മാരായ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ തന്നെ ആണെന്നത് എന്ത് മാത്രം ഭയപ്പെടേണ്ട കാര്യം ആണ്...

മുസ്ലിം പ്രിൻസിപ്പലിന് പണി കൊടുക്കാൻ കുട്ടികളുടെ സ്കൂൾ വാട്ടർ ടാങ്കിൽ വിഷം കലക്കിയ സംഘികളുടെ വാർത്ത ആണ് ഇതൊക്കെ കാണുമ്പോൾ ഓർമ്മ വരുന്നത്..

പണ്ട് അഴീക്കോട് " സിറാത്തിൻ്റെ പാലം കടക്കാൻ മുഅമിനായ ഷാജിക്ക് വോട്ട് " അഭ്യർത്ഥിക്കുന്ന വ്യാജ അഭ്യർഥന കത്ത് വിവാദം ഓർക്കുന്നുണ്ടാവും..ടെക്നോളജി ഇത്ര കണ്ട് വികസിക്കാത്തത് കൊണ്ടോ, ജയിച്ച് വന്ന ഷാജി തന്നെയും അതിന് പിറകിൽ കൂടി ഫോളോ അപ്പ് ചെയ്യാത്തത് കൊണ്ടോ മറ്റോ അത് ഉണ്ടാക്കിയ കമ്മി രക്ഷപ്പെട്ടു...

ശ്രീ പാറക്കൽ അബ്ദുല്ലയും , ഷാഫി പറമ്പിലും തൻ്റെ പേരിൽ ഉണ്ടാക്കിയ സ്ക്രീൻ ഷോട്ടിനെതിരെ പരാതി നൽകിയ MSF പ്രവർത്തകനും കാണിച്ച പോരാട്ട വീര്യം ഒന്ന് മാത്രമാണ് ഈ കേസ് തെളിയുന്നതിലേക്ക് എത്തിച്ചത്...അഴീക്കോട് കാണിച്ചത് പോലെ ഉദാര സമീപനം ഇവിടെ ഉണ്ടായില്ല...

മാറി വന്ന സർക്കാർ ആവട്ടെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ ഈ കേസിനെ മുന്നോട്ട് കൊണ്ട് പോയി..ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വലിയ അഭിനന്ദനം അർഹിക്കുന്നു..!

വടക്കുള്ള ,പാർട്ടിക്ക് വേണ്ടി എന്ത് വേണ്ടാത്തരവും കാണിക്കാൻ തയ്യാറുള്ള ഈ മനുഷ്യമൃഗങ്ങൾക്കിടയിൽ ജീവിക്കുന്നവർ കുറച്ചധികം ജാഗ്രത കൂടി കാണിക്കേണ്ടതുണ്ട്, അല്ലെങ്കിൽ ഇവന്മാർ ഈ നാടിന് തീയിടും...

ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ഉടൻ തന്നെ ഇത്തരം സാമൂഹ്യ ദ്രോഹികൾ ആയ തങ്ങളുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കണ്ടെത്തി പുറത്ത് കളയാൻ തയ്യാറാവണം.

Address

Kuttippuram

Website

Alerts

Be the first to know and let us send you an email when Cordova Naduvattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share