Health Care Foundation Disaster Management Team Kerala

Health Care Foundation Disaster Management Team Kerala Leading Disaster Management Wing in Kozhikode, Kerala & Adventure Academy.

06/08/2026

#കക്കയം #ഡാമിന്റെ #ഷട്ടറുകള്‍ #അടച്ചു

കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 6) വൈകീട്ട് 3.40ന് പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് നിയന്ത്രണവിധേയമായതും പരിഗണിച്ചാണ് ഷട്ടറുകള്‍ പൂര്‍ണമായി അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഷട്ടറുകള്‍ അടച്ചതോടെ കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അഭ്യര്‍ഥിച്ചു.

02/08/2026

കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ 2026 ആഗസ്ത് 2 ഞായറാഴ്ച രാത്രി 7:45 ഓടെ ഷട്ടറുകൾ തുറക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

01/08/2026

താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

-ജില്ലാ കളക്ടർ, വയനാട്

01/08/2026

🚨 അടിയന്തര ജാഗ്രതാ നിർദ്ദേശം: കനത്ത മഴ മുന്നറിയിപ്പ് 🚨

​🚫 മലയോര യാത്രകൾ ഒഴിവാക്കുക: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. രാത്രിയാത്രകൾ കർശനമായി ഒഴിവാക്കുക.

​🌊 ജലാശയങ്ങളിൽ ഇറങ്ങരുത്: നദികൾ, തോടുകൾ, അരുവികൾ എന്നിവയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾക്ക് സമീപത്തേക്ക് പോകരുത്.

​🏖️ തീരദേശവാസികൾ ശ്രദ്ധിക്കുക: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. അധികൃതർ നിർദ്ദേശിച്ചാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

​⚡ വൈദ്യുതി സുരക്ഷ: പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ തൊടരുത്. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുക.

​🏠 അനാവശ്യ യാത്രകൾ വേണ്ട: അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങാതിരിക്കുക. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ നിരന്തരം ശ്രദ്ധിക്കുക.

​സുരക്ഷയാണ് പ്രധാനം | ജാഗ്രത പാലിക്കുക

Be carefull
01/08/2026

Be carefull

01/08/2026

പുഴ, തോട് എന്നിവക്കരികിൽ ഉള്ളവർ സൂക്ഷിക്കണേ... നല്ല മഴയാണ്..

പലയിടങ്ങളിലും വെള്ളം കയറിതുടങ്ങി.

01-08-2026
8:10am

 #ജൂലൈ 30 വയനാട് ചൂരൽമല ദുരന്തത്തിന് രണ്ട് ആണ്ട്....
30/07/2026

#ജൂലൈ 30 വയനാട് ചൂരൽമല ദുരന്തത്തിന് രണ്ട് ആണ്ട്....

29/07/2026

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (30-7-2026) അവധി.

ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (30-7-2026) അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

Team member Muhammed (mmaikka) 🌹🌹🌹
08/07/2026

Team member Muhammed (mmaikka) 🌹🌹🌹

Team member jamshi.. 👍👍👍
08/07/2026

Team member jamshi.. 👍👍👍

Address

POONOOR, UNNIKULAM (PO)
Kozhikode

Alerts

Be the first to know and let us send you an email when Health Care Foundation Disaster Management Team Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Health Care Foundation Disaster Management Team Kerala:

Shortcuts

Share