03/06/2025
*കുരുന്നുകൾക്ക് സമ്മാനമായി സഹായി ക്ലബ്*
കൊടിയത്തൂർ പഞ്ചായത്തിലെ പൊലുകുന്ന് അങ്കണവാടി പ്രേവേശനോത്സവത്തിൽ കുരുന്നുകൾക്ക് സമ്മാനങ്ങളും മധുരവും നൽകി സഹായി ആർട്സ് & സ്പോർട്സ് ക്ലബ്. സെക്രട്ടറി ഹാഷിക്ക് വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ടീച്ചർ രഹ്‌നാസിന് കൈമാറി. ക്ലബ്ബ് അംഗങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മധുരം നൽകി. ഷാഹിദ്, അൻഷിദ്, വൈശാഖ് എന്നിവർ നേതൃത്വം നൽകി.