14/06/2026
ജൂൺ 14 ലോക രക്തദാന ദിനം
രക്‌തഗ്രൂപ്പുകൾ കണ്ടെത്തിയ ഓസ്ട്രിയൻ ഗവേഷകനായ കാൾ ലാൻഡ്സ്റ്റെയ്നരുടെ ജന്മദിനമാണ് ലോക രക്തദാന ദിനമായി 2004 ൽ WHO തെരഞ്ഞെടുത്തത്
ശരീരത്തിൽ നിന്നും രക്തം നഷ്ടമാകുമ്പോൾ പകരം മറ്റൊരാളുടെ രക്തം രോഗിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട പരീക്ഷങ്ങൾ നൂറ്റാണ്ടുകൾക് മുൻപ് തന്നെ ആരംഭിച്ചെങ്കിലും, രക്ത ഗ്രൂപ്പുകളെ പറ്റിയുള്ള അറിവില്ലായ്‍മ പലപ്പോഴും രോഗിയുടെ മരണത്തിനു കാണാമായിരുന്നു. തുടർന്നു ആയിരത്തി എണ്ണൂറിന്റെ ആദ്യ പാദത്തിൽജെയിംസ് ബ്ലണ്ടൽ എന്ന ഡോക്ടർ ആദ്യമായി മനുഷ്യരിൽ വിജയകരമായി രക്തപകർച്ച നടത്തി.എന്നിരുന്നാലും പിന്നെയും പരാജയ കഥകളായിരുന്നു കൂടുതലും. ഇതിനെല്ലാം ഒരു മാറ്റം വരുന്നത് 1901 ൽ ലാൻഡ് സ്റ്റെയ്നർ A, B, O രക്ത ഗ്രൂപ്പുകൾ കണ്ടെത്തുന്നത്തോടെയാണ്. ഒരേ ഗ്രൂപ്പിലുള്ള രക്തപകർച്ച അതോടെ സർവ സാധാരണവും അപകട രഹിതവുമായി. 1937 ൽ അലക്സാണ്ടർ വീനരോടൊപ്പം ലാൻഡ് സ്റ്റെയ്നർ Rh ഘടകവും കണ്ടെത്തി, Rh ഘടകം ഉണ്ടെങ്കിൽ പോസിറ്റീവ് ഗ്രൂപ്പ് എന്നും, ഇല്ലെങ്കിൽ നെഗറ്റീവ് ഗ്രൂപ്പ് എന്നും തരം തിരിവ് വന്നു.ഈ ഗവേഷങ്ങളുടെ ഭാഗമായി ലാൻഡ് സ്റ്റെയ്നർക് 1930 ൽ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരവും ലഭിച്ചു
വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടും ഇതുവരെ രക്തo പരീക്ഷണ ശാലകളിൽ നിർമിക്കാൻ കഴിഞ്ഞിട്ടില്ല.അതിനാൽ തന്നെ രക്‌തദാനം ഏറ്റവും മഹത്തരമായി കണക്കാക്കപ്പെടുന്നു.
ശസ്ത്രക്രിയകൾ, പ്രസവം, കാൻസർ ചികിത്സകൾ, അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തര പരിചരണം എന്നിവയുൾപ്പെടെയുള്ള വിവിധ മെഡിക്കൽ നടപടിക്രമങ്ങൾക്ക് രക്തദാനം നിർണായകമാണ്. രക്തത്തിൻ്റെ സാർവത്രിക ആവശ്യം ഉണ്ടായിരുന്നിട്ടും, സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത രക്തത്തിന്റെ ആവശ്യത്തെ വച്ചു നോക്കുമ്പോൾ പരിമിതമാണ്.
18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള പൂർണ ആരോഗ്യവനായ ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാവുന്നതാണ്
രക്തം ദാനം ചെയ്തു 48 മുതൽ 72 മണിക്കൂറിനുള്ളിൽ ദാതാവിന്റെ ശരീരത്തിലെ പ്ലാസ്മയുടെ ( രക്തത്തിന്റെ ദ്രവ്യ ഘടകം ) അളവ് പൂർവ്വ സ്ഥിതിയിൽ എത്തുന്നു. 56 ദിവസത്തിനുള്ളിൽ ചുവന്ന ര ക്താ ണു ക്കളും പൂർവ്വ സ്ഥിതിയിലേക്കു എത്തുന്നു.
ഓരോ 3 മാസം കൂടുമ്പോഴും രക്തദാനം നടത്താവുന്നതാണ്.രക്തദനം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരം പുതിയ രക്താണുക്കളെ നിർമ്മിക്കുന്നു, ഇതിലൂടെ ശരീരത്തിന് പുതിയ ഒരു ഊർജം കൈവരുന്നു.
ഒരാൾ ദാനം ചെയ്യുന്ന രക്തം പ്ലാസ്മ, ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റ്, ക്രയോ പ്രെസിപിറ്റേറ്റ് തുടങ്ങിയ ഘടകങ്ങൾ ആയി വേർതിരിക്കുന്നു. ആവശ്യനുസരണം ഇത് രോഗികൾക് നൽകുന്നു. അതായതു ഒരു രക്തദാനത്തിലൂടെ കുറഞ്ഞത് മൂന്ന് പേരുടെ ജീവനെങ്കിലും രക്ഷിക്കുന്നതിൽ ദാതാവ് ഭാഗമാകുന്നു.
സ്ഥിരമായുള്ള രക്തദാനത്തിൽ നിങ്ങളും പങ്കുചേരുക. ഏതൊരു സാധാരണ മനുഷ്യനുള്ളിലുള്ളതും,മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതുമായ ഒരു സൂപ്പർ പവർ ആണ് രക്തം. രക്ത ദാനത്തിലൂടെ അത് ഉപയോഗപ്പെടുത്തുക.
രക്തം നൽകാൻ താല്പര്യമുള്ളവർ ബന്ധപെടുക :
9895164049