15/07/2026
ബൈത്തുസ്സകാത്ത് കേരള സ്വയംതൊഴിൽ സഹായ വിതരണം
1. നിലമ്പൂർ പൂക്കോട്ടുംപാടത്ത് ഒരു സഹോദരന് നൽകിയ ഓട്ടോറിക്ഷയുടെ താക്കോൽകൈമാറ്റം പീപ്പിൾസ് ഫൗണ്ടേഷൻ നിലമ്പൂർ ഏരിയ കോർഡിനേറ്റർ സക്കീർ ഹുസൈൻ പൂക്കോട്ടുംപാടം പ്രാദേശിക കോർഡിനേറ്റർ അബു സാഹിബിന് നൽകി നിർവഹിക്കുന്നു.
2. പാലക്കാട് ജില്ലയിലെ പുതുക്കോട് ഏരിയയിലെ ഒരു വ്യക്തിക്ക് ലഭിച്ച ഓട്ടോറിക്ഷ ഹ്യൂമൻ കെയർ ഫൗണ്ടേഷൻ പുതുക്കോട് ട്രസ്റ്റ് ചെയർമാനും, പാലക്കാട് ജില്ലാ കോഡിനേറ്ററുമായ അബൂ ഫൈസൽ ഏരിയ പ്രസിഡൻറ് പി. കെ സുലൈമാന് കൈമാറുന്നു.
3. കോഴിക്കോട് കുറ്റ്യാടി ഏരിയയിൽ അനുവദിച്ച ഓട്ടോയുടെ താക്കോൽകൈമാറ്റം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അസിസ്റ്റൻ്റ് അമീർ എം.കെ. മുഹമ്മദലി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു.വി. ബിന്ദുവിന് നൽകി നിർവഹിക്കുന്നു.
4. മലപ്പുറം മഞ്ചേരി ഏരിയയിൽ അനുവദിച്ച സ്റ്റേഷനറി കടയുടെ ഉദ്ഘാടനം മഞ്ചേരി ശാഫീ മസ്ജിദ് ഇമാം ഫിറോസ് മൗലവി നിർവഹിക്കുന്നു.