Cherath Arambram

Cherath Arambram Cherath is a cultural movement of youth for social and intellectual empowerment of people in Arambram

പ്രിയമുള്ള കുട്ടികളേ ,നിങ്ങൾ ഈ വർഷം SSLC കഴിഞ്ഞവരാണോ ?.ജീവിതത്തിൽ ഒരു നിർണ്ണായകഘട്ടത്തിലാണ് നിങ്ങളുള്ളത്.ഏത് കോഴ്‌സ്...?...
12/05/2025

പ്രിയമുള്ള കുട്ടികളേ ,
നിങ്ങൾ ഈ വർഷം SSLC കഴിഞ്ഞവരാണോ ?.

ജീവിതത്തിൽ ഒരു നിർണ്ണായകഘട്ടത്തിലാണ് നിങ്ങളുള്ളത്.

ഏത് കോഴ്‌സ്...?
ഏത് സ്ഥാപനം..?
എവിടെ
പോവണം , ഞാൻ എന്താവണം... എന്ന് തീരുമാനിക്കേണ്ട സമയം.

തൻ്റെ കൂട്ടുകാർ എടുക്കുന്ന അല്ലെങ്കിൽ വീട്ടുകാർ പറയുന്ന കോഴ്സാണോ ചെയ്യേണ്ടത്. അതല്ല തൻ്റെ പാഷനാണോ.
തീരുമാനിക്കേണ്ട ശരിയായ സമയം ഇതാണ്. പലപ്പോഴും ചെയ്യുന്ന കോഴ്സിൻ്റെ അവസാന ഘട്ടത്തിലാവും എനിക്കിത് ശരിയാവുന്നില്ല എന്ന തിരിച്ചുറവുണ്ടാവുക. ഈ ഒരു പ്രശ്ന പരിഹാരത്തിനു ചെരാത് സാംസ്കാരിക വേദിയും CIGI ആരാമ്പ്രം ചാപ്റ്ററും സംയുക്തമായി അവസരമൊരുക്കുകയാണ്.

കേരളത്തിലെ അറിയപ്പെടുന്ന കരിയർ എക്സ്പ്പർട്ടും, CIGI District career head മായ
നാസർ മാവൂർ 14/05/2025 നു
ബുധൻ - വൈകീട്ട് 4 മണിക്ക് ആരാമ്പ്രം GMUP School ഹാളിൽ നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം വഹിക്കുന്നു.
ക്ലാസ് അറ്റൻ്റ് ചെയ്തും, സംശയങ്ങൾ ചോദിച്ചറിഞ്ഞും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സുവർണാവസരം നിർബന്ധമായും ഉപയോഗപ്പെടുത്തുക.

ഓർക്കുക അവസരങ്ങൾ എപ്പോഴും നമ്മെ തേടി വരില്ല. തീർച്ചയായും നിങ്ങളുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത അവസരമായി ഇതിനെ പ്രയോജനപ്പെടുത്തുക.

താഴെ കാണുന്ന ലിങ്കു പയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിർബന്ധമായും ക്ലാസ് അറ്റൻ്റ് ചെയ്യുക.
(രക്ഷിതാക്കൾക്കും പങ്കെടുക്കാം)
https://chat.whatsapp.com/LCxajFLRD8HK1zDjkUidOk

എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

ചെരാത് സാംസ്കാരിക വേദി
CIGI ആരാമ്പ്രം ചാപ്റ്റർ

Address

Arambram
Kozhikode
673571

Website

Alerts

Be the first to know and let us send you an email when Cherath Arambram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share