Harithakeralam Mission Kozhikode

Harithakeralam Mission Kozhikode Haritha Keralam is an Umbrella Mission under Govt of Kerala integrating the components of Waste Management, Organic Farming & Water Resources Management.

24/09/2025
30/08/2025

ജലമാണ് ജീവൻ - കോഴിക്കോട് ജില്ലാതല ഉദ്ഘാടനം

ജലമാണ് ജീവന്‍ : അമീബിക് മസ്തിഷ്കജ്വരമുൾപ്പെടെയുള്ള ജലജന്യരോഗങ്ങൾക്കെതിരെയുള്ള തീവ്രകർമ്മപരിപാടികോഴിക്കോട് ജില്ലാതല ഉദ്ഘാ...
30/08/2025

ജലമാണ് ജീവന്‍ : അമീബിക് മസ്തിഷ്കജ്വരമുൾപ്പെടെയുള്ള ജലജന്യരോഗങ്ങൾക്കെതിരെയുള്ള തീവ്രകർമ്മപരിപാടി

കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ നടന്നു.

സംസ്ഥാനത്തും കോഴിക്കോട് ജില്ലയിലും അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന്‍ എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. ഹാളിന് സമീപത്തെ വീടിലെ കിണർ ക്ലോറിനേറ്റ് ചെയ്ത് കൊണ്ടാണ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചത്. പഞ്ചായത്തിൽ ക്യാമ്പയിൻ ഏറ്റെടുക്കുന്ന കുടുംബശ്രീ - ആശാ പ്രവർത്തകർക്ക് എം.എൽ.എ ബ്ലീച്ചിംഗ് പൗഡർ കൈമാറി. ജനങ്ങളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തയ്യാറാക്കിയ ബ്രോഷർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് പ്രകാശനം നിർവ്വഹിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ശാരുതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രാജാറാം കെ.കെ അമീബിക് മസ്തിഷ്കജ്വരത്തെ പറ്റി ക്ലാസ് എടുത്തു. ജലമാണ് ജീവൻ ക്യാമ്പയിൻ സംബന്ധിച്ച് ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സൈതലി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി ബാബുരാജൻ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജലമാണ് ജീവൻ..
28/08/2025

ജലമാണ് ജീവൻ..

27/08/2025
ജലമാണ് ജീവൻ
26/08/2025

ജലമാണ് ജീവൻ

14/08/2025

രാജ്യം ഇന്ന് എഴുപത്തി ഒൻപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവർക്കും ഹരിത കേരളം മിഷൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു!

12/08/2025
01/08/2025
15/07/2025

മികച്ച പച്ചത്തുരുത്തുകളെ തേടി അംഗീകാരമെത്തുന്നു !
വിവിധ വിഭാഗങ്ങളിലായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പുരസ്‌കാരങ്ങളുണ്ട് !

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളിൽ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തിൽ പുരസ്‌കാരം നൽകുന്നത്. ജില്ലാതലത്തിൽ ഓരോ ജില്ലയിലെയും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്കു വീതവും അംഗീകാരം നൽകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ഉണ്ടാവുക

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി, സസ്യശാസ്ത്ര മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സംഘം നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തിയാകും പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്തുക. അഞ്ചുസെന്റു മുതൽ വിസ്തൃതിയുള്ളതും രണ്ട് വർഷത്തിനു മുകളിൽ പ്രായമുള്ളതും മതിയായ വളർച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൈവ വൈവിധ്യം, വൃക്ഷ സസ്യ വൈവിധ്യം, വിസ്തീർണ്ണത്തിന് ആനുപാതികമായി തൈകൾ, ജൈവവേലി, നിശ്ചിത മാതൃകയിലുള്ള നാമകരണ ബോർഡ്, പച്ചത്തുരുത്ത് സംഘാടക സംരക്ഷണ സമിതിയുടെ പങ്കാളിത്തം, ചെടികളുടെ ലേബലിങ് തുടങ്ങിയ ഘടകങ്ങളും അംഗീകാരത്തിന് മാനദണ്ഡമാണ്. ജില്ലാതല പുരസ്‌കാരങ്ങൾ സെപ്തംബർ ആദ്യവാരം വിതരണം ചെയ്യും. സംസ്ഥാനതല പുരസ്‌കാരം ഓസോൺ ദിനമായ സെപ്തംബർ 16 ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

2019 ൽ ഹരിതകേരളം മിഷൻ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തരുത്ത് പദ്ധതിയിൽ നാളിതുവരെ 1252.6 ഏക്കറിലായി 3987 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ, തരിശിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. പൊതുസ്ഥാപനങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയെക്കൂടി പ്രയോജനപ്പെടുത്തി കൂട്ടമായി തൈകൾ നട്ട് ചെറുവനം സൃഷ്ടിച്ചെടുക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ആഗോള താപനത്തിന്റെ ദോഷഫലങ്ങളെ ചെറുക്കുന്നതിലും കാർബൺ സംഭരണശേഷിയിലും പച്ചത്തുരുത്തുകൾ നിർണ്ണായക പങ്കുവഹിക്കുകയാണെന്ന് ഇതുസംബന്ധിച്ച വിദഗ്ധർ നടത്തിയ പഠനം തെളിയിക്കുന്നതായി ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ച പച്ചത്തുരുത്തുകളെ സംബന്ധിച്ചുള്ള അവലോകനവും നശിച്ചുപോയ തൈകളുടെ സ്ഥാനത്തു പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രക്രിയയും ഇതോടൊപ്പം നടന്നുവരികയാണ്.

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Harithakeralam Mission Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Harithakeralam Mission Kozhikode:

Share