Oruma Charitable & Educational Trust Koodaranhi

Oruma Charitable & Educational Trust Koodaranhi "നമുക്ക് ഒരുമിക്കാം നാടിൻെറ നന്മക്കായി "
(1)

ജീവിത പുരോഗതിക്കായി പ്രവാസ ജീവിതം തിരഞ്ഞെടുത്ത കൂടരഞ്ഞി നിവാസികളായ സഹോദരങ്ങളുടെ ആശയാഭിലാഷ സാക്ഷാല്‍ക്കാരങ്ങളുടെ ഏകോപനങ്ങല്‍ക്കും പൂര്‍ത്തീകരണത്തിനുമായി പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയാണ്. പൂര്‍വകാല പ്രവാസി അന്നത്തെ ഭൗതിക സാഹചര്യത്താല്‍ ഒറ്റ പെടലിന്‍റെ തുരുത്തുകളില്‍ ആയിരുന്നു എന്നാല്‍ ആധുനിക കാലഘട്ട പ്രവാസി ലോകം ഒരു വിരൽതുമ്പിലേക്ക് ചുരുങ്ങി ഏകലോകസങ്കല്‍പ്പത്തില്‍ വിശാലമായപ്പോഴും ഒറ്റപെടലില

്‍ തന്നെയാണ്. സമൂഹ ജീവിയായ മനുഷ്യന്‍ ജീവിത സാഹചര്യങ്ങളാല്‍ സമൂഹത്തില്‍ അവന്‍ അനിവാര്യമായും നടത്തേണ്ട ഇടപെടലുകളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും പുറകോട്ടു പോകുകയാണ്‌ . പ്രവാസ സമൂഹത്തിനു ഒരു ദിശാ സൂചികയാകാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചാല്‍ ഈ ആശയത്തിന്‍റെ പ്രചാരകരും പ്രവര്‍ത്തകരും ആകാന്‍ ഭരം ഏല്‍പ്പിക്കപെട്ട നാം ഓരോരുത്തരും കൃതാര്‍ത്ഥരായി.
കൂടരഞ്ഞിയുടെ ഗള്‍ഫ്‌ പ്രവാസ ചരിത്രം ആരംഭിക്കുന്നത് എൺപതുകളുടെ ആരംഭത്തിലാണ്‌.സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാല്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്ന പൂര്‍വിക പ്രവാസികള്‍ അതിജീവനത്തിനായി മണലാരണ്യങ്ങളില്‍ ജീവിതം സമര്‍പ്പിച്ചു .അവന്‍റെ ചോരയും നീരും വിയർപ്പാക്കിയ അധ്വാനത്തിലൂടെ അവനും അവന്‍റെ കുടുംബവും ആത്യന്തികമായി സമൂഹവും സാമ്പത്തികാമായി പുരോഗതി കൈവരിച്ചു . വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്‍റെ പോരായ്മ അനുഭവിച്ചിരുന്ന അവനും ഒരു പരിമിത കാലഘട്ടത്തില്‍ അവന്‍റെ തുടര്‍ച്ചക്കാരും അധ്വാന ശേഷിയും മനോബലവും മാത്രം കൈ മുതലാക്കി ജീവിതത്തില്‍ മുന്നേറി.ആ ദുരിത കാലഘട്ടത്തിലും തന്‍റെ വളര്‍ച്ചക്ക് നിദാനമായ സമൂഹത്തിനു തന്‍റെ സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമായിരുന്നു . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും സാങ്കേതികതയുടെ പോരായ്മകളാലും ഒരു പ്രവാസി കൂട്ടായ്മ എന്ന ആശയങ്ങള്‍ അവരില്‍ വന്നില്ല.
വിശകലനങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ പാഠം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ശോഭനമായ ഭാവി നമ്മെ കാത്തിരിക്കുന്നു.
കേരളത്തിനു വെളിയില്‍, ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കൂടരഞ്ഞി നിവാസികളായ പ്രവാസികള്‍ക്കും മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്കും ഏകീകരണ സ്വഭാവം നല്‍കുക എന്ന ഉദ്ധേശ ലക്ഷ്യത്തില്‍ ജീവിതത്തിന്‍റെ നാനാതുറകളില്‍ ഉള്ള പ്രവാസികളെ സംഘടിപ്പിച്ച് ഒരു കൂട്ടായ്മ സംഘടിപ്പിക്കുക എന്ന ചിരകാലാഭിലാഷത്തി ന്‍റെ സാക്ഷാല്‍ക്കാരമായി "ഒരുമ ചാരിറ്റബിൾ ട്രസ്റ്റ്" രൂപീകരിക്കപെട്ടിരിക്കുകയാണ് ഈ കൂട്ടായ്മയില്‍ വിഭാഗീയതകള്‍ക്കതീതമായി ഓരോ പ്രവാസിയെയും പങ്ക് ചേര്‍ത്ത് പ്രവര്‍ത്തന സുതാര്യതയോടെ മുന്നോട്ടു പോകുക എന്നതാണ് നിരന്തര ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായ സമന്വയം .
തിരഞ്ഞെടുക്കപെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും കോലോതുംകടവ് കേന്ദ്രീകരിച്ച് ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . പ്രവാസികള്‍ നിലവില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനവും സമൂഹത്തിലെ അശരണരും നിരാലംബരും അഗതികളും ആയവരുടെ സംരക്ഷണവും നിര്‍ധനര്‍ക്ക് സ്വാശ്രയത്തിലധിഷ്ടിതമായി പുനരുദ്ധാരണവും പുനരധിവാസവും സ്വയത്വമാക്കുന്നതിനു അനുഗുണമായ പദ്ധതികളും സര്‍വോപരി പ്രവാസികളുടെ ക്ഷേമത്തിനും സ്വാശ്രയത്വത്തിനും അതിലൂടെ അവര്‍ പ്രതിധാനം ചെയ്യുന്ന സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടിയും ഈ കൂട്ടായ്മയില്‍ വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളുമായി നല്ല നിലയില്‍ സഹകരിക്കാന്‍ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം വിയോജിപ്പുള്ളവരും അറിയിക്കുക....
ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് കൂടരഞ്ഞി.

Address

ORUMA CHARITABLE KOODARANHI
Kozhikode (Calicut)
673604

Alerts

Be the first to know and let us send you an email when Oruma Charitable & Educational Trust Koodaranhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share