ഛത്രപതി നടുവത്തൂർ chathrapathi naduvathur

  • Home
  • India
  • Koyilandy
  • ഛത്രപതി നടുവത്തൂർ chathrapathi naduvathur

ഛത്രപതി നടുവത്തൂർ chathrapathi naduvathur ഭാരത്മാതാ കി ജെയ്‌

പോരാട്ടം തുടരും..!നീതി ഉറപ്പാക്കും!ധീരാ വീരാ വിശാലേ...🙏
30/12/2025

പോരാട്ടം തുടരും..!
നീതി ഉറപ്പാക്കും!

ധീരാ വീരാ വിശാലേ...🙏

27/12/2025

ബലിദാനികളുടെ വീട്ടിൽ!!
സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കല്ലമ്പള്ളി രാജേഷിൻ്റെ വസതിയിൽ VV രാജേഷും ആശാനാഥും🧡

ഇന്നലെകളിൽ പ്രസ്ഥാനത്തിന് വേണ്ടി ഈ മണ്ണിനെ ഉഴുതു മറച്ചവരെയും, പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയവരുടെയും മുന്നിൽ സമർപ്പിക്കാനുള്ളത് നമ്മുക്ക് ഈ വിജയമാണ്.. 🧡

നൂറ് കണക്കിന് ബലിദാനികളുടെ ബലികുടീരത്തിൽ നിന്നും സ്വാംശീകരിച്ചെടുത്ത കാവി പതാകയുടെ അതുല്യമായ കരുത്തിനെ ആവാഹിച്ചു കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോവുന്നത്.. അവർ കണ്ട സ്വപ്നം കണ്ട പൊൻ പുലരി ഞങൾ ഈ മണ്ണിൽ സ്വാശ്വതമാക്കും.. കാലം സാക്ഷി.. ചരിത്രം സാക്ഷി... 🥹💪🏼

ജനങ്ങളുടെ സർക്കാർ ❣️നന്ദി മോദിജി ❣️തൊഴിലുറപ്പ് തോഴിലാളികൾക്ക് സന്തോഷ വാർത്ത പുതിയ തൊഴിൽ നിയമപ്രകാരം 125 തൊഴിൽ ദിനം ഓരോ ത...
16/12/2025

ജനങ്ങളുടെ സർക്കാർ ❣️
നന്ദി മോദിജി ❣️

തൊഴിലുറപ്പ് തോഴിലാളികൾക്ക് സന്തോഷ വാർത്ത പുതിയ തൊഴിൽ നിയമപ്രകാരം 125 തൊഴിൽ ദിനം ഓരോ തോഴിലാളികൾക്കും ലഭിക്കും..

2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി (The National Rural Employment Guarantee )രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്.ഈ പേര് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി കോൺഗ്രസ് മാറ്റുകയായിരുന്നു.അന്നത്തെ സർക്കാർ വെറും18900 കോടി രൂപ മാത്രമേനൽകിയുള്ളൂ ബാക്കി കടവുമാണ് രാജ്യത്തു നടത്തിയത്

2014 നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഫണ്ട്‌ അലോക്കേഷൻ 33276.40 കോടി ആദ്യമായി അനുവദിച്ചു അത് മുഴുവനും തോഴിലാളികൾക്ക് നേരിട്ട് വിതരണം നടത്തിയതോടെ തൊഴിലുറപ്പു തൊഴിലാളികൾക്ക് പട്ടിണി കൂടാതെ കഴിയാൻ തുടങ്ങി 100 തൊഴിൽ ദിനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാൻ സംവിധാനം ഒരുക്കി നരേന്ദ്രമോദി സർക്കാർ..

ഓരോ പഞ്ചയത്തിലെയും തൊഴിലാളികളുടെ തൊഴിൽ കാർഡ് എണ്ണം അനിസരിച്ചു ഓരോ വർഷവും ഫണ്ടുകൾ ഓരോ പഞ്ചായത്തിനും ഫണ്ടുകൾ നിലവിൽ വന്നു..
2015 ശെഷം നരേന്ദ്രമോദി സർക്കാർ എല്ലാ സാമ്പത്തിക വർഷം അവസാനവും സോഷ്യൽ ഓഡിറ്റ് നടത്തി അധികമായി ഫണ്ടുകൾ അനുവദിക്കുന്നു.

ഇപ്പോഴുള്ള ബില്ലിലെ പോരായ്മകൾ മാറ്റുന്നതിന് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പുതിയ ബില്ല് കൊണ്ടുവരുന്നു. വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി ആർഎഎം ജി ബിൽ), 2025 എന്നാണ് പുതിയ പദ്ധതിയുടെ പേര്.

2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ കൂലി വർധനവും ഈ ബില്ല് വരുന്നതോടെ രാജ്യത്ത് നടപ്പിലാകും കൂടാതെ വീട് വെക്കുന്നവർക്കു PMAY-G യുടെ നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂട് (FFI) അനുസരിച്ച്, യൂണിറ്റ് സഹായത്തിന് പുറമേ, വീട് നിർമ്മിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം 90/95 വ്യക്തി ദിന അവിദഗ്ധ തൊഴിലാളി വേതനം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, PMAY-G ഗുണഭോക്താക്കൾക്ക് സ്വച്ഛ ഭാരത് മിഷൻ- ഗ്രാമീൺ [SBM(G)], MGNREGS അല്ലെങ്കിൽ ടോയ്‌ലറ്റുകളുടെ നിർമ്മാണത്തിനായി മറ്റേതെങ്കിലും സമർപ്പിത ധനസഹായ സ്രോതസ്സിൽ നിന്ന് ₹12,000 സഹായം ലഭിക്കും. കൂടാതെ, PMAY-G യുടെ യോഗ്യരായ ഗുണഭോക്താക്കൾക്ക് പെട്രോളിയം & പ്രകൃതിവാതക മന്ത്രാലയത്തിന്റെയും ഊർജ്ജ മന്ത്രാലയത്തിന്റെയും അതത് പദ്ധതികളുമായി സംയോജിപ്പിച്ച് LPG കണക്ഷനും വൈദ്യുതി കണക്ഷനും നൽകുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM) വഴി PMAY-G കുടുംബങ്ങളിലെ വനിതാ അംഗങ്ങളെ കുടുംബശ്രീ സ്വയം സഹായ ഗ്രൂപ്പുകളിലേക്ക് (SHGs) സംയോജിപ്പിക്കുന്നതും മെച്ചപ്പെട്ട ഉപജീവന അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതും ഈ പദ്ധതിയുടെ കീഴിലുള്ള സംയോജനത്തിൽ ഉൾപ്പെടുന്നു.

PMAY-G വീടുകളുടെ നിർമ്മാണത്തിനായി വൈദഗ്ധ്യമുള്ള മേസൺമാരുടെ അഭാവത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി ഗ്രാമവികസന മന്ത്രാലയം PMAY-G യുടെ കീഴിൽ റൂറൽ മേസൺ ട്രെയിനിംഗ് (RMT) പരിപാടി ആരംഭിച്ചു. പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾ നല്ല നിലവാരമുള്ളതാണെന്ന് ഉറപ്പാക്കാൻ ഗ്രാമപ്രദേശങ്ങളിൽ വൈദഗ്ധ്യമുള്ള മേസൺമാരുടെ ലഭ്യത അനിവാര്യമാണ്. ഈ സംരംഭം ഗ്രാമീണ തൊഴിലാളികൾക്ക് ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, വിവിധ പദ്ധതികൾക്ക് കീഴിൽ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയുടെ ലഭ്യതയ്ക്കും സംഭാവന നൽകുന്നു. അതിനാൽ, PMAY-G യുടെ കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NSDC) സഹായത്തോടെയാണ് RMT പരിപാടി ആരംഭിച്ചത്. ആവശ്യത്തിന് മേസൺമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്

പുതിയ ബില്ല് വരുന്നതോടെ കേരളത്തിൽ ഏകദേശം 50000 രൂപ ഓരോ സാമ്പത്തിക വർഷം ഓരോ തൊഴിലാളിക്കും വാർഷിക വേതനമായി കിട്ടുമെന്നു പ്രതീക്ഷിക്കാം..

ഈ നിയമം കേരളത്തിലും വരണോ വേണ്ടയോ എന്ന് കമന്റായി നിങ്ങൾക്ക് കമന്റ്‌ ബോക്സിൽ അഭിപ്രായം പറയാം..

കൂടെയുണ്ട് കേന്ദ്രസർക്കാർ..

16/12/2025
04/12/2025

ഒരു മാറ്റം അത് ജനം ആഗ്രഹിക്കുന്നുണ്ട്..❤️
കൂടെ ഉണ്ടാകും എന്തിനും ഏതിനും ഒരു കൂടപ്പിറപ്പിനെ പോലെ..... 🫂🥰
അതിൽ അവരുടെ രാഷ്ട്രീയം നോക്കി അല്ല മതം നോക്കി അല്ല ജാതി നോക്കി അല്ല..... 🙏🙏🙏

#നമ്മുടെചിഹ്നംതാമര

Address

Koyilandy
673620

Website

Alerts

Be the first to know and let us send you an email when ഛത്രപതി നടുവത്തൂർ chathrapathi naduvathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share