Kudumbasree HOME SHOP

Kudumbasree HOME SHOP "Products from KUDUMBASREE units and marketting through KUDUMBASREE Home Shops"

 #കുടുംബശ്രീ_ഹോംഷോപ്പ്_പദ്ധതിമധുരപ്പതിനേഴിലേക്ക് !വമ്പൻ കമ്പനി ഉൽപ്പന്നങ്ങളുടെ വർണ്ണശബളിമയോടും, കോടികൾ ചെലവഴിച്ചുള്ള പരസ...
16/08/2026

#കുടുംബശ്രീ_ഹോംഷോപ്പ്_പദ്ധതി
മധുരപ്പതിനേഴിലേക്ക് !

വമ്പൻ കമ്പനി ഉൽപ്പന്നങ്ങളുടെ വർണ്ണശബളിമയോടും, കോടികൾ ചെലവഴിച്ചുള്ള പരസ്യപ്രളയങ്ങളോടും നാട്ടുനന്മയും പരിശുദ്ധിയുമുള്ള നാടൻ കുടുംബശ്രീ ഉൽപ്പന്നങ്ങളുമായി, 'നല്ലതു വാങ്ങുക നന്മ ചെയ്യുക' എന്ന അഭ്യർത്ഥനയുമായി, ഒരു കൂട്ടം വനിതകൾ പൊരുതി ജയിക്കുന്നതിന്റെ വിജയഗാഥയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ലോകത്തിനു മുമ്പിൽ കാണിച്ചുതരുന്നത് ! പതിനാറാം വാർഷികാഘോഷത്തിൻ്റെ ഉത്സാഹത്തിമിർപ്പിലാണ് ഹോംഷോപ്പ് പദ്ധതിയിലെ നൂറുകണക്കിന് കുടുംബശ്രീ വനിതകൾ.

മൂന്ന് ഉൽപാദന യൂണിറ്റുകളും 7 ഉൽപ്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2019 ജൂലൈ 29ന് കൊയിലാണ്ടിയിൽ തുടങ്ങിയ പദ്ധതി ഇന്ന് 130ലധികം വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന 60ലധികം ഉൽപാദന യൂണിറ്റുകളും അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 500നടുത്ത് വനിതകളും അവ സ്ഥിരമായി വീടുകൾ കയറി പ്രചരിപ്പിക്കുന്ന ആയിരത്തോളം ഹോംഷോപ്പ് ഉടമകളും ബ്ലോക്ക് കോഡിനേറ്റർമാർ, ഓഫീസ് സ്റ്റാഫുകൾ, മാനേജ്മെൻറ് ടീം തുടങ്ങി വിവിധ തട്ടുകളിലായി പ്രവർത്തിക്കുന്ന 1500ലധികം കുടുംബങ്ങൾ ഉപജീവനം നടത്തുന്ന വലിയൊരു പ്രസ്ഥാനമായി കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി മാറിക്കഴിഞ്ഞു!

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി കോഴിക്കോട് ജില്ലയുടെ അഭിമാന പദ്ധതിയായി വളരുകയാണ്. പതുക്കെയത് സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലേക്കും പടർന്നുകൊണ്ടിരിക്കുന്നു ! ഇന്ന് നാല്പതിനായിരത്തിൽ അധികം പേർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

നാടിന് ആവശ്യമുള്ളതിൽ ആവുന്നതൊക്കെയും അതാത് പ്രദേശത്തുതന്നെ ഉൽപ്പാദിപ്പിക്കുകയും സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം അഭിമാനമുള്ള ജനതയുടെ ശീലമാക്കി മാററുകയും ചെയ്യുക എന്ന ഗാന്ധിജിയുടെ 'സ്വാശ്രയ ഗ്രാമം' എന്ന സ്വപ്നത്തെ ഏടുകളിലെ മൃതാക്ഷരങ്ങളിൽ നിന്നും പ്രായോഗികതയുടെ വിജയഗാഥയാക്കി പുതിയ ചരിത്രം സൃഷ്ടിച്ചു എന്നതാണ് ഹോംഷോപ്പ് പദ്ധതിയുടെ സവിശേഷത !

നോർവേ ഓസ്ലെ സർവ്വകലാശാലയിൽ നിന്നുള്ള പഠന സംഘം, ന്യൂയോർക്കിലെ സർവകലാശാല വിദ്യാർത്ഥികൾ, പാറ്റ്നയിലെ ഡെവലപ്മെന്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ (DMI) ഉദ്യോഗസ്ഥർ, മധ്യപ്രദേശ് ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി പ്രവർത്തകർ, പുണെ പഠനസംഘം ,ഗുഡല്ലുർ ജസ്റ്റ് ചെയ്ഞ്ച് പ്രവർത്തകർ തുടങ്ങി നിരവധി പഠനസംഘങ്ങൾ സമതയുടെയും ഹോംഷോപ്പ് പദ്ധതിയുടെയും പ്രവർത്തനങ്ങൾ പഠിക്കാനെത്തിയിരുന്നു. സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഹോംഷോപ്പ് പദ്ധതിയെ തേടിയെത്തിയിട്ടുണ്ട്.

പദ്ധതിയിൽ വീടുകളിൽ ഉൽപ്പന്ന വിതരണം നടത്തി കൊണ്ടിരിക്കുന്ന ഹോംഷോപ്പ് ഓണർമാർക്ക് വേണ്ടി മാനേജ്മെന്റ് ടീം ഏർപ്പെടുത്തിയ സാമൂഹ്യ ക്ഷേമപദ്ധതികളും ജീവിതസുരക്ഷാ പദ്ധതികളുമാണ് കുടുംബശ്രീയുടെ മറ്റു പദ്ധതികളിൽ നിന്നും ഹോംഷോപ്പ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

'ശ്രീനിധി' എന്ന പേരിൽ ഹോംഷോപ്പ് ഓണർമാർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു സമ്പാദ്യപദ്ധതിയുണ്ട്. എല്ലാ മാസവും കൃത്യമായി വേതനം നൽകുന്നതിനു പുറമേ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം അവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച്, ഓരോരുത്തരുടെയും കയ്യിലുള്ള പാസ് ബുക്കിൽ എല്ലാ മാസവും ചേർത്തുനൽകുകയാണ് ചെയ്യുന്നത്. പിരിഞ്ഞുപോകുമ്പോഴേ പിൻവലിക്കാവു എന്നാണ് പറയുന്നതെങ്കിലും അത്യാവശ്യം വരുമ്പോൾ ആർക്കും ബാങ്കിൽ നിന്ന് പിൻവലിക്കുന്നതാണ്. വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയും ശ്രദ്ധേയമാണ്. ഹോംഷോപ്പ് ഓണർമാരുടെ ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 1200 രൂപ വീതം വിദ്യാഭ്യാസ സ്കോളർഷിപ്പായി പദ്ധതിയിൽ നിന്നും നൽകി വരാറുണ്ട്. ഹോംഷോപ്പ് ഓണർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള ആരോഗ്യസുരക്ഷാ പദ്ധതി എടുത്തുപറയേണ്ടതു തന്നെയാണ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും ബില്ലുകളും ഒപ്പം ഒരു അപേക്ഷയും മാത്രം മതി, പതിനായിരം രൂപവരെയുള്ള ചികിത്സാ സഹായം ഒട്ടും കാലതാമസമില്ലാതെ ലഭിക്കും.
12 ബ്ലോക്കുകളിലായി എല്ലാ മാസവും നടക്കുന്ന റിവ്യൂമീറ്റിങ്ങുകളിൽ സിഡിഎസ് ചെയർപേഴ്സൺമാരും കുടുംബശ്രീയുടെ ബ്ലോക്ക് കോഓർഡിനേറ്റർമാരും ജില്ലാമിഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കാറുണ്ട്. ഒരു മാസക്കാലത്തെ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുന്ന മീറ്റിങ്ങുകളിൽ മോട്ടിവേഷൻ ക്ലാസുകളും കൂടുതൽ നല്ല രീതിയിൽ പ്രവർത്തിച്ചവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടക്കും.

വീട്ടിലിരുന്നുകൊണ്ട് അവനവന്റെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് ചെയ്യാൻ കഴിയുന്ന ഈ ജോലിയിൽ ഹോംഷോപ്പ് ഓണർമാർ സന്തോഷവതികളാണ്.. തങ്ങളുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് ജില്ലയിലെമ്പാടും വിപണി ലഭിക്കുന്നതിനാൽ കൂടുതൽ ഉൽപ്പാദിപ്പിക്കാനും കൂടുതൽ വരുമാനം നേടാനും കഴിയുന്നു എന്നതിനാൽ ഉൽപാദന യൂണിറ്റ് അംഗങ്ങളായ കുടുംബശ്രീ വനിതകളും ഹാപ്പിയാണ്!
ഒരു ബദൽ വിപണന രീതി വളർത്തിയെടുത്ത്, പുതിയൊരു മാതൃക സൃഷ്ടിച്ച് നവകേരള സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് കോഴിക്കോട്ടെ പെണ്ണുങ്ങൾ..



Kudumbasree HOME SHOP
Kudumbashree Kannur
Kudumbhashree Cds Puthuppadi
Kudumbashree Dist Mission Kozhikkode
Homeshop Kudumbashree

23/07/2026

നിങ്ങൾ സ്കിൻ കെയർ പ്രോഡക്ടുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഡോക്ടർ നഹ്റയുടെ ഈ അഭിപ്രായം കൂടി കേൾക്കുക.

NB : കമൻറ് ബോക്സിൽ ലിങ്കുകൾ ഉണ്ട്.

സംരക്ഷണംമുഖത്തിനുമാത്രം പോരാ!മുഴുവൻ ചർമ്മത്തിനുംആവശ്യമുണ്ട്.പാർശ്വഫലങ്ങളില്ലാത്ത സംരക്ഷണത്തിന്മെഡോമസ് പ്രോഡക്ടുകൾ..വാങ്ങ...
27/05/2026

സംരക്ഷണം
മുഖത്തിനുമാത്രം പോരാ!
മുഴുവൻ ചർമ്മത്തിനും
ആവശ്യമുണ്ട്.

പാർശ്വഫലങ്ങളില്ലാത്ത
സംരക്ഷണത്തിന്
മെഡോമസ് പ്രോഡക്ടുകൾ..

വാങ്ങാനുള്ള ലിങ്ക് ഫസ്റ്റ് കമന്റിൽ.

fans Kudumbasree HOME SHOP

18/04/2026

സ്കിൻ കെയർ പ്രോഡക്ടുകൾ നോക്കിയും കണ്ടും വാങ്ങിയില്ലെങ്കിൽ വമ്പൻ പണി കിട്ടും!
ഉപയോഗിക്കുന്നത് തൊലിപ്പുറത്താണെങ്കിലും ഇന്റെർണൽ ഓർഗനുകളെപ്പോലും ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട് എന്നർത്ഥം!

എന്താണ് പരിഹാരമെന്നാണോ ചിന്തിക്കുന്നത്?
മെഡോമസ് !
മെഡോമോസ് സ്കിൻ കെയർ പ്രോഡക്ടുകൾ..!
അത് മാത്രമാണ് പരിഹാരം.

കറ്റാർവാഴയുടെ ജല്ലിയെ മുഖ്യചേരുവയാക്കി, വിവിധങ്ങളായ പച്ചമരുന്നുകളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് നിർമ്മിച്ച 40 ഓളം സ്കിൻ കെയർ പ്രോഡക്ടുകളുടെ വിപുലമായ ശ്രേണിയാണ് മെഡോമസ് അവതരിപ്പിക്കുന്നത്.

പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യം എന്നതിന് വിപണിയിൽ ഇന്ന് ഒരു പേരെയുള്ളൂ !
മെഡോമസ് !

NB: വാങ്ങാനുള്ള ലിങ്ക് ഫസ്റ്റ് കമന്റിൽ ഉണ്ട്.

06/03/2026

വിളിച്ചാൽ വീട്ടിലെത്തിക്കും!
9656 610 143
# # #

13/02/2026

പാർശ്വഫലങ്ങളില്ലാത്ത
സൗന്ദര്യം!
ഒന്നാമത്തെ കമന്റിൽ വാങ്ങാനുള്ള ലിങ്ക് ഉണ്ട്.

ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ ലൈഫ് കെയർ പ്രോഡക്ടുകൾ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലൂടെ നിങ്ങളുടെ കൈകളിലേക്ക്.. ഹോം...
07/02/2026

ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ ലൈഫ് കെയർ പ്രോഡക്ടുകൾ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലൂടെ നിങ്ങളുടെ കൈകളിലേക്ക്..
ഹോംഷോപ്പ് പ്രവർത്തകരോട് ചോദിച്ചു വാങ്ങുക.
വാങ്ങാനുള്ള ലിങ്ക് ഒന്നാമത്തെ കമന്റിൽ.
👇

മെഡോമസിൽ _ഡിജിമാറ്റ്_ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു:ഒരു രൂപ പോലും മുടക്കുമുതൽ വേണ്ട !വീടു കയറേണ്ട ! വിയർക്കേണ്ട ...
01/02/2026

മെഡോമസിൽ _ഡിജിമാറ്റ്_ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു:
ഒരു രൂപ പോലും മുടക്കുമുതൽ വേണ്ട !
വീടു കയറേണ്ട ! വിയർക്കേണ്ട ! വീട്ടിലിരുന്നാൽ മതി !
കോളേജ് വിദ്യാർത്ഥിനികൾക്കും
വീട്ടമ്മമാർക്കും മെഡോമസ് ട്രേഡിങ് എൽ.എൽ.പിയിൽ മാസത്തിൽ 20,000 രൂപയിലധികം വരുമാനമുള്ള തൊഴിൽ ! നിങ്ങളുടെ ഗ്രാമപഞ്ചായത്തിൽ വച്ച് നടക്കുന്ന അരദിവസത്തെ പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം എന്ന് മാത്രം.

നിങ്ങൾ ഒരു വനിതയാണെങ്കിൽ,
പത്താംതരമെങ്കിലും വിദ്യാഭ്യാസവും കയ്യിൽ നല്ലൊരു സ്മാർട്ട്ഫോണുമുണ്ടെങ്കിൽ,
ഇപ്പോൾ തന്നെ അപേക്ഷിക്കാം..

ഇതൊരു നല്ല തൊഴിലവസരമാണ്..ഈ മെസ്സേജ് ആവശ്യക്കാരിലേക്ക് ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കുമല്ലോ..

അപേക്ഷ അയക്കേണ്ട ലിങ്ക് ഫസ്റ്റ് കമന്റിൽ ഉണ്ട്.




27/01/2026


fans @ @

എല്ലാവർക്കും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെയും മെഡോമസ് ട്രേഡിങ് എൽഎൽപിയുടെയും റിപ്പബ്ളിക് ദിനാശംസകൾ❤️
25/01/2026

എല്ലാവർക്കും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെയും മെഡോമസ് ട്രേഡിങ് എൽഎൽപിയുടെയും റിപ്പബ്ളിക് ദിനാശംസകൾ
❤️

Address

Meadowmuse, Kudumbashree Homeshop, Kannure, Kunnathara Po
Koyilandi
673323

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

8086664621

Alerts

Be the first to know and let us send you an email when Kudumbasree HOME SHOP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kudumbasree HOME SHOP:

Shortcuts

Share