Deseeya Sevabharathi Kottayam

Deseeya Sevabharathi Kottayam Sevabharathi Kottayam is meant for serving our 'Great Bharath' by like minded people of Kottayam locality

സേവനനിരതരായി സേവാഭാരതി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് വേണ്ടി കോട്ടയം ജില്ലയിലെ...
06/08/2026

സേവനനിരതരായി സേവാഭാരതി

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് വേണ്ടി കോട്ടയം ജില്ലയിലെ വിവിധ സേവാഭാരതി യൂണിറ്റുകൾ സമാഹരിച്ച സാധന സാമഗ്രികൾ സംഭരണ കേന്ദ്രങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പ് കളിലേക്ക് പുറപ്പെട്ടു.

ഈരാറ്റുപേട്ട–തലപ്പലം മേഖലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളം കയറിയ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായി സേവാഭാരതി തലപ്പ...
03/08/2026

ഈരാറ്റുപേട്ട–തലപ്പലം മേഖലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വെള്ളം കയറിയ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായി സേവാഭാരതി തലപ്പലം യൂണിറ്റിന്റെ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

വീടുകളിൽ /കടകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും, ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും, ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമായി പ്രവർത്തകർ സേവനം അനുഷ്ഠിച്ചുവരുന്നു.

Following the flooding in the Erattupetta–Thalappalam region, volunteers of the Seva Bharati Thalappalam Unit actively participated in rescue operations and cleanup efforts in flood-affected homes and commercial establishments.

The volunteers have been removing mud and debris that accumulated in houses and shops, providing essential assistance, and supporting those affected as they work to return to their normal lives.



കാലാവർഷത്തിൽ കർമനിരതരായി ദേശീയ സേവാഭാരതി. കനത്ത കാലവർഷകെടുതി നേരിടുന്ന കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ സേവാഭാ...
02/08/2026

കാലാവർഷത്തിൽ കർമനിരതരായി ദേശീയ സേവാഭാരതി.

കനത്ത കാലവർഷകെടുതി നേരിടുന്ന കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ സേവാഭാരതി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആപത് സേവ പ്രവർത്തനം നടത്തിവരുന്നു.

ഉരുൾ പൊട്ടലിൽ കനത്ത നാശം സംഭവിച്ച പൂഞ്ഞാർ, പരിസര പ്രദേശങ്ങളിൽ രക്ഷപ്രവർത്തനം നടത്തി വരുന്ന സേവാഭാരതി സന്നദ്ധ പ്രവർത്തകർ, ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്ന ഇടമല, പെരിങ്ങളം ക്യാമ്പ് കളിൽ ഭക്ഷണ വിതരണം നടത്തി. ഉരുൾ പൊട്ടൽ മൂലം ക്യാമ്പിലേക്ക് മാറേണ്ടിവന്ന തീക്കോയി ചാമപ്പാറ നിവാസികൾക്ക് ഉച്ചഭക്ഷണവും ആവശ്യമായ വസ്ത്രങ്ങളും നൽകി.

പേരൂർ ഭാഗത്തു വെള്ളം കയറിയ നിരവധി വീടുകളിൽ നിന്നും ആളുകളെ സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് പ്രവർത്തകർ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും വേണ്ട സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു.

ദേശീയ സേവാഭാരതി സംസ്ഥാന ഹെൽപ്‌ലൈൻ നമ്പർ 8330083324

കോട്ടയം ജില്ല ഹെൽപ്‌ലൈൻ നമ്പർ 9744339705, 9188404605

പൂഞ്ഞാർ: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സേവാഭാരതിയുടെ വ്യാപക രക്ഷാപ്രവർത്തനങ്ങൾ..പൂഞ്ഞാർ പയ്യാനി തോട്ടത്തിൽ ഉരുൾപൊട്ടൽ ഉണ്...
02/08/2026

പൂഞ്ഞാർ: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സേവാഭാരതിയുടെ വ്യാപക രക്ഷാപ്രവർത്തനങ്ങൾ..

പൂഞ്ഞാർ പയ്യാനി തോട്ടത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് സേവാഭാരതി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. രാവിലെ മുതൽ ദുരിതബാധിതർക്കും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുകയും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഗതാഗതസൗകര്യം ഒരുക്കുകയും ചെയ്തു.

ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്ന തീക്കോയി ചാമപ്പാറ നിവാസികൾക്ക് ഉച്ചഭക്ഷണവും ആവശ്യമായ വസ്ത്രങ്ങളും വിതരണം ചെയ്തു.

കൂടാതെ, തീക്കോയി, പെരിങ്ങളം പ്രദേശങ്ങളിലെ ദുരിതബാധിതർക്കായി രാത്രിയിലെ അത്താഴത്തിനും സേവാഭാരതി ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
സേവാഭാരതി പൂഞ്ഞാർ, തലപ്പലം, പാലാ യൂണിറ്റുകളിലെ പ്രവർത്തകർ സംയുക്തമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Poonjar: SevaBharati Extends Relief Support to Landslide-Affected Families .....

SevaBharati volunteers have been actively engaged in relief operations at Payyani Estate in Poonjar, where a landslide occurred. From early morning, volunteers served breakfast to those affected and facilitated transportation for Fire and Rescue Services personnel involved in rescue and relief efforts.

Lunch and essential clothing were provided to residents of Chamappara, Theekoy, who were shifted to relief camps following the landslide.
Arrangements were also made to serve dinner to affected residents of Theekoy and Peringalam.

The relief activities are being jointly coordinated by volunteers from the SevaBharati Poonjar, Thalappalam, and Pala units, who continue to support the affected communities and assist the ongoing rescue operations.




മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ ...
01/08/2026

മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...
കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ സേവാഭാരതിയെ ബന്ധപ്പെടുക.


ദേശീയ സേവാഭാരതി കോട്ടയം - ജില്ലാ കാര്യശാല കോട്ടയം: ദേശീയ സേവാഭാരതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് എക്സിക്യൂട്ട...
26/07/2026

ദേശീയ സേവാഭാരതി കോട്ടയം -
ജില്ലാ കാര്യശാല

കോട്ടയം: ദേശീയ സേവാഭാരതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ജില്ലാ കാര്യശാല ജൂലൈ 26-ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലയിലെ എൺപതോളംവരുന്ന യൂണിറ്റുകളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കോർ കമ്മിറ്റി അംഗങ്ങൾക്കു, ദേശീയ സേവാഭാരതിയുടെ വരും വർഷത്തെ പ്രവർത്തന പദ്ധതികൾക്ക് വേണ്ടുന്ന ദിശബോധം നൽകാൻ സഹായകമായി.
ദേശീയ സേവാഭാരതി കേരളം സംസ്ഥാന എക്സിക്യൂട്ടീവ്കമ്മിറ്റിഅംഗം ശ്രീ ഉണ്ണികൃഷ്ണൻ ദീപ പ്രോജ്വലനം നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ശ്രീ എ.എൻ. ഹരികുമാർ സ്വാഗതം ആശംസിക്കുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ജെ. ദിനേശ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പരിശീലന സെഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ ന്റെ വീഡിയോ സന്ദേശം പ്രക്ഷേപണം ചെയ്തു. ഡോ. ജയലക്ഷ്മി അമ്മാൾ (സംസ്ഥാന സെക്രട്ടറി), ശ്രീമതി കെ.ജി. പ്രിയ (സംസ്ഥാന സമിതി അംഗം), അഡ്വ. രശ്മി ശരത്, ശ്രീ ജെ. ദിനേശ് എന്നിവർ വിവിധ വിഷയങ്ങളിൽ കാലാംശങ്ങൾ നയിച്ചു.

തുടർന്ന് യോഗത്തിൽ 2026-27 വർഷത്തേക്കുള്ള, 35 അംഗ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സമിതിയെ, കോട്ടയം വിഭാഗ് സഹ കാര്യവാഹ്‌ ശ്രീ EK ശിവാനന്ദൻ പ്രഖ്യാപിച്ചു. ഡോ. സജിത്ത് കുമാർ പ്രസിഡന്റായും, ശ്രീ എം. മധു ജനറൽ സെക്രട്ടറിയായും, ശ്രീ എ.എൻ. ഹരികുമാർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പരിപാടിയിൽ ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ സോമൻ ഗംഗാധരൻ വ്യക്തിഗീതം ആലപിച്ചു. സംസ്ഥാന സമിതിഅംഗം ശ്രീ ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി

സുകൃത സംഗമം-2026 എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തിൽ 19 /07 /26നു  യാഥാർഥ്യമായി, കേരളത്തിലെ മുഴുവൻ സുകൃതം പാലിയേറ്റീവ് പ്...
19/07/2026

സുകൃത സംഗമം-2026 എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തിൽ 19 /07 /26നു യാഥാർഥ്യമായി, കേരളത്തിലെ മുഴുവൻ സുകൃതം പാലിയേറ്റീവ് പ്രവർത്തകരും അണിനിരന്ന സംഗമം, പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസംഗികരാലും, സ്വാവലംബൻ പ്രവർത്തനത്തിന്റെ ഭാഗമായി വൈഭവശ്രീ പ്രവർത്തനത്തിലൂടെ നിർമ്മിക്കപ്പെട്ട വിവിധയിനം ഉത്പന്നങ്ങളുടെ സ്റ്റാളുകളാലും അനുഗൃഹീതമായ സംഗമം, എല്ലാ രീതിയിലും , എപ്പോഴത്തെയും പോലെ ദൈവത്തിന്റെ കൈ ഒപ്പോടുകൂടി നടന്ന മഹാസംഗമം.

സേവാഭാരതി രഞ്ജിത് വിജയഹരിയുടെ അധ്യക്ഷതയിൽ തുടങ്ങിയ പ്രഥമ കാലാംശത്തിൽ , റിട്ടയേർഡ് ഡി ജി പി ശ്രീ ജേക്കബ് തോമസ് ഐ പി എസ് സുകൃത സംഗമം ഉദ്‌ഘാടനം നിർവഹിച്ചു. നൂറുവർഷക്കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്ന മാനുഷികമായ ആഗ്രഹത്തിന് താങ്ങും തണലുമായാണ് സേവാഭാരതി സുകൃതം സാന്ത്വന വയോജന പദ്ധതിനടപ്പിലാക്കുന്നത് എന്ന് ശ്രീ ജേക്കബ് തോമസ് സർ അദ്ദേഹത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .

സേവാഭാരതി മുഖ്യ കാര്യദർശി (ജനറൽ സെക്രട്ടറി ) ഡോക്ടർ ശ്രീരാംശങ്കർ സുകൃതം കാഴ്ചപ്പാട് എന്ന വിഷയത്തിൽ വിശദമായി പ്രവർത്തകരോട് സംസാരിച്ചു, അദ്ദേഹത്തിന്റെ സംസാരത്തിൽ സുകൃതം പദ്ധതിയുടെ ഇതുവരെയുള്ള വളർച്ച ,മുന്നോട്ടുള്ള യാത്ര എന്നിവയെക്കുറിച്ച്‌ വിശദമായി അവതരിപ്പിച്ചു. കൂടാതെ വയോജന സഹായ പദ്ധതിയായ 'വിളിക്കാനൊരു നമ്പർ' എന്ന പദ്ധതിക്ക് ആരംഭം കുറിച്ച് കൊണ്ട് പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചു, അവതരണത്തിന്റെ അവസാനത്തിൽ സംഗമത്തിൽ പങ്കെടുത്ത എല്ലാവരും പരസ്പരം കൈകോർത്ത് പദ്ധതിക്ക് ഐക്യദാർഢ്യം പ്രകാശിപ്പിച്ചു.

സേവാഭാരതി സുകൃതം പദ്ധതിയെ നൂറിലധികം വാഹനങ്ങൾ ദാനം ചെയ്തു സഹായിച്ച സേവശക്തി ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ശ്രീ സി എസ് മോഹനനെ സംഗമത്തിൽ ആദരിച്ചു, തുടർന്ന് സഭയിൽ അദ്ദേഹം ആശംസ അർപ്പിച്ചു സംസാരിച്ചു, സേവനം ഈശ്വര കല്പിതമെന്നും , കാലികാലത്തിൽ സേവനമാണ് ഈശ്വരപൂജയെന്നും പറഞ്ഞു.

ഡോക്ടർ രാജശ്രീ കെ സി യെ(അസ്സോസിയേറ്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് പാലിയേറ്റീവ് മെഡിസിൻ അമൃത ഹോസ്പിറ്റൽ , എറണാകുളം ) സുകൃത സംഗമത്തിൽ ആദരിച്ചു, സുകൃത സംഗമം സോവനീർ പ്രകാശനം ചെയ്ത ഡോക്ടർ സംഗമത്തിൽ ആശംസ അർപ്പിച്ചു സംസാരിച്ചു,
നടക്കുന്നതിലെ പ്രയാസം ഒന്നിലധികം പേർ ചേർന്ന് നടക്കുന്നതിലൂടെ ഇല്ലാതാക്കാം അതുപോലെതന്നെ ആതുര സേവനരംഗത്ത് പ്രത്യേകിച്ചും പാലിയേറ്റീവ് രംഗത്ത് കേരളത്തിന് ഒപ്പം നടക്കുന്ന പ്രസ്ഥാനമായി സുകൃതം പദ്ധതി മാറിയിരിക്കുന്നു. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന നമ്മൾ ഓരോരുത്തരും സാന്ത്വന പരിചരണത്തിന് കാരണമാകുന്ന തരത്തിലേക്ക് മനുഷ്യരാശിയെ തള്ളി വിടുന്ന കാര്യങ്ങളെ കണ്ടറിഞ്ഞുകൊണ്ട് ഒരു സ്വതന്ത്ര സുരക്ഷാ സംവിധാനം രൂപപ്പെടുത്തിയെടുക്കേണ്ടത് ആവശ്യമാണ്. ശസ്ത്രക്രിയ നടത്തുന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമായ റോബോട്ടിനോ, നിർമ്മിത ബുദ്ധിക്കോ എത്തിപ്പെടാൻ സാധിക്കാത്ത മനുഷ്യത്വം എന്ന ഗുണത്തെ കണ്ടറിഞ്ഞു കൊണ്ടുള്ള സേവാ പ്രവർത്തനങ്ങൾക്ക് താങ്ങും തണലും ആകാൻ കൂട്ടിരിക്കാൻ, സാന്ത്വനമേകാൻ സേവാഭാരതിക്ക് മാത്രമേ സാധിക്കൂ. അതിനായി പരിശീലനബദ്ധമായ ഒരു പ്രവർത്തകനിരയെ സൃഷ്ടിച്ചെടുക്കലാണ് സേവാഭാരതിയുടെ ദൗത്യം എന്നും ഡോക്ടർ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് മാതൃക നേഴ്സ് , മാതൃക വോളന്റീർ , മാതൃകാ സമിതി എന്നിവർക്കുള്ള നിവേദിത സേവാ പുരസ്കാർ, ഭാസ്‌കരജ്യോതി സേവാപുരസ്കാർ , സുകൃതം സേവാ പുരസ്കാർ എന്നിവ ശ്രീമതി അജിത ടി - പാലക്കാട് , ശ്രീമതി ബിന്ദു ൽ - അഴൂർ , കൊയിലാണ്ടി സമിതി എന്നിവർക്ക് യഥാക്രമം ഡോക്ടർ ജേക്കബ് തോമസ് (റിട്ട. ഡി ജി പി ), ശ്രീ പി എൻ രവികുമാർ (ക്ഷേത്രീയ സേവാപ്രമുഖ് ) & ശ്രീ ജോസ് പുളിമൂട്ടിൽ (ഡയറക്ടർ സുകൃതം സാന്ത്വന കെയർ പ്രൊജക്റ്റ് ), ശ്രീ എ ഗോപാലകൃഷ്ണൻ (രക്ഷാധികാരി , സീമജാഗരൺ മഞ്ച് , രാഷ്ട്രീയ സ്വയംസേവക് സംഘ് ) തുടങ്ങിയവർ യഥാക്രമം സമ്മാനിച്ചു.

സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ എം രാജീവിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

Sukrutha Sangamam 2026 Successfully Held at Bhaskareeyam Auditorium, Ernakulam .......

Sukrutha Sangamam 2026 was successfully held on 19 July 2026 at Bhaskareeyam Auditorium, Ernakulam, bringing together Sukrutham Palliative Care volunteers from across Kerala. The gathering was enriched by the enthusiastic participation of volunteers, inspiring addresses by socially committed speakers, and exhibition stalls displaying a wide range of products created by women's self-help groups under the Vaibhavashree Self-Reliance Initiative. In every sense, the event turned into a memorable congregation, blessed with the spirit of service and divine grace.

The inaugural session was presided over by Dr. Renjith Vijayahari, President of Seva Bharathi Kerala. The event was inaugurated by Shri Jacob Thomas, IPS (Retd. DGP). In his inaugural address, he stated that the Sukrutham Palliative Elderly Care Project of Seva Bharathi serves as a pillar of support for the universal human aspiration to live a hundred years with health, happiness, dignity, and independence.

Dr. Sreeram Shankar, General Secretary of Seva Bharathi, delivered a detailed presentation on the theme "The Vision of Sukrutham." He explained the remarkable growth of the Sukrutham project over the years and outlined its future roadmap. During his presentation, he also launched the elderly support initiative titled "Vilikkanoru Number" (A Number to Call). At the conclusion of the presentation, all the participants joined hands to express their solidarity and collective commitment to the new initiative.

The gathering also honoured Shri C. S. Mohanan, Managing Director of Sevashakthi Foundation, which has supported the Sukrutham project by donating more than one hundred vehicles. Addressing the gathering, he emphasized that service is divinely ordained and that in the present age, serving humanity is the highest form of worship.

Dr. Rajashree K. C., Associate Professor, Department of Palliative Medicine, Amrita Hospital, Ernakulam, was felicitated during the event. She also released the Sukrutha Sangamam Souvenir and addressed the participants. In her speech, she observed that just as the difficulty of walking is eased when people walk together, the Sukrutham project has become a movement that walks alongside Kerala in the field of palliative care. She emphasized that those engaged in palliative care must also recognize and address the factors that push people toward suffering and the need for care, and work towards creating an effective community-based support system. She further noted that compassion and human touch are qualities that neither advanced robotic surgery nor artificial intelligence can replace. Standing beside those in pain, offering companionship, and providing emotional support are uniquely human responsibilities, and Seva Bharathi is well positioned to fulfil them. She added that building a well-trained cadre of volunteers for compassionate service is one of Seva Bharathi's greatest missions.

The programme also featured the presentation of the Nivedita Seva Puraskar for Model Nurse, Model Volunteer, and Model Committee, along with the Bhaskarajyothi Seva Puraskar and the Sukrutham Seva Puraskar. The awards were presented respectively to Smt. Ajitha T. (Palakkad), Smt. Bindu L. (Azhur), and the Koyilandy Committee by Shri Jacob Thomas, IPS (Retd. DGP), Shri P. N. Ravikumar (Kshetriya Seva Pramukh), Shri Jose Pulimoottil (Director, Sukrutham Santhwana Care Project), and Shri A. Gopalakrishnan (Patron, Seema Jagaran Manch, Rashtriya Swayamsevak Sangh).

The programme concluded with a vote of thanks delivered by Shri M. Rajeev, State Secretary of Seva Bharathi.

19/07/2026

live

Address

Ramakrishna Buildings, Ettumanoor
Kottayam
686631

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919744662840

Alerts

Be the first to know and let us send you an email when Deseeya Sevabharathi Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deseeya Sevabharathi Kottayam:

Shortcuts

Share