SNDP YOGAM Kottayam Union

SNDP YOGAM Kottayam Union Guru Darsanam
(1)

20/05/2026

പ്രതിഷേധ പ്രകടനത്തിൽ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ് ശ്രീ. സജീഷ് കുമാർ മണലേൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ കോലം കത്തിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നടപടിക്കെതിരെ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും ശ്രീ. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലവും കത്തിച്ചു.

19/05/2026

പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കോട്ടയം യൂണിയന്‍ കണ്‍വീനര്‍ ശ്രീ. സുരേഷ് പരമേശ്വരന്‍ സംസാരിക്കുന്നു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ കോലം കത്തിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നടപടിക്കെതിരെ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും ശ്രീ. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലവും കത്തിച്ചു.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ കൗൺസിലർപ്രിയപ്പെട്ട സഞ്ജീവ് ചേട്ടന് പ്രണാമം🌹
18/05/2026

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ കൗൺസിലർ
പ്രിയപ്പെട്ട സഞ്ജീവ് ചേട്ടന് പ്രണാമം🌹

17/05/2026
17/05/2026

#പ്രതിഷേധ_പ്രകടനവും,
#ഐക്യദാർഢ്യ_പ്രഖ്യാപനവും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ കോലം കത്തിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ തികച്ചും അപലപനീയമായ നടപടിക്കെതിരെ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും ശ്രീ. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചു.

ശ്രീ. വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയൻ്റെ ഐക്യദാർഢ്യം ​എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതി...
17/05/2026

ശ്രീ. വെള്ളാപ്പള്ളി നടേശന് കോട്ടയം യൂണിയൻ്റെ ഐക്യദാർഢ്യം

​എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ ഹീനമായ നടപടിക്കെതിരെ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും ശ്രീ. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യ പ്രഖ്യാപനവും ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം യൂണിയൻ ഓഫീസിൽ നിന്നും ആരംഭിക്കുന്നു. എല്ലാ സംഘടനാ സ്നേഹികളും പങ്കെടുക്കുക വിജയിപ്പിക്കുക.

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സിന്റെ 140-ാമത് ബാച്ച്എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മുക...
13/05/2026

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സിന്റെ 140-ാമത് ബാച്ച്

എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മുക്തിഭവന്‍ കൗണ്‍സലിംഗ് സെന്ററിന്റെ സഹകരണത്തോടുകൂടി പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ക്കുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സിന്റെ 140-ാമത് ബാച്ച് 2026 മെയ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ ചാന്നാനിക്കാട് എസ്.എന്‍.പബ്ലിക് സ്‌കൂളില്‍ നടത്തുന്നതാണ്. കോഴ്‌സിന്റെ വിശദാംശങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. അവിവാഹിതരായ യുവതീയുവാക്കള്‍ ഈ കോഴ്‌സില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.
വിധേയന്‍,
സുരേഷ് പരമേശ്വരന്‍
യൂണിയന്‍ കണ്‍വീനര്‍

2026 മെയ് 16 ശനി
രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍
9.30 : ഉദ്ഘാടന സമ്മേളനം
സ്വാഗതം : ശ്രീമതി ഇന്ദിര രാജപ്പന്‍
പ്രസിഡണ്ട്, വനിതാസംഘം കോട്ടയം യൂണിയന്‍)
അദ്ധ്യക്ഷന്‍ : ശ്രീ. ശ്രീദേവ് കെ ദാസ്
(ചെയര്‍മാന്‍, എംപ്ലോയിസ് ഫോറം, കോട്ടയം യൂണിയന്‍)
ഉദ്ഘാടനം : ശ്രീ. സുരേഷ് പരമേശ്വരന്‍
(യൂണിയന്‍ കണ്‍വീനര്‍)
ആമുഖ പ്രസംഗം : ഡോ.രാജേഷ് പൊന്‍മല
(കോ-ഓര്‍ഡിനേറ്റര്‍, മുക്തിഭവന്‍കൗണ്‍സലിംഗ് സെന്റര്‍)
ആശംസ : ശ്രീ. ബിനു മോഹന്‍
(കണ്‍വീനര്‍, സൈബര്‍സേന)
കൃതജ്ഞത : ശ്രീ. ലിനീഷ് റ്റി ആക്കളം
(പ്രസിഡണ്ട്, യൂത്ത്മൂവ്‌മെന്റ്, കോട്ടയം യൂണിയന്‍)
രാവിലെ 10.00 - 12.30 ക്ലാസ്സ് -1
നയിക്കുന്നത് ഡോ. രാജേഷ് പൊന്മല
വിഷയം 'കുടുംബജീവിതത്തിലെ
സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും കുടുംബ ബഡ്ജറ്റും'
ഉച്ചകഴിഞ്ഞ് 12.30 - 1.30 ഭക്ഷണം, വിശ്രമം
1.30 - 4.30 ക്ലാസ്സ് -2
നയിക്കുന്നത് ഡോ. ശരത് ചന്ദ്രന്‍
വിഷയം 'സ്ത്രീ പുരുഷ ലൈംഗികത'
2026 മെയ് 17 ഞായര്‍
9.00 - 11.00 ക്ലാസ്സ് -3
നയിക്കുന്നത് ശ്രീ. ബിബിന്‍ഷാന്‍ കെ എസ്
വിഷയം 'ശ്രീനാരായണധര്‍മ്മം'
11.00- 1.00 ക്ലാസ്സ് --4
നയിക്കുന്നത് ഡോ. ബിന്ദു ഹരി
വിഷയം 'മാതൃകാ ദമ്പതികള്‍'
ഉച്ചകഴിഞ്ഞ് 1.00 - 2.00 ഭക്ഷണം, വിശ്രമം
2.00 - 4.00 ക്ലാസ്സ് -5
നയിക്കുന്നത് ശ്രീമതി ഗ്രെയ്‌സ് ലാല്‍
വിഷയം 'സ്ത്രീ പുരുഷ മന ശാസ്ത്രം'
4.00 സര്‍ട്ടിഫിക്കറ്റ് വിതരണം
4.30 സമാപനം, ശുഭയാത്ര

13/05/2026

വെള്ളാപ്പള്ളിയെ സോഷ്യൽ മീഡിയയിലൂടെ അതിഷേപിച്ചവരും സതീശനായി സോഷ്യൽ മീഡിയയിൽ നിലപാടെടുക്കുന്നവരും ഒന്ന്.

സോഷ്യൽ മീഡിയയിൽ നടക്കുന്ന ചില ആക്രമണങ്ങൾ സ്വാഭാവിക രാഷ്ട്രീയ പ്രതികരണങ്ങളാണോ, അതോ കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന പെയ്ഡ് ക്യാംപെയിനുകളോ എന്ന സംശയം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.

വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമാക്കി സംഘടിത രീതിയിൽ അധിക്ഷേപങ്ങൾ ഉയരുമ്പോഴും, അതേ സമയം വി.ഡി. സതീശനെ അനുകൂലിച്ച് ഒരേ രീതിയിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോഴും ചില കാര്യങ്ങൾ വ്യക്തമായി കാണാം.

ഏതാണ്ട് ആയിരത്തിലധികം അക്കൗണ്ടുകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേജുകളിൽ ഒരേ ഭാഷയും ഒരേ ശൈലിയും ഉപയോഗിച്ച് സതീശൻ അനുകൂല കമന്റുകൾ പ്രത്യക്ഷപ്പെടുന്നു. അതേ അക്കൗണ്ടുകൾ തന്നെയാണ് വെള്ളാപ്പള്ളിക്കെതിരായ ആക്രമണങ്ങളിലും സജീവമാകുന്നത് എന്നത് യാദൃശ്ചികമല്ല. കൃത്യമായ PR വർക്ക് തന്നെ. മുഖ്യമന്ത്രിയെ വരെ തീരുമാനിക്കുന്ന തരത്തിലേക്ക് PR ഏജൻസികൾ വളരുമ്പോൾ ജനാധിപത്യവും ജനകീയതയും മരണപ്പെടുന്നു.

ഇത് സാധാരണ രാഷ്ട്രീയ വിമർശനമല്ല…സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു ഡിജിറ്റൽ പ്രചാരണ യുദ്ധം, അതിന് തെളിവുകളും ഏറെ.

ഈ ക്യാംപെയിനുകൾക്ക് പിന്നിൽ ആര്?സതീശന്റെ ഐ.ടി. സംഘമോ? അല്ലെങ്കിൽ ലീഗിന്റെ സൈബർ നെറ്റ് വർക്കുകളോ?

വ്യക്തിത്വഹത്യയും വ്യാജ പ്രചാരണങ്ങളും ഉപയോഗിച്ച് എതിരാളികളെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ സംസ്കാരം ജനങ്ങൾ തിരിച്ചറിയുന്ന കാലമാണ് ഇത്. സോഷ്യൽ മീഡിയയിലെ കൃത്രിമ ശബ്ദങ്ങൾക്കപ്പുറം സത്യത്തെ കാണാനുള്ള രാഷ്ട്രീയ ബോധം പല ഹൈക്കമാൻഡ് നേതാക്കൾക്കും ഇല്ലായിരിക്കാം..._ എന്നാൽ ജനങ്ങൾക്ക് ഉണ്ടെന്നത് മറക്കരുത്.

 #കുടുംബസംഗവും_കലാമേളയുംതിരുവഞ്ചൂർ : എസ്.എൻ.ഡി.പി യോഗം സി. കേശവൻ മെമ്മോറിയൽ 3585-ാം നമ്പർ തിരുവഞ്ചൂർ ശാഖയുടെ 15-ാമത് കുട...
11/05/2026

#കുടുംബസംഗവും_കലാമേളയും

തിരുവഞ്ചൂർ : എസ്.എൻ.ഡി.പി യോഗം സി. കേശവൻ മെമ്മോറിയൽ 3585-ാം നമ്പർ തിരുവഞ്ചൂർ ശാഖയുടെ 15-ാമത് കുടുംബസംഗമ സമ്മേളനം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് എസ്.എൻ പ്രാർത്ഥനാമന്ദിരത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. ശാഖായോഗം പ്രസിഡന്റ് ശ്രീ. ഷാജി എം.കെ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
​എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ ശ്രീ. സുരേഷ് പരമേശ്വരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മാമ്പഴക്കൂട്ടത്തിൽ പങ്കെടുത്ത ശാഖയിലെ വിദ്യാർത്ഥികളെയും അതിൽ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിക് ബിബിൻ ചമയംകരയെയും അനുമോദിച്ചു. ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി സരിത അയ്യർ 'ലഹരിമുക്ത കുടുംബജീവിതം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ കുടുംബഭദ്രത നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു.
​ 2025 വർഷത്തെ കുടുംബയോഗങ്ങളുടെ പ്രവർത്തന റിപ്പോർട്ട് കൺവീനർമാരായ ലിനേഷ് മുട്ടത്തിൽപ്പറമ്പിൽ, മോഹനൻ തെന്നശ്ശേരി, ഷാജി ചിത്തിരത്തിൽ, സംഗീത പ്രവീൺ എന്നിവർ അവതരിപ്പിച്ചു.
​ശാഖാ കമ്മിറ്റിയംഗം രവി കെ.കെ. കുന്നുംപുറത്ത്, വനിതാസംഘം പ്രസിഡന്റ് ഷൈലജ ജ്യോതിലാൽ , സെക്രട്ടറി സോജി രാജേഷ്, ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം രതീഷ് തട്ടാംപറമ്പിൽ, എന്നിവർ ആശംസകൾ നേർന്നു.
ശാഖായോഗം സെക്രട്ടറി ബിജു എം.ജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ മോഹനൻ കൃതജ്ഞതയും രേഖപ്പെടുത്തി.
​സമ്മേളനത്തിന് ശേഷം അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഗുരുദേവ കൃതിയാലാപനം, തിരുവാതിര, ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, കൈകൊട്ടിക്കളി എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. രാത്രി 9 മണിക്ക് നടന്ന സ്നേഹവിരുന്നോടെ കുടുംബസംഗമം സമാപിച്ചു.

Address

MC Road
Kottayam
686001

Alerts

Be the first to know and let us send you an email when SNDP YOGAM Kottayam Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP YOGAM Kottayam Union:

Share