Ardra Charitable Society

Ardra Charitable Society Ardra Charitable Society

The Official Charity Wing of the Malankara Orthodox Syrian Church Compassion in action - that is what Ardra stands for.

The Rationale
In these days of sick hurry and divided aims, life is not a Cakewalk, a bed of roses for anyone. Yet a sizeable section of our species, including us, have been compensated with blessings galore-good health, material prosperity, recreational facilities, intellectual pursuits, social life and all. Our Heavenly Creator wants us to thank Him for all these blessings not through mere lip service, but through love and compassion for our less privileged brethren. Ardra
Etymologically derived from the Sanskrit word Ardra-Ardram in Malayalam, the name means compassion, fellow-feeling or sorrow for the sufferings of another. Ardra strives to help the poor and needy by providing primary necessities, education, medical care, job-training, marriage
assistance, employment etc. This charitable society derives its inspiration from our Lord whose compassion towards suffering humanity was boundless. The One who loved us with an everlasting love has often called upon us to translate our love and pity into deeds, into meaningful gestures. The Society
Formed in 2001, Ardra is under the direct patronage of H.H. Baselios Marthoma Paulose II, Catholicos of the East and Malankara Metropolitan. Ardra is a non-profit Charitable organisation operating throughout India. The Aim
Ardra aims to work for the educational, social, cultural, spiritual and economic advancement of the marginalised people of India irrespective of caste, creed or community. Contributions
All contributions made to Ardra will be eligible for exemption under Section 80G of the Income Tax Act. Ardra is recognised as a registered entity with the Office of the Registrar of Companies, Ministry of Corporate Affairs under the Government of India, for undertaking CSR activities.

*പാമ്പാടിയിൽ അർഹതയുള്ള ഒരു കുടുംബത്തിന് ഒരു പുതിയ ഭവനം കൂടി*ഒരു പ്രാർത്ഥന ഇപ്പോൾ അവർക്ക് തലയ്ക്കു മുകളിൽ ഒരു മേൽക്കൂരയായ...
29/09/2026

*പാമ്പാടിയിൽ അർഹതയുള്ള ഒരു കുടുംബത്തിന് ഒരു പുതിയ ഭവനം കൂടി*

ഒരു പ്രാർത്ഥന ഇപ്പോൾ അവർക്ക് തലയ്ക്കു മുകളിൽ ഒരു മേൽക്കൂരയായി മാറിയിരിക്കുന്നു.

*2026 സെപ്റ്റംബർ 16 ബുധനാഴ്ച*, അർദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം _റവ. ഫാ. കെ.വൈ. വിൽസൺ_, സെന്റ് ജോൺസ് കത്തീഡ്രൽ വികാരി _റവ. ഫാ. കുരുവിള പെരുമാൾ ചാക്കോ_, അസി. വികാരി _റവ. ഫാ. ജിതിൻ കുര്യാക്കോസ്_ എന്നിവരുടെ സഹായത്തോടെ _കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത_ പുതിയ ഭവനം കൂദാശ ചെയ്തു.

_ദേവലോകം അർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജത ജൂബിലി പ്രോജക്ടിന്റെ_ ഭാഗമായാണ് കോട്ടയം പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിലെ ഒരു ഇടവകാംഗത്തിന് വേണ്ടി ഈ ഭവനം നിർമ്മിച്ചത്.

ഭവന നിർമ്മാണത്തിനുള്ള സ്ഥലം _പോത്തൻപുറം ആലമ്പള്ളി പ്രശാന്തി വീട്ടിൽ ശ്രീ പി.വി. ചാക്കോ_ സൗജന്യമായി ദാനം ചെയ്തതാണ്.

അർദ്ര ചാരിറ്റബിൾ സൊസൈറ്റി, _ഊപ്പൂട്ടിൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ CSR പദ്ധതി_, _പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ_ എന്നിവ സംയുക്തമായാണ് ഈ ഭവനം നിർമ്മിച്ചത്.

അർദ്ര ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ _ശ്രീ റോയ് തോമസ്_, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ _ഒ.സി. ചാക്കോ, ഷാജി വർഗീസ്, സാബു ജേക്കബ് ഫിലിപ്പ്_, സെന്റ് ജോൺസ് കത്തീഡ്രൽ പാമ്പാടിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ഈ അനുഗ്രഹീത ചടങ്ങിൽ സന്നിഹിതരായിരുന്നു.

*ഇനിയും മുന്നോട്ട്*
കാനം മേഖലയിൽ
സൗജന്യമായി അനുയോജ്യമായ ഒരു സ്ഥലം ലഭിക്കുകയാണെങ്കിൽ സമാനമായ ഒരു ഭവനം കൂടി നിർമ്മിക്കാൻ ഈ വർഷത്തെ ആർദ്രയുടെ പദ്ധതിയിലുണ്ട്.

ജനോപകാരപ്രദമായ കൂടുതൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും
അവശരും ആലംബഹീനരായവർക്ക്, സന്തോഷത്തിൻ്റെയും പുഞ്ചിരിയുടെയും,
കൂടുതൽ കൂടുതൽ അനുഭവങ്ങൾ സമ്മാനം നൽകുന്നതിനും, നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ തുടർന്നും തേടുന്നു........

*കോട്ടയത്ത്, തിരുവാർപ്പീൽഒരു സ്വപ്നഭവനം കൂടി**"പ്രാർത്ഥന ഇപ്പോൾ അവരുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയായി മാറിയിരിക്കുന്നു...
26/09/2026

*കോട്ടയത്ത്,
തിരുവാർപ്പീൽ
ഒരു സ്വപ്നഭവനം കൂടി*

*"പ്രാർത്ഥന ഇപ്പോൾ അവരുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയായി മാറിയിരിക്കുന്നു"*

*2026 സെപ്റ്റംബർ 23 ബുധനാഴ്ച*, കോട്ടയത്ത് ഒരു അർഹതപ്പെട്ട കുടുംബത്തിന് പുതിയ ഭവനം സമർപ്പിച്ച് കൈമാറി.

*റവ. ഫാ. പി.എ. ഫിലിപ്പ്* ഉം *റവ. ഫാ. കെ.വൈ. വിൽസൺ* ഉം ചേർന്ന് ഭവനത്തിന്റെ കൂദാശ കർമ്മം നിർവ്വഹിച്ചു. *ദേവലോകം ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജത ജൂബിലി ഭവന പദ്ധതി* പ്രകാരം *താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളി* ഇടവകാംഗത്തിനാണ് ഈ ഭവനം നിർമ്മിച്ചു നൽകിയത്.

ഊപ്പൂട്ടിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് തങ്ങളുടെ സി.എസ്.ആർ. ഫണ്ടിലൂടെ ഭവന നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയതിന് നന്ദി അറിയിക്കുന്നു

ആർദ്ര കമ്മറ്റിയംഗംകൂടിയായ ശ്രീ. കെ.ജെ. ജേക്കബ് കൊച്ചേട്ട് ആണ് ഈ കുടുംബത്തിന് ഭവന നിർമ്മാണത്തിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. അദ്ദേഹത്തോടും
നന്ദി അറിയിക്കുന്നു

ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഐ.സി. തമ്പാൻ, ശ്രീ. കെ.ജെ. ജേക്കബ് കൊച്ചേട്ട്, ശ്രീ. സിബി കെ. വർക്കി, താഴത്തങ്ങാടി മാർ ബസേലിയോസ് പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ഭവന കൂദാശാ ചടങ്ങിൽ സന്നിഹിതരായിരുന്നു.

*ഇനിയും മുന്നോട്ട്*
കാനം മേഖലയിൽ
സൗജന്യമായി അനുയോജ്യമായ ഒരു സ്ഥലം ലഭിക്കുകയാണെങ്കിൽ സമാനമായ ഒരു ഭവനം കൂടി നിർമ്മിക്കാൻ ഈ വർഷത്തെ ആർദ്രയുടെ പദ്ധതിയിലുണ്ട്.

ജനോപകാരപ്രദമായ കൂടുതൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും
അവശരും ആലംബഹീനരായവർക്ക്, സന്തോഷത്തിൻ്റെയും പുഞ്ചിരിയുടെയും,
കൂടുതൽ കൂടുതൽ അനുഭവങ്ങൾ സമ്മാനം നൽകുന്നതിനും, നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ തുടർന്നും തേടുന്നു........

*ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം - 2026*പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഇരവിപേരൂർ ജലീൽ മാർ ഗ്രീഗോറിയോസ് ജ...
23/09/2026

*ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം - 2026*

പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഇരവിപേരൂർ ജലീൽ മാർ ഗ്രീഗോറിയോസ് ജീരിയാട്രിക് സെന്ററിലെ അന്തേവാസികളോടൊപ്പം ആർദ്ര ചാരിറ്റബിൾ സൊസൈറ്റി, ദേവലോകം ഓണം 2026 ആഘോഷിച്ചു.

നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

കാലം ചെയ്ത പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ചതിന്റെ പശ്ചാത്തലം അഭിവന്ദ്യ തിരുമേനി വിശദീകരിച്ചു.

കഴിഞ്ഞ 25 വർഷമായി ആർദ്രയുടെ വളർച്ചയ്ക്കായി നേതൃത്വം നൽകിയ ഭാരവാഹികളുടെ നിശ്ശബ്ദവും സമർപ്പിതവുമായ സേവനത്തെ അഭിവന്ദ്യ തിരുമേനിയും സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അഭിനന്ദിച്ചു.

ആർദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റവ. ഫാ. കെ. വൈ. വിൽസൺ, സെന്റർ മാനേജർ റവ. ഫാ. മാത്യു സി. ജോസഫ് (MOST), ആർദ്രയുടെ ആക്ടിംഗ് സെക്രട്ടറി ശ്രീ. മോനി കല്ലംപറമ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആർദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഇരവിപേരൂർ സെന്റ് മേരീസ് ആശുപത്രി സൂപ്രണ്ടുമായ ഡോ. പി. സി. കുരുത്ത് അവതരിപ്പിച്ച മാജിക് ഷോ ഏറെ രസകരമായിരുന്നു. അത് അന്തേവാസികളെ വളരെയധികം സന്തോഷിപ്പിച്ചു.

സെന്ററിലെ അന്തേവാസികൾക്കും ജീവനക്കാർക്കും വേണ്ടി ആർദ്ര സ്നേഹവിരുന്ന് ഒരുക്കി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഇരുപതോളം അംഗങ്ങൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുകയും അമ്മമാരോടൊപ്പം ഒരു കുടുംബമായി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

ഒരുകാലത്ത് തങ്ങളുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഓണാഘോഷങ്ങൾ ഒരുക്കിയിരുന്ന ഈ അമ്മമാർ ഇന്ന് പരിമിതമായ സൗകര്യങ്ങളോടെ,
ഒരു ജീരിയാട്രിക് സെന്ററിലാണെന്നത് ഹൃദയസ്പർശിയായ കാഴ്ചയായിരുന്നു. അവർക്ക് സന്തോഷം പകരുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

On behalf of Ardra Charitable Society, Devalokom, heartfelt tribute and last respects were paid to Late P. H. Kurian (Rt...
31/08/2026

On behalf of Ardra Charitable Society, Devalokom, heartfelt tribute and last respects were paid to Late P. H. Kurian (Rtd. IAS), a pioneer member of Devalokom Ardra Charitable Society.

Acting Secretary Mr. Moni Kallemparampil placed the wreath and Rev. Fr. K. Y. Wilson delivered the condolence message.

Treasurer Mr. Roy Thomas, Former Secretary Prof. Dr. John Mathew, Executive Committee Member Mr. O. C. Chacko and other Ardra members were also present.

2001 ൽ പ്രവർത്തനം ആരംഭിച്ച ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഇന്ന് ഇരുപത്തിഅഞ്ചു വർഷം പൂർത്തിയാക്കുന്നു . ഈ സൊസൈറ്റിയുടെ സ്ഥാപനത...
27/08/2026

2001 ൽ പ്രവർത്തനം ആരംഭിച്ച ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഇന്ന് ഇരുപത്തിഅഞ്ചു വർഷം പൂർത്തിയാക്കുന്നു . ഈ സൊസൈറ്റിയുടെ സ്ഥാപനത്തിന് പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ ആഗ്രഹം സാക്ഷാത്കരിക്കുവാൻ ബാവാതിരുമേനിയോടൊപ്പം അക്ഷീണം പരിശ്രമിച്ച ഒരു ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു അന്തരിച്ച P.H. Kurian IAS. എന്നത് പ്രത്യേകം സ്മരിക്കുന്നു.

കേരളത്തിൽ അങ്ങോളം ഓടി നടന്ന് തൻ്റെ സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം (ശ്രീ ജിജി തോംസൺ IAS , ശ്രീ സാജൻ പീറ്റർ IAS, പ്രൊഫ.ടൈറ്റസ് വർക്കി മുതലായ) എല്ലാത്തുറയിലുമുള്ള പലപ്രമുഖ വ്യക്തികളുടെയും ത്യാഗത്തിൻ്റെ ഫലമാണ് ഇന്നുള്ള ആർദ്ര എന്നത് വിസ്മരിക്കുവാൻ സാധിക്കില്ല . ആർദ്രയുടെ വാർഷിക റിപ്പോർട്ടുകളും ഓരോ വർഷത്തെഡയറിയുമെല്ലാം 25 -ാം വാർഷികത്തിൻ്റെ ക്ഷണക്കത്തുകളും മുടങ്ങാതെ യഥാസമയം എത്തിച്ചു കൊടുത്തിരുന്നു എങ്കിലും അദ്ദേഹത്തിൻ് സംബന്ധിക്കുവാനുള്ള ബുദ്ധിമുട്ട് ഞങ്ങൾ മനസ്സിലാക്കിയിരുന്നു.

വ്യക്തിപരമായി വലിയ പരിചയമില്ലാതിരുന്നിട്ടുകൂടി അദ്ദേഹം
Addl chief Secretay ആയിരുന്ന സമയത്ത് എനിക്ക് Secretariat ൽ ഒരു കാര്യം സാധിക്കുവാൻ ബുദ്ധിമുട്ടുണ്ടായപ്പോൾ
യാദൃശ്ചികമായി അദ്ദേഹത്തെ കാണുകയും വിഷയം സംസാരിക്കുകയും ചെയ്തു. ഉടൻ തന്നെ വേണ്ട സഹായം ചെയ്തു തന്ന അദ്ദേഹത്തിൻ്റെ "ആർദ്ര മനസ്സിന് "
ഇപ്പോൾ ആർദ്രയുടെ സെക്രട്ടറിയായിപ്രവർത്തിക്കുന്ന എൻ്റെ പ്രണാമം
ആർദ്ര കുടുംബത്തിൻ്റെ ആദരാഞ്ജലികൾ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ അറിയിക്കട്ടെ
നിത്യതയിൽ ദൈവം അദ്ദേഹത്തിന് വാസസ്ഥലം ഒരുക്കട്ടെ

ജോസഫ് അലക്‌സാണ്ടർ
സെക്രട്ടറി
ആർദ്ര ചാരിറ്റബിൾ സൊസൈറ്റി

22/08/2026
ARDRA Charitable Society distributes Onam Food Kits to 200 families under ANNADANAM Project.“The  true message of Onam i...
22/08/2026

ARDRA Charitable Society distributes Onam Food Kits to 200 families under ANNADANAM Project.

“The true message of Onam is fulfilled when we take care of each other. While celebrating Onam, one should also take care of one's neighbour,” said His Holiness Baselios Marthoma Mathews III, Catholicos of the East and Malankara Metropolitan.

His Holiness was inaugurating the Onam Special Food Kit Distribution organized by ARDRA Charitable Society, the official charity wing of the Malankara Orthodox Syrian Church, at the Devalokam Catholicate Aramana Auditorium.

His Holiness reminded that the festival of unity will not be complete if our neighbour goes hungry while we enjoy a sumptuous Onam sadya.

Appreciating the service of ARDRA, His Holiness noted that ARDRA has been providing food kits to 200 deserving families every month across various parts of Kerala. HH said that it is the success of this continuous service for the last 25 years that enables ARDRA to function so effectively today.

This month’s kit focuses on essential Onam items, so that every beneficiary family can celebrate the festival with dignity and joy.

Rev. Fr. K.Y. Wilson, Acting Secretary Sri. Moni Kallemparampil, and Treasurer Sri. Roy Thomas addressed the gathering.

The program was coordinated by Sri. I.C. Thampan, Sri. Shaji Varghese, Sri. Siby K. Varkey, Smt. Valsa George and Sri. Sabu Jacob Philip.

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : പരിശുദ്ധ കാതോലിക്കാ ബാവാ200 കുടുംബങ്ങൾക്ക് സ്നേഹക്കിറ്റ് സമ്മാനിച്ച് ആർദ്ര ചാരിറ്റബി...
20/08/2026

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : പരിശുദ്ധ കാതോലിക്കാ ബാവാ

200 കുടുംബങ്ങൾക്ക് സ്നേഹക്കിറ്റ് സമ്മാനിച്ച് ആർദ്ര ചാരിറ്റബിൾ സൊസൈറ്റി

കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നാം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുമ്പോൾ അയൽവാസി പട്ടിണി കിടന്നാൽ ഒരുമയുടെ ഉത്സവം പൂർണമാകില്ലെന്നും ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷൻ.

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ 25 വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നും വളരെയധികം ഭംഗിയായി പ്രവർത്തിക്കുവാൻ സാധിക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

എല്ലാമാസവും അർഹരായ 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്ന ആർദ്രയുടെ ഇത്തവണത്തെ കിറ്റിൽ ഓണവിഭവങ്ങൾക്കാണ് പ്രധാന്യം.

ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ.കെ.വൈ.വിൽസൺ, ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, ട്രഷറാർ റോയ് തോമസ് എന്നിവർ സംസാരിച്ചു. ഐ.സി.തമ്പാൻ, ഷാജി വർഗീസ്, സിബി.കെ.വർക്കി, വൽസാ ജോർജ്, സാബു ജേക്കബ് ഫിലിപ്പ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കോതമംഗലത്ത് പണിത് നൽകിയ ഭവനത്തിന്റെ കൂദാശ അഭി. സെറാഫിം തിരുമനസുകൊണ്ട് ഇന്ന് നിർവഹിച്ചു ഫാ. കെ....
04/08/2026

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കോതമംഗലത്ത് പണിത് നൽകിയ ഭവനത്തിന്റെ കൂദാശ അഭി. സെറാഫിം തിരുമനസുകൊണ്ട് ഇന്ന് നിർവഹിച്ചു ഫാ. കെ.വൈ.വിൽസൺ അച്ചനും ആർദ്ര ഭാരവാഹികളും ചടങ്ങിൽ സംഭന്ധിച്ചു.

Ardra Treasure
Roy Thomas,
Executive committee members
Rev Fr KY Wilson,
Shaji Varghese, O. C. Chacko and Siby K Varkey
attended the ceremony.

Address

Catholicate Aramana, Devalokam P. O
Kottayam
686004

Alerts

Be the first to know and let us send you an email when Ardra Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ardra Charitable Society:

Shortcuts

Share