KRVSO

KRVSO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KRVSO, Non-Governmental Organization (NGO), Kottayam.

കേരളാ റവന്യു വില്ലേജ് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (KRVSO)സംഘടനയെ സംബന്ധിച്ചിടത്തോളം ഉമ്മൻ ചാണ്ടി സാർ വിസ്മരിക്കാനാവാത്ത ഒരു നേത...
18/07/2023

കേരളാ റവന്യു വില്ലേജ് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (KRVSO)
സംഘടനയെ സംബന്ധിച്ചിടത്തോളം
ഉമ്മൻ ചാണ്ടി സാർ വിസ്മരിക്കാനാവാത്ത ഒരു നേതാവും മുഖ്യമന്ത്രിയുമായിരുന്നു.

വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റുമാരെ സംബന്ധിച്ചിടത്തോളം
വില്ലേജ്മാനിൽ നിന്നുള്ള പേരുമാറ്റം,
കരം എഴുതുവാനുള്ള അനുമതി നൽകിയത്, ഈ തസ്തികയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ക്ലർക്കുമാർക്ക് തത്തുല്യമായി ഉയർത്തുന്നതിനുള്ള നടപടികൾ ഒരു സബ്മിഷനു മറുപടിയായി സ്വീകരിച്ചതും ഫയലിൽ തുടർ നടപടി കൈകൊണ്ടതും പിന്നീടത് അംഗീകരിച്ചതും, ഫയലിൽ ഉത്തരവിറക്കുന്നതിനാവശ്യമായ എല്ലാ നടപടികളും പൂർത്തീകരിച്ചതും അദ്ദേഹമാണ്.

കരുതലിന്റെയും കാരുണ്യത്തിന്റെയും ദീർഘവീക്ഷണത്തിൻ്റെയും പുരോഗമന ചിന്താധാരയുടെയുടെയും പ്രയോക്തവും മഹാമേരുവാമായിരുന്ന ശ്രീ ഉമ്മൻചാണ്ടി സാറിൻ്റെ വിയോഗത്തിൽ അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു

15/07/2023

▪️▪️▪️▪️▪️▪️▪️▪️
*വില്ലേജ് ആഫീസുകളിൽ പതിയിരിക്കുന്ന ചതിക്കുഴികൾ*
▪️▪️▪️▪️▪️▪️▪️▪️

റവന്യു വകുപ്പിലെ പവ്വർ ഹൗസ് ആയ വില്ലേജാഫീസുകളിൽ പണിയെടുക്കുന്നവരിൽ പ്രധാന പങ്കാളികളായ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡുമാർ ഇനിയുള്ള കാലം ജാഗ്രതയോടെ വേണം മറ്റുള്ളവരുടെ ജോലി ഏറ്റെടുത്ത് ചെയ്യാൻ.

നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ സേവനങ്ങളിലും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയണം.

അഴിമതി രഹിത സിവിൽ സർവ്വീസ് എന്നത് സംബന്ധിച്ച് സർക്കാർ നടത്തിയ ചർച്ചയിലാണ് മറ്റുള്ളവരുടെ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതും അഴിമതിയാണ് എന്ന വിലയിരുത്തൽ നടത്തിയിട്ടുള്ളത്.

വില്ലേജ് അസിസ്റ്റ ൻ്റുമാരുടെതായ കടമകൾ ഏറ്റെടുത്ത് ചെയ്യുന്ന വി.എഫ്.എമാർക്ക് ഇനിയങ്ങോട്ട് ശുഭസൂചനയല്ല കാണുന്നത്. വിജിലൻസിൻ്റെ കയ്യിലെങ്ങാനും അകപ്പെട്ടാൽ സമ്പാദിച്ചത് മുഴുവനും കണ്ടു കെട്ടും....
ശമ്പളവും പെൻഷനുമെല്ലാം നഷ്ടപ്പെട്ട് കേസുമായി ജീവിതകാലം മുഴുക്കെ നടക്കേണ്ടി വരും.

ഇക്കണ്ട കാലമത്രയും വി.എഫ്.എമാർ കൂടി പണിയെടുത്തതു കൊണ്ടാണ് വില്ലേജാഫീസിൽ സേവന നേട്ടം ഉണ്ടായിട്ടുള്ളത് .
പക്ഷെ വി.എഫ്.എ മാരുടെ സ്ഥിതിയോ....?

*വി.എഫ്.എ ക്ക് വില്ലേജിൽ നിന്ന് ഒരു വിമോചനം ( പ്രമോഷൻ) നേടണമെങ്കിൽ ഒരു സർവ്വീസ് കാലത്ത് ടീനേജും കഴിഞ്ഞ് പ്രായപൂർത്തിയാവണം(21 വയസ്സായാൽ) . അപ്പോൾ മാത്രമെ ആ കുടുംബത്തിലെ തറവാട്ടിലേക്ക് പ്രവേശനമുള്ളു. അതു വരെ അയിത്തമാണ്.*

ഒരു ജില്ലയിൽ വില്ലേജാഫീസറെ ഓഡിറ്റിംഗിൽ പണം അടവു വരുത്താത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ അദ്ദേഹം നൽകിയ മറുപടിയിൽ വ്യാജമായി നിരപരാധിയായ വി.എഫ്.എ യുടെ പേര് പരാമർശിച്ച് അവരുടെ ചുമരിലേക്ക് ചാരാനാണ് നോക്കിയത്.

*അതിലും ചിന്തനീയമായ വിഷയം മൂന്നു വർഷം മുമ്പ് ഒടുക്കുവരുത്താത്ത തുകയ്ക്കാണ് നടപടി ആരംഭിക്കുന്നത്. അപ്പോൾ ഈ ഓൺലൈനിൻ്റെ കാലത്തും ഒടുക്കു വരുത്താത്ത ഒരു തുക കണ്ടു പിടിക്കാൻ ഇപ്പോഴും നേരിട്ടുള്ള ആഡിറ്റിംഗ് വേണ്ടിവരുന്നുവെങ്കിൽ നടപ്പാക്കിയ സിസ്റ്റം സ്മാർട്ടായിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. ഒടുക്കു വരുത്താത്ത തുക ആ ആഴ്ച തന്നെ കണ്ടു പിടിക്കാമായിരുന്നു.പ്രശ്നം പരിഹരിക്കാമായിരുന്നു.എന്നാൽ താലൂക്കിലും, കളക്ട്രേറ്റിലും ആ കാലയളവിൽ അക്കൗണ്ടിംഗ് പരിശോധിക്കേണ്ടവർ ജോലി ശരിയായ നിലയ്ക്ക് ജോലി ചെയ്യാതിരുന്നതിൻ്റെ പ്രത്യാഘാതമാണ് ഇത്തരം സംഭവങ്ങൾ.*

മറ്റൊരു വില്ലേജിൽ ഒരു വനിതാ വി.എഫ്.എ ആദ്യമായി വരച്ചുനൽകിയ ലൊക്കേഷൻ പ്ലാനിന് ശേഷം 7 വിവരാവകാശം അപേക്ഷകൻ സമർപ്പിച്ചു.അതിനു പുറമെ പരാതി നൽകിയത് വേറെ...

ലൊക്കേഷൻ പ്ലാൻ തെറ്റായി വരച്ചുനൽകിയതിന് കോടതി കയറിയിറങ്ങേണ്ടി വന്നവരും ശിക്ഷണ നടപടികൾ നേരിട്ടവരുമുണ്ട്.

റവന്യു (ഡി ) വകുപ്പിൻ്റെ GO(MS) No.3014/2017/REV dtd 15/07/2017 നമ്പർ ഉത്തരവിലൂടെ വില്ലേജാഫീസർ ലൊക്കേഷൻ പ്ലാൻ വരയ്ക്കാൻ വി.എഫ്.എ യെ അയച്ചതിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി 2000/- രൂപാ വീതം 5 വർഷത്തേക്ക് പിടിക്കാനുള്ള നടപടിയിൽ നിന്ന് സർക്കാർ ഒഴിവാക്കി.

*വി.എഫ്.എ യെ ജോലിക്ക് നിയോഗിച്ചതിനാണ് അച്ചടക്ക നടപടി ഉണ്ടായത്.*

_ഇല്ലാത്ത അധികാരം ഉപയോഗിച്ചതിന് കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പഞ്ചായത്ത് വകുപ്പ് നടപടി സ്വീകരിച്ച് സസ്പെൻറ് ചെയ്തിരിക്കുകയാണ്. അതിനു സമാനമായ ഒരു അന്വേഷണം റവന്യു വകുപ്പ് നടത്തിയാൽ ഒട്ടുമിക്ക വില്ലേജ് ജീവനക്കാരും സസ്പെൻഷനെ നേരിടേണ്ടി വരും_

ബിൽഡിംഗ് അളന്നു വരച്ചത് തെറ്റി പോയതിന് നടപടി നേരിടേണ്ടി വന്നവർ...
പോക്കുവരവ് ചെയ്തു നൽകിയതിന്.... ,സ്ഥലം അളന്ന് നൽകിയതിൻ്റെ പേരിൽ നടപടികൾ നേരിടേണ്ടി വന്ന വില്ലേജ് ജീവനക്കാരുടെ നീണ്ട നിര തന്നെ സംസ്ഥാനത്തുടനീളമുണ്ട്.
കൃത്യവിലോപത്തിന് സർവ്വീസിൽ നിന്ന് പുറത്താക്കപ്പെട്ട വി.എഫ്.എ മാരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണമായി മാറുന്നത് മറ്റുള്ളവരുടെ സ്വരക്ഷക്ക് എല്ലാം ഈ വിഭാഗത്തിൻ്റെ ചുമരിലേക്ക് ചാരുന്നതാണ്.

ഓരോ വി.എഫ്.എമാരും ഈ അപകടങ്ങൾ തിരിച്ചറിയുക. *ആരും ഇനിയങ്ങോട്ട് സുരക്ഷിതരല്ല... നിങ്ങളെ സംരക്ഷിക്കാൻ ആരും വരത്തുമില്ല.*

e -district ൽ ക്ലാർക്കുമാരുടെ യും വില്ലേജാഫീസറുടേയും Digital signature ഉപയോഗിച്ച് സേവന തൽപ്പരതയുടെ പേരിൽ ജോലി ചെയ്യുന്ന വി.എഫ്.എ മാർ പിടിക്കപ്പെടാം. സേവനങ്ങൾ മോനിട്ടർ ചെയ്യപ്പെടുന്ന കാലത്താണ് നമ്മളുള്ളതെന്നറിയണം.

*റവന്യു ജീവനക്കാരെ റവന്യു വിജിലൻസ് പിടിക്കപ്പെടില്ലായിരിക്കും. എന്നാൽ പോലീസ് വിജിലൻസും, സർക്കാർ പുതുതായി കൊണ്ടുവരുന്ന സെക്രട്ടറിയേറ്റ് വിജിലൻസും പിടിക്കപ്പെടാൻ സാദ്ധ്യത കൂടിവരികയാണ്.*

_ക്ലർക്കു മാരുടെ അപര്യാപ്ത കൊണ്ടും വി.എഫ്.എ മാർക്ക് അധികാരമില്ലാത്തതുകൊണ്ടും എല്ലാ വില്ലേജ് ജീവനക്കാരും പ്രതിസന്ധിയുടെ നൂൽപ്പാലത്തിലൂടെ നടന്നു നീങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്._

*അഴിമതിയുടെ മലീമസമായ ഗേഹമെന്ന കുപ്രസിദ്ധിയിലേക്ക് വില്ലേജാഫീസുകളെ എത്തിക്കുമ്പോൾ ഓരോ ജീവനക്കാരും ചതിക്കുഴിയിൽ വീഴാതെ സർവ്വീസ് ജീവിതം പൂർത്തികരിക്കുക ദുഷ്കരമായി മാറും*

_ജനനം മുതൽ പുരുഷ വിവാഹ പ്രായം വരെ കയറിയ അതേ തസ്തികയിൽ സർവ്വീസ് കാലം വില്ലേജാഫീസിൽ മാത്രം ചിലവഴിക്കേണ്ടി വരുന്നവർ ജാഗ്രത കൈവെടിയാതിരിക്കുക_

13/07/2023
01/07/2023

സർക്കാർ ഭരണയന്ത്രത്തിൻ്റെ മൂലസ്ഥാനിയും പ്രത്യക്ഷവുമായ ഒരു വകുപ്പാണ് റവന്യു. റവന്യു സംവിധാനത്തിൻ്റെ പവ്വർ ഹൗസ് എന്ന് വിശേഷിപ്പിക്കാവുന്ന വില്ലേജാഫീസുകൾ സ്മാർട്ട് സേവനങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കാൻ തുടങ്ങിയിട്ട് പഞ്ചവത്സരങ്ങൾക്കും മേലെയായി.ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവണമെങ്കിൽ വില്ലേജ് ആഫീസുകളിൽ ക്ലറിക്കൽ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കുന്ന ഉറച്ച തീരുമാനങ്ങളാണ് വേണ്ടത്.

സ്മാർട്ട് കെട്ടിടങ്ങൾ കുറച്ചധികം വില്ലേജുകളെ തേടി വന്നെങ്കിലും ചോർന്നൊലിക്കുന്ന സ്മാരകങ്ങളായ ഓഫീസുകൾ ഇന്നും അവശേഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പല ആഫീസുകളും ഓൺ ലൈൻ സംവിധാനത്തിലേക്കും, അതിലുമുപരി ആർട്ടിഫിഷൽ ഇൻ്റലിജെൻസിലേക്കും മാറിയെങ്കിലും *സ്മാർട്ട് സേവനം* എന്ന പദം റവന്യു വകുപ്പിനോട് മാത്രം ചേർത്തു വെച്ചാണ് വായിക്കപ്പെടുന്നത്.

മതിയായ ക്ലർക്കുമാരില്ലാതെ ശ്വാസം മുട്ടി പ്രവർത്തിക്കുന്നതു കൊണ്ടാണ് വില്ലേജാഫീസുകൾക്ക് സേവനദാതാക്കന്മാരുടെ മുമ്പിൽ ഔന്നിത്യത്തിൻ്റെ ഉത്തുംഗതിയിലേക്ക് എത്താൻ കഴിയാതെ വരുന്നത്.

ഈ വകുപ്പിനുള്ളിൽ വില്ലേജാഫീസുകളിൽ മാത്രം തളച്ചിടപ്പെട്ട VFA എന്ന ഒരു വിഭാഗം അനുഭവിക്കുന്ന സമാനകളില്ലാത്ത നീതി നിഷേധത്തിനും അവഗണനയ്ക്കും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

*മലപ്പുറം ജില്ലാ കളക്ടറുടെ DCMPM /3277/2021- A9 എന്ന പ്രമോഷൻ ഉത്തരവ് കേരളത്തിൽ 22 വർഷം ഒരേ തസ്തികയിൽ ജോലി ചെയ്താൽ മാത്രമെ ഒരു LD ക്ലാർക്കായി യോഗ്യത നേടാൻ സാധിക്കുകയുള്ളു എന്ന് വിളിച്ച് പറയുന്നതെങ്കിൽ തലവാചകങ്ങൾക്കൊപ്പം അടിമത്ത തസ്തികകൾ എന്നുകൂടിയുള്ള ഓമനപേരിൻ്റെ നാമകരണം കൂടി എഴുതിചേർക്കുന്നത് നല്ലതാണ്*

*എറണാകുളം ജില്ലയിൽ മാർച്ച് 31 മുതൽ മെയ് 31 വരെ ഉണ്ടായ ഒഴിവുകളിലേക്ക് 3 മാസങ്ങളായി ഊഴം കാത്തു നിൽക്കുന്ന 3 VFA മാർക്ക് വേണ്ടി (20 വർഷം സർവ്വീസുള്ളവരാണ്) ഒരു ഉത്തരവിറക്കാൻ കഴിയാത്തതും ഈ സംവിധാനത്തിൻ്റെ പരാജയമാണ്.*

*റവന്യൂ വകുപ്പിൽ പ്രമോഷനുകളിൽ നിന്നു പോലും അയിത്തം കൽപ്പിച്ച് ഒരു വിഭാഗം ജീവനക്കാരെ ഇന്നും മാറ്റി നിർത്തുകയാണ്. രണ്ടു പതിറ്റാണ്ട് സേവനം ചെയ്തിട്ട് പോലും സമയബന്ധിതമായി പ്രമോഷൻ നേടാൻ പിന്നെയും മറ്റു പലരുടെയും കനിവും സമയവും കൂടി വന്നു ചേരുമ്പോൾ മാത്രമാണ് ഒരു ഉത്തരവിറങ്ങുന്നത്*

HRMS എന്ന മഹാ സംവിധാനത്തെ അഴിമതിയുടെ കറുത്ത കരങ്ങളുടെ പ്രേരണയാൽ വികൃതമാക്കുമ്പോഴും ഓരോരൊ പ്രതീക്ഷകളാണ് എരിഞ്ഞടങ്ങുന്നത്. സമാന്തര ഭരണകർത്താക്കൾക്കു മുമ്പിൽ എല്ലാവരും നിഷ്പ്രഭരായി മാറുകയാണ്.

*ഏറ്റവും അവസാനം റവന്യു വകുപ്പിലെ അഴിമതി ഇല്ലാതാക്കി സീറോ കറപ്ഷൻ വകുപ്പാക്കി മാറ്റുന്ന സുവർണ്ണനിമിഷങ്ങളിലേക്ക് പുതിയ കാൽവെയ്പുകൾക്ക് തുടക്കം കുറിക്കുമ്പോഴും വില്ലേജാഫീസിനു നേരെ മാത്രം അഴിമതിയുടെ ഒളിയമ്പുകൾ തൊടുത്തുവിട്ട് വൻ അഴിമതിക്കാരെ വെള്ളപൂശുന്നതിലേക്ക് പോവുകയാണോ എന്ന് സംശയിക്കേണ്ടി വരികയാണ്.*

*അഴിമതിയുടേയും കൈക്കൂലിയുടേയും കേന്ദ്രമായി വില്ലേജാഫീസുകളെ ചേർത്ത് വായിക്കുന്നതും മറ്റ് റവന്യു ഓഫീസുകളെയും ജീവനക്കാരെയും സംശുദ്ധരാക്കുകയും ചെയ്യുന്നത് ഇതിനുള്ളിലെ ഉത്തരവാദപ്പെട്ടവർ തന്നെയാണ്.*

_തങ്ങളുടേതല്ലാത്ത ജോലികൾ ഏറ്റെടുത്ത് ചെയ്ത് സേവന നിർവൃതിയിൽ കാലം തള്ളി നീക്കുന്നവരെ തിരിച്ചറിയുക. ഏതു നിമിഷവും നിങ്ങളെ വേട്ടയാടപ്പെടാനും ആക്രമിക്കപ്പെടാനുമുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്._

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when KRVSO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share