Kottayam Social Service Society

Kottayam Social Service Society Kottayam Social Service Society (KSSS) is a registered charitable organization (Reg. The organization was registered in the year 1964.

K-15/1964) under the Travancore-Cochin Literary, Scientific and Charitable Societies' Registration Act XII of 1955.

കാരുണ്യദൂത് പദ്ധതി -ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കികോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമ...
27/07/2026

കാരുണ്യദൂത് പദ്ധതി -
ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോന്‍ കരീമഠം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ അജോ ഡിസിപിബി, സിബിആര്‍ സന്നദ്ധ പ്രവര്‍ത്തക ഷിജി ബെന്നി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം

കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തുകോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതൊ...
27/07/2026

കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതൊടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തു. കാരിത്താസ് ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞി കിറ്റിന്റെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ്, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഞവരയരി, ഉലുവ, ആശാളി, ചെറുപയര്‍, ദശമൂലം, ത്രികടു, അരിയാറ് എന്നിവ ഉള്‍പ്പെടുന്ന ധാന്യങ്ങളും മരുന്ന് കൂട്ടുകളും അടങ്ങുന്ന ഏഴ് ദിവസത്തെ ഉപയോഗത്തിന് ആവശ്യമായ കര്‍ക്കിടക കഞ്ഞിക്കിറ്റുകളാണ് ലഭ്യമാക്കിയത്.

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തികോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക...
27/07/2026

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയസംഘ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കിയത്.

ഓപ്പറേഷന്‍ തൂഫാന്‍- സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധപരിപാടി സംഘടിപ്പിച്ചുകോട്ടയം: ലഹരി മാഫിയായിക്ക് എതിരെ കേര...
27/07/2026

ഓപ്പറേഷന്‍ തൂഫാന്‍- സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധപരിപാടി സംഘടിപ്പിച്ചു

കോട്ടയം: ലഹരി മാഫിയായിക്ക് എതിരെ കേരള സര്‍ക്കാര്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവബോധ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അവബോധ പരിപാടിയോടനുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സിന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ് നേതൃത്വം നല്‍കി. സ്വാശ്രയ സംഘങ്ങളിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അവബോധപരിപാടിയില്‍ സ്വാശ്രയസംഘ പ്രതിനിധികള്‍ പങ്കെടുത്തു.

ഭിന്നശേഷിയുള്ള കുട്ടികളുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്കുമരകം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭ...
27/07/2026

ഭിന്നശേഷിയുള്ള കുട്ടികളുമായി സംവദിച്ച്
ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്

കുമരകം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികളുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും സാധ്യമാകുന്ന ഇടപെടീലുകള്‍ ഉറപ്പ് നല്‍കിയാണ് അദ്ദേഹം ഭിന്നശേഷിയുള്ള കുട്ടികള്‍ളോടും അവരുടെ മാതാപിതാക്കളോടും സംവദിച്ചത്. സംവാദ പരിപാടിയോടനുബന്ധിച്ച് കുമരകം കര്‍ഷക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. കുമരകം വള്ളറപ്പള്ളി വികാരി റവ. ഫാ. ഫിലിപ്പ് കരിശ്ശേരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ വൈശാഖ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലന്‍ കുര്യാക്കോസ്, കുമരകം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു റ്റി. ചാക്കോ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, പേരന്റ്‌സ് നെറ്റവര്‍ക്ക് പ്രതിനിധി ഫിലിപ്പ് സി.പി എന്നിവര്‍ പ്രസംഗിച്ചു. കെ കെയര്‍ സെന്ററിലെ കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് നല്‍കിയ നിവേദനങ്ങള്‍ സ്വീകരിക്കുകയും സാധ്യമാകുന്ന ഇടപെടിലുകള്‍ നടത്തമെന്നും ഉറപ്പ് നല്‍കിയാണ് എ.എല്‍.എ സംവാദ പരിപാടി അവസാനിപ്പിച്ചത്. കെ.എസ്.എസ്.എസ് സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകരായ സിസ്റ്റര്‍ അജോ ഡി.സി.പി.ബി, ഷേര്‍ളി ജോസ്, ഗീത പ്രകാശ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചു* ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിന് സ്വീകരണം നല്‍കി  കെ....
27/07/2026

സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചു

* ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിന് സ്വീകരണം നല്‍കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടിയും ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിന് സ്വീകരണവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടോമി കുരുവിള, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷിനെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും വോളണ്ടിയേഴ്‌സും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പരിശീലന പരിപാടിയോടുനുബന്ധിച്ചുള്ള ക്ലാസ്സിന് കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ നേതൃത്വം നല്‍കി.

27/07/2026
ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സിനെ ആദരിക്കലും സംഘടിപ്പിച്ചുകോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത...
04/07/2026

ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സിനെ ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സിനെ ആദരിക്കലും സംഘടിപ്പിച്ചു. കുമരകം കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരെയാണ് ദിനാചരണത്തോടനുബന്ധിച്ച് ആദരിച്ചത്. സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ എസ്., ഡോക്ടര്‍മാരായ ഡോ. ഷെറിന്‍, ഡോ. ഗായത്രി, ഡോ. സിജിയ, ഡോ. സജിത എന്നിവരെയാണ് പൂച്ചെണ്ടുകളും മധുരവും നല്‍കിക്കൊണ്ട് ആദരിച്ചത്. അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ആശുപത്രി ജീവനക്കാരും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
25/06/2026

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു
25/06/2026

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

Address

Chaithanya Pastoral Centre, Thellakom P OO
Kottayam
686630

Alerts

Be the first to know and let us send you an email when Kottayam Social Service Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottayam Social Service Society:

Shortcuts

Share