PMA Plamoodu.

PMA Plamoodu. PMA പ്ലാമൂട് മുസ്ലിം അസ്സോസ്സിയേഷൻ.

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക! ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" (പ്രവാചകന്‍ (സ))

(കരുണയും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തി പ്രവർത്തിക്കുന്ന കൂട്ടായ്മ)

Contact :9847568094,9747445636,7356455131

*അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറക്കാത്തുഹു പുണ്യ റമളാന്റെ നിറവിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പ്ലാമൂട് മുസ്ലിം ...
16/03/2026

*അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറക്കാത്തുഹു

പുണ്യ റമളാന്റെ നിറവിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന പ്ലാമൂട് മുസ്ലിം അസോസിയേഷനും കേരള കുവൈത്ത് മുസ്ലിം അസോസിയേഷനും (Mahboola branch) സംയുക്തമായി കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി ആലുംചേരി തൈക്കാവ് പള്ളിക്ക് സമീപം നിർമ്മിച്ച കുഴക്കിണർ പ്ലാമൂട് മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി അഹ്‌സനി ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയെയും, നാഥന്റെ പ്രതിഫലവും കാംക്ഷിച്ചു കൊണ്ട് ഈ ഉദ്യമത്തിൽ പങ്കാളികളായ KKMA (കേരള കുവൈത്ത് മുസ്ലിം അസോസിയേഷൻ) യ്ക്ക് പ്ലാമൂട് മുസ്ലിം അസോസിയേഷന്റെയും, ഈ നാടിന്റെയും നന്ദി രേഖപ്പെടുത്താൻ ഈ അവസരം പ്രയോജനപ്പെടുത്തട്ടെ..

ഉത്ഘാടനവും തുടർന്ന് നടത്തപ്പെട്ട ഇഫ്താർ വിരുന്നിലും പങ്കെടുത്ത എല്ലാവർക്കും, ഈ പദ്ധതിയെ വിജയത്തിലേക്ക് എത്തിക്കാൻ പരിശ്രമിച്ച എല്ലാ ഓരോരുത്തർക്കും ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹം നിറയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു...

കുടിവെള്ള പ്രശ്‌നം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരാൾക്കും ഏതുസമയത്തും ഈ കിണറിനെ ഉപയോഗപ്പെടുത്താവുന്നതാണ്.*

🌙✨ നബിദിനത്തിന്റെ അനുഗ്രഹത്തോടെ ✨🌙 "പുഞ്ചിരികളും പച്ചപ്പുകളും – നബിദിനത്തിന്റെ യഥാർത്ഥ ആഘോഷം "ഇന്ന് ഞങ്ങളുടെ ചെറിയൊരു ശ്...
06/09/2025

🌙✨ നബിദിനത്തിന്റെ അനുഗ്രഹത്തോടെ ✨🌙

"പുഞ്ചിരികളും പച്ചപ്പുകളും – നബിദിനത്തിന്റെ യഥാർത്ഥ ആഘോഷം "

ഇന്ന് ഞങ്ങളുടെ ചെറിയൊരു ശ്രമം – കുട്ടികൾക്കായി ആഹാര വിതരണം കൂടാതെ വൃക്ഷ തൈകൾ വിതരണം 🌱 നടത്താൻ കഴിഞ്ഞു.
കുട്ടികളുടെ മുഖത്തെ പുഞ്ചിരിയും, ഭാവിക്ക് ഒരുകൈത്താങ്ങാവുന്ന ഓരോ തൈയും – ഇവയൊക്കെ നബി(സ)യുടെ കരുണാമയ സന്ദേശത്തിന്റെ ജീവിക്കുന്ന ഓർമപ്പെടുത്തലുകളാണ്.

🙏 എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി – പങ്കെടുത്തും സഹകരിച്ചും ഈ പ്രവർത്തനം മനോഹരമാക്കിയ എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, നബി(സ)യുടെ മാതൃക പോലെ കരുണയും സ്നേഹവും നമ്മുടെ ജീവിതത്തിലാകട്ടെ.

PMA - പ്ലാമൂട് മുസ്ലിം അസോസിയേഷൻ....

Address

Plamoodu
Kottarakara

Website

Alerts

Be the first to know and let us send you an email when PMA Plamoodu. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share