Amigoz mayyerichira

Amigoz mayyerichira club

അമിഗോസ് ആർട്സ്, സ്പോർട്സ് ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റിന്റെ നേതൃത്വത...
15/08/2025

അമിഗോസ് ആർട്സ്, സ്പോർട്സ് ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് വളവന്നൂർ വാർഡ് 2 മയ്യേരിച്ചിറയും കൽപകഞ്ചേരി വാർഡ് 17 വരമ്പിങ്ങൽ അങ്കണവാടിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളോടും നാട്ടുകാരോടും ദേശീയ ദിനാശംസകൾ നേർന്ന് പ്രസംഗം നടത്തി. മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ദേശസ്നേഹവും സൗഹൃദവും നിറഞ്ഞ മനോഹരമായൊരു ദിനമായി. #1947

✨ അങ്കണവാടി പ്രവേശനോത്സവം 2025 ✨അമിഗോസ് ക്ലബിന്റെ പരിധിയിലുള്ള മയ്യേരിച്ചിറ (വളവന്നൂർ 2-ാം വാർഡ്) കാവപ്പുര (കല്പകഞ്ചേരി ...
03/06/2025

✨ അങ്കണവാടി പ്രവേശനോത്സവം 2025 ✨

അമിഗോസ് ക്ലബിന്റെ പരിധിയിലുള്ള മയ്യേരിച്ചിറ (വളവന്നൂർ 2-ാം വാർഡ്) കാവപ്പുര (കല്പകഞ്ചേരി 17-ാം വാർഡ്) അക്ഷര മുറ്റത്തേക്ക് കാൽവെക്കുന്ന അങ്കണവാടികളിലെ കുരുന്നുകൾക്ക് മധുരവും സ്‌നേഹ സമ്മാനങ്ങളും നൽകി അമിഗോസ് വരവേറ്റു. 💖🎁🌈

*അഭിമാനവും സന്തോഷവും നൽകിയ മുഹൂർത്തം*ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് SSLC, PLUS TWO പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാ...
28/05/2025

*അഭിമാനവും സന്തോഷവും നൽകിയ മുഹൂർത്തം*

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് SSLC, PLUS TWO പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും നടന്നു.

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് റഫീക് അധ്യക്ഷ സ്ഥാനം വഹിക്കുകയും, അവാർഡ് ദാന ഉൽഘാടനം അഡ്വ: റാഷിദ് പിഎം (17 ആം വാർഡ് മെമ്പർ) നിർവഹിക്കുകയും, പഠനോപകരണ വിതരണം ഉൽഘാടനം പിഎം അലിയാമുട്ടി (മുൻ 17 ആം വാർഡ് മെമ്പർ) നിർവഹിക്കുകയും ചെയ്തു.

ഓരോ വിജയവും ഓരോ കുടുംബത്തിന്റെയും, സമൂഹത്തിന്റെയും സ്വപ്നങ്ങൾ നിറവേറാനുള്ള തുടക്കമാണ്. ഈ വിജയകരമായ പഠനയാത്രയിൽ ഉജ്വല പ്രകടനം കാഴ്ചവച്ച 10 ഓളം വിദ്യാർത്ഥികളെ അനുമോദിക്കുകയും അർഹരായ 40 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുകയും ചെയ്തു.

*Amigoz Mayyerichira*

പഠനോപകരണ വിതരണവും അവാർഡ് ദാനവും 2025
27/05/2025

പഠനോപകരണ വിതരണവും അവാർഡ് ദാനവും 2025

കേരളോത്സവം 2024 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പഞ്ചഗുസ്തി ചാമ്പ്യൻ🏆🤞
12/12/2024

കേരളോത്സവം 2024 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പഞ്ചഗുസ്തി ചാമ്പ്യൻ🏆🤞

പ്രിയപ്പെട്ടരെ,വഴനാടിനെ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ച് അമിഗോസ് മയ്യേരിച്ചിറ കരുതലോടെ മുന്നോട്ടു പോകുന്നു.ആദ്യ ഘട്ടത്ത...
15/10/2024

പ്രിയപ്പെട്ടരെ,

വഴനാടിനെ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ച് അമിഗോസ് മയ്യേരിച്ചിറ കരുതലോടെ മുന്നോട്ടു പോകുന്നു.

ആദ്യ ഘട്ടത്തിൽ, നമുക്ക് 100 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചു.

ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വഴനാട്ടിലെ ദുരന്തത്തിൽ നിന്ന് അതിജീവിച്ച നിരവധി കുടുംബങ്ങൾ ഇന്നും പ്രയാസം അനുഭവിക്കുന്നുണ്ട്. നമ്മുടെ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ട് നടത്തിയ കൃത്യമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ, രണ്ടു പേരടങ്ങുന്ന പത്ത് കുടുംബങ്ങൾക്ക് അഞ്ചു മാസത്തേക്ക് ഭക്ഷണ സാധനങ്ങൾ നൽകാൻ അമിഗോസ് ഉത്തരവാദിത്തം ഏറ്റെടുത്തു.

കൂപ്പൺ മുഖേന അവിടെയുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് അവർക്കു ഭക്ഷണ സാധനങ്ങൾ കൈപ്പറ്റാനായി സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും മാസത്തിൽ ₹750 മൂല്യമുള്ള കൂപ്പൺ ലഭ്യമാകും, അതിലൂടെ അവർക്കു വേണ്ട അനിവാര്യ സാധനങ്ങൾ ഏറ്റുവാങ്ങാം.

നമ്മുടെ ഗ്രൂപ്പിൽ നിന്ന് പിരിച്ച ₹21,800 ഉം, വിദേശത്തു നിന്നുള്ള നമ്മുടെ മെമ്പർ കൈമാറിയ ₹40,000 ഉം ചേർത്ത്, ₹61,800 അമിഗോസ് പ്രവർത്തകർ ഈ പദ്ധതി നടപ്പാക്കാൻ കൈമാറിയിട്ടുണ്ട്.

സഹകരിച്ച, സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹമാണ് ഈ പ്രയാസകാലത്ത് പലരുടെയും ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നത്. 🙏

15/08/2024

Happy Independence Day 🇮🇳

03/08/2024

പ്രിയരെ,
ആദ്യഘട്ടമെന്നോണം വയനാട്ടിലെ ദുരിതബാധിതർക്കായ് 100 കിറ്റ് ഇന്നലെ കൊടുത്തയക്കാൻ സാധിച്ചു...വലിയ ആഘാതത്തിലുള്ള ദുരന്തമായതുകൊണ്ട് തന്നെ പുനരധിവാസം എന്ന് പറയുന്നത് ദീർഘകാല പ്രക്രിയയാണ്.ഏകദേശം 8,000 ത്തോളം ആളുകൾ നേരിട്ടോ അല്ലാതെയോ ദുരന്ത ഭാരം പേറി നടക്കുന്നവരാണ്..

അതുകൊണ്ടുതന്നെ ഒരു നിശ്ചിത കാലയളവിന്റെ ശേഷം അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ വീണ്ടും നമ്മൾ ബാധ്യസ്ഥരാണ്..

ആയതിനാൽ നമ്മുടെ ഫണ്ട് ശേഖരണം ഊർജിതമാക്കേണ്ടതുണ്ട്...

എല്ലാവരും ഉദാരമായി സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...🙏🏻🙏🏻



03/08/2024



Address

Mayyerichira
Kottakkal
676551

Telephone

+919847836467

Website

Alerts

Be the first to know and let us send you an email when Amigoz mayyerichira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share