12/05/2025
*ഇന്ന് ആണ് മലപ്പുറം ജില്ലക്കാർ കാത്തിരിക്കുന്ന ആ സൂപ്പർ എൽ ക്ലാസിക്കോ ഗ്രാൻഡ് ഫിനാലെ ആസാദ് പറപ്പൂർ പോരാട്ടം.....!!🔥*
*കണ്ടതിലും അപ്പുറമാണ് കാണാനുള്ളതെങ്കിൽ ആസാദ് പറപ്പൂർ കപ്പിൽ ഇന്ന് രണ്ടു പോക്കിരിപടകൾ തമ്മിൽ കൊമ്പ് കോർക്കുന്നു*
*കാറ്റും കോളും നിറഞ്ഞ കാൽപ്പന്തിന്റെ പോർമുഖത്തേക്ക് യുദ്ധം ജയിക്കാൻ കച്ച മുറുക്കി വരുന്നുണ്ട് കാൽപ്പന്ത് കളിയുടെ മുടി ചൂടാ മന്നന്മാർ പോരിന് വരുന്നവന്റെ പോരിശ നോക്കാതെ പേടിപ്പെടുത്തുന്ന പോരാട്ടങ്ങളുമായി പോർക്കളം പിടിച്ചെടുക്കാൻ പതരാത്ത പാദങ്ങളുമായി കാൽപന്ത് കൊണ്ട് കളം നിറയാൻ പഴുതടച്ച പ്രതിരോധം കൊണ്ട് ഒരു എതിർ ടീമിനെ വിറപ്പിക്കാൻ കഴിവുള്ള ക്യാപ്റ്റൻ ഫയാസിന്റെ പട നായകതത്തിൽ,മുൻ സന്തോഷ് ട്രോഫി താരം ഫൈസൽ ,സാറ്റ് തിരുരിന്റെ യാസിൻ ,അഖിലേന്ത്യ സെവെൻസിലെ മിന്നും വിലയുള്ള സഹദ് ചുക്കൻ ,റോയൽ ട്രാവൽസിന്റെ അമീൻ ,ജൂനിയർ മറഡോണ മഞ്ചേരിയുടെ മൊഞ്ചുള്ള ആസിഫ് മാരി ഗോൾ വല കാക്കാൻ അജു കൂടി ചേർന്ന് യൂണിവേഴ്സൽ പറമ്പിൽപീടിക ഒരു ഭാഗത്തു അണിഞ്ഞു ഇരിക്കുമ്പോൾ മറു ഭാഗത്തു?*
*കുഴിപ്പുറത്തിന്റെ മണ്ണിൽ നിന്നും കല്പന്തിന്റെ മൊഞ്ചന്മാർ സീസണിലെ ട്രോഫി വേട്ടക്കാർ ഏറനാട്ടിലെ വലിപ്പാന്റെ പേരകുട്ടികൾ🔥*
*സലാമും മങ്കട ഷാനവാസും റാഷിയും അർഷിദും അജുവും പിന്നെ കേരള സെവൻസിന്റെ മിന്നും താരം അർനോൾഡ് ബൂട്ട് കെട്ടി*
*AFC കുഴിപ്പുറം*
*ഇന്ന് ആസാദ് പറപ്പൂർ അഖില കേരള ഈവനിങ് ഗ്രാൻഡ് ഫൈനൽ പോരാട്ടം*
*മൈതാനിയിൽ പൊടി പാറും,തീർച്ച.....!!*😎