07/12/2025
മുജാഹിദുകളേ, കല്യാണത്തിന് വിളിച്ചിട്ട് ചോറില്ലെന്ന് പറയണോ..?
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
"സ്ത്രീകൾക്ക് വീടാണ് ഉത്തമം" എന്നാണല്ലോ നബി (സ്വ) യുടെ അധ്യാപനം. 'അല്ല, പള്ളിയാണ് ഉത്തമം' എന്ന് തിരുത്താൻ മുജാഹിദുകളേ നിങ്ങൾക്ക് എന്താണ് അധികാരം..?
النَّبِيِّ ﷺ قَالَ: "صَلَاةُ الْمَرْأَةِ فِي مَخْدعِها أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا، وَصَلَاتُهَا فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا" وَهَذَا إِسْنَادٌ جَيِّدٌ
പവിത്രമായ മസ്ജിദുന്നബവിയിൽ പ്രവാചകർ (സ്വ)യുടെ ശ്രേഷ്ഠ നേതൃത്വം, വിശിഷ്ട സ്വഹാബികളുടെ ജുമുഅ-ജമാഅത്ത്.... "അതിൽ ഞാൻ സംബന്ധിക്കട്ടയോ" എന്ന് ചോദിച്ച സ്വഹാബി വനിതയോട്:
"പെണ്ണേ നീ നിന്റെ വീട്ടിൽ വെച്ച് നിസ്കരിച്ചാൽ മതി, അതാണ് നിനക്ക് നല്ലത്" എന്നാണല്ലോ നബി (സ്വ) നിർദ്ദേശിച്ചത്. 'അല്ല, അവൾ പള്ളിയിൽ വന്ന് നിസ്കരിക്കട്ടെ, അതാണ് പുരോഗമനം, അതാണ് ആരാധനാ സ്വാതന്ത്ര്യം' എന്ന് നബി(സ്വ)യെ തിരുത്താൻ മുജാഹിദുകളേ നിങ്ങൾക്ക് എന്താണ് അധികാരം..?
أمُّ حميدٍ السّاعديَّةُ أنَّها جاءتْ إلى رسولِ اللهِ ﷺ فقالتْ يا رسولَ اللهِ، إنِّي أحبُّ الصَّلاةَ معكَ. قال: قد علمتُ أنكِ تُحبِّين الصلاةَ معي، وصلاتُكِ في بيتِكِ خيرٌ لك من صلاتِكِ في حُجرتِكِ، وصلاتُكِ في حُجرَتكِ خيرٌ من صلاتِكِ في دارِكِ، وصلاتُكِ في دارِكِ خيرٌ من صلاتِكِ في مسجدِ قومِكِ، وصلاتُكِ في مسجدِ قومِكِ خيرٌ من صلاتكِ في مسجدِ الجماعةِ
നബി (സ്വ)യുടെ നിർദ്ദേശവും അക്കാലത്തെ ഏതെങ്കിലും സംഭവവും പ്രത്യക്ഷത്തിൽ എതിരായാൽ അവിടത്തെ നിർദേശമാണ് നാം പുലർത്തേണ്ടത് എന്ന നിയമം അറിയാത്തത് കൊണ്ടല്ലേ നിങ്ങൾ തിരുത്താനിറങ്ങിയത്..?
فَيُقَدَّمُ الْخَبَرُ النَّاقِلُ لِقَوْلِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَلَى النَّاقِلِ لِفِعْلِهِ وَالنَّاقِلُ لِفِعْلِهِ عَلَى النَّاقِلِ لِتَقْرِيرِهِ؛ لِأَنَّ الْقَوْلَ أَقْوَى فِي الدَّلَالَةِ عَلَى التَّشْرِيعِ مِنْ الْفِعْلِ وَهُوَ أَقْوَى مِنْ التَّقْرِيرِ
ആരാധനാ സ്വാതന്ത്ര്യം എന്ന് പറയാൻ, ദീനിൽ ആരാധനയെന്നത് നേടാനുള്ള ഒരു അവകാശമാണോ മുജാഹിദുകളേ..? ആരാധന അല്ലാഹുവിനോടുള്ള ബാധ്യത അല്ലേ..? ആരാധന അടിമയുടെ അവകാശമല്ല; അല്ലാഹുവിനോടുള്ള ബാധ്യതയാണ്.
അതിനുപുറമെ, പള്ളിയിലോ സമാന സ്ഥലങ്ങളിലോ അഞ്ചുനേരം ജമാഅത്തായി നിസ്കരിക്കൽ പുരുഷന്മാർക്ക് അധിക ബാധ്യത കൂടിയല്ലെയോ..? സ്ത്രീകൾക്ക് ആ അധിക ബാധ്യത അല്ലാഹു ഒഴിവാക്കികൊടുത്തതിന് നിങ്ങൾക്കെന്തു ഛേദം? കൂടാതെ, അവർക്ക് അവൻ അധികകൂലി കൊടുക്കുന്നതിനെ നിങ്ങൾ എന്തിനു തടയണം..?
عَنْ أَنَسٍ، رَضِيَ اللَّهُ عَنْهُ، قَالَ: جِئْنَ النِّسَاءُ إِلَى رَسُولِ اللَّهِ ﷺ فَقُلْنَ: يَا رَسُولَ اللَّهِ، ذَهَبَ الرِّجَالُ بِالْفَضْلِ وَالْجِهَادِ فِي سَبِيلِ اللَّهِ تَعَالَى، فَمَا لَنَا عَمَلٌ نُدْرِكُ بِهِ عَمَلَ الْمُجَاهِدِينَ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ ﷺ: "مَنْ قَعَدَ -أَوْ كَلِمَةً نَحْوَهَا -مِنْكُنَّ فِي بَيْتِهَا فَإِنَّهَا تُدْرِكُ عَمَلَ الْمُجَاهِدِينَ فِي سَبِيلِ اللَّهِ".
യഥാർത്ഥത്തിൽ നിങ്ങൾ സ്ത്രീ സമൂഹത്തെ ഗൂഢമായി പറ്റിച്ചുകൊണ്ടിരിക്കുകയല്ലേ..? പള്ളിയിലേക്ക് നിങ്ങളുടെ സ്ത്രീകളെ നിങ്ങൾ വിളിക്കുന്നു. അതുകേട്ട് നിങ്ങളുടെ പള്ളിയിലെത്തുന്ന സ്ത്രീകൾക്ക് ഇമാമും മിമ്പറും മിഹ്റാബും ഉള്ള 'അകത്തെ പള്ളി'യിൽ പ്രവേശനമുണ്ടോ..? ഇല്ലല്ലോ..? സ്ഥലമുണ്ടായാലും ഇല്ലെങ്കിലും മുജാഹിദ് മസ്ജിദുകളിൽ 'അകത്തെ പള്ളി'യിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് നിങ്ങൾ വിലക്കേർപ്പെടുത്തിയിരിക്കുകയല്ലേ..?
കല്യാണത്തിന് വിളിച്ചിട്ട് ചോറില്ലെന്ന് പറയുന്ന പോലെയല്ലേ നിങ്ങളീ ചെയ്യുന്നത്..? എന്നിട്ടും ഈ ഏർപ്പാട് നിർത്താനായില്ലേ..?
ഇസ്തിഖാമ
7.12.2025