Peace Valley

Peace Valley Non profit organization working for the marginalized and downtrodden
(1)

നന്ദി...ഒപ്പമുണ്ടായിരുന്ന കാലം മനോഹരമാക്കിയതിന്...You have been so supportive, hard-working and honest during your time ...
27/04/2026

നന്ദി...

ഒപ്പമുണ്ടായിരുന്ന കാലം മനോഹരമാക്കിയതിന്...

You have been so supportive, hard-working and honest during your time here.

Best wishes Amrutha C Babu
(Public Relations Officer )

ചേർത്തു പിടിക്കലിനോളം ചേലുള്ള കൂട്ടിചേർക്കലുകൾ എന്നെന്നേക്കുമായി നഷ്ടപെട്ടെന്നു കരുതിയ നിരവധി മനുഷ്യരെയാണ് പീസ് വാലിയുടെ...
26/04/2026

ചേർത്തു പിടിക്കലിനോളം ചേലുള്ള കൂട്ടിചേർക്കലുകൾ

എന്നെന്നേക്കുമായി നഷ്ടപെട്ടെന്നു കരുതിയ നിരവധി മനുഷ്യരെയാണ് പീസ് വാലിയുടെ നിരന്തര പരിശ്രമങ്ങളിലൂടെ ഉറ്റവർക്ക് തിരികെ കിട്ടുന്നത്...

ഓർമ നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞ ഭിന്നശേഷിക്കാരനെ കുടുംബത്തെ കണ്ടെത്തി തിരികെ ഏല്പിച്ചു.എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന്...
24/04/2026

ഓർമ നഷ്ടപ്പെട്ട് തെരുവിൽ അലഞ്ഞ ഭിന്നശേഷിക്കാരനെ കുടുംബത്തെ കണ്ടെത്തി തിരികെ ഏല്പിച്ചു.

എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിനി ഷൈല ബീവി.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെയും ജില്ലാ സാമൂഹികനീതി ഓഫിസറുടെയും സാനിധ്യത്തിൽ പീസ് വാലി അധികൃതർ മകനെ കൈമാറിയപ്പോൾ നിറ കണ്ണുകളോടെ ഏവർക്കും നന്ദി പറയുകയായിരുന്നു വിധവയായ അമ്മ.

രണ്ട് വർഷം മുൻപാണ് തിരുവനതപുരം ആര്യനാട് പറന്തോട്‌ സ്വദേശിയായ ഷാൻ (38) വീട് വീട്ടിറങ്ങിയത്.

മാനസിക വെല്ലുവിളിയും ഓർമകുറവും നേരിടുന്ന ഷാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിയുന്ന അവസ്ഥയിൽ പോലിസ് പറവൂർ കൂനമ്മാവിലെ അഗതി മന്ദിരത്തിൽ ഏല്പിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വിദഗ്ദ ചികിത്സക്കും പരിചരണത്തിനുമായി ജില്ലാ സാമൂഹിക നീതി ഓഫിസറുടെ ഇടപെടൽ മുഖേന പീസ് വാലിയിൽ എത്തുന്നത്.

പൂർണമായും ഓർമ നഷ്ടപ്പെട്ട ഷാൻ വിദഗ്ദ ചികിത്സയുടെയും കൗൺസിലിംഗിന്റെയും ഭാഗമായി ഓർമ വീണ്ടെടുത്തു.

പറന്തോട് എന്ന സ്ഥലപ്പേര് ഓർത്തു പറഞ്ഞപ്പോൾ ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ മുഖേന മുന്പ് ജോലി ചെയ്തിരുന്ന സ്ഥാപനം തിരിച്ചറിയുകയും തുടർന്നു വീട്ടുകാരിലേക്ക് എത്തിചേരുകയുമായിരുന്നു.

കാണാതായ ഉടനെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നു ഷൈല ബീവി പറഞ്ഞു.

എ ഡി എം ഷൈജു ജേക്കബ്, ജില്ലാ സാമൂഹിക നീതി ഓഫിസർ ജോൺ ജോഷി പീസ് വാലി ഭാരവാഹികളായ ശംസുദ്ധീൻ വി എ, ഷെഫിൻ നാസർ എന്നിവർ സന്നിഹിതരായിരുന്നു.

ഭിക്ഷ യാചിച്ച് തെരുവിൽ അലഞ്ഞ അമ്മക്കും കുഞ്ഞിനും പീസ് വാലിയിൽ അഭയംഎറണാകുളം വൈറ്റില മൊബൈലിറ്റി ഹബ്ബിൽ ഭിക്ഷ യാചിച്ചു അലഞ്...
23/04/2026

ഭിക്ഷ യാചിച്ച് തെരുവിൽ അലഞ്ഞ അമ്മക്കും കുഞ്ഞിനും പീസ് വാലിയിൽ അഭയം

എറണാകുളം വൈറ്റില മൊബൈലിറ്റി ഹബ്ബിൽ ഭിക്ഷ യാചിച്ചു അലഞ്ഞു നടന്നിരുന്ന അമ്മയെയും കുഞ്ഞിനേയും പീസ് വാലിയിൽ പ്രവേശിപ്പിച്ചു.

കനത്ത ചൂടിൽ പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെ അലഞ്ഞു നടന്നിരുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീയെയും കുഞ്ഞിനേയും പിങ്ക് പോലിസ് ആണ് ആദ്യം മഹിളാ മന്ദിരത്തിൽ എത്തിച്ചത്.

സ്ത്രീയുടെ മാനസിക നില തൃപ്തികരമല്ലാത്തതിനെ തുടർന്ന് ചികിത്സക്കും പരിചരണത്തിനുമായി ജില്ലാ വനിതാ ശിശു വികസന ഓഫിസർ മുഖേനയാണ് ഇരുവരെയും
യാചകരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള സ്‌മൈൽ പദ്ധതിയുടെ നിർവഹണ എജൻസിയായ പീസ് വാലിയിൽ പ്രവേശിപ്പിച്ചത്.

ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മാനസിക - ശാരീരിക ആരോഗ്യ നില തൃപ്തികരമാകുന്ന മുറക്ക്
ബന്ധുക്കളെ തിരിച്ച് ഏല്പിക്കും.

20/04/2026

ഈശ്വരന്റെ കരസ്പർശമുള്ള സമാധാനത്തിന്റെ താഴ്‌വാരം...

അനാഥരുടെ തെരുവിൽ സ്നേഹത്തിന്റെ കുടിലുകൾ പണിയുകയാണ് പീസ് വാലി
17/04/2026

അനാഥരുടെ തെരുവിൽ സ്നേഹത്തിന്റെ കുടിലുകൾ പണിയുകയാണ് പീസ് വാലി

ഏവർക്കും ഹൃദ്യമായ വിഷു ആശംസകൾ
15/04/2026

ഏവർക്കും ഹൃദ്യമായ വിഷു ആശംസകൾ

ഐക്യ രാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക കൗൺസിലിൽ യു എൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പീസ് വാലി അഡ്വൈസറി ബോർഡ് അംഗം ഡോ...
14/04/2026

ഐക്യ രാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക കൗൺസിലിൽ യു എൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പീസ് വാലി അഡ്വൈസറി ബോർഡ് അംഗം ഡോ. അരുൺ ഉമ്മൻ.

ഹൃദ്യമായ അഭിനന്ദനങ്ങൾ

ഹൃദ്യമായ ഈസ്റ്റർ ആശംസകൾ
05/04/2026

ഹൃദ്യമായ ഈസ്റ്റർ ആശംസകൾ

Address

Nellikuzhi
Kothamangalam
686691

Alerts

Be the first to know and let us send you an email when Peace Valley posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Peace Valley:

Share