Koppam panchayath pravasi koottayma

Koppam panchayath pravasi koottayma പ്രവാസികള്‍ക്ക് ആശ്വാസമായി എന്നും കൂടെ..❤️

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ _KppK_

05/05/2026
*   നമസ്കാരംSSLC, PLUS One, PLUS 2 വിദ്യാർത്ഥികൾക്ക്‌ കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന എജു ടു ജോബ് ക...
22/04/2026

*

നമസ്കാരം

SSLC, PLUS One, PLUS 2 വിദ്യാർത്ഥികൾക്ക്‌ കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന എജു ടു ജോബ് കരിയർ ഗൈഡൻസ് ക്ലാസ് ഈ മാസം 28/04/2026ന്
ചൊവ്വാഴ്ച കൊപ്പം പെരിന്തൽമണ്ണ റോഡിലുള്ള HAIRSHIP BILDING ലെ
BIZLA HALL ൽ ( A/C ) വെച്ച് നടക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.


📌ക്ലാസ് എടുക്കുന്നത്:
*AJMAL HASSAN* (career coacch & founder Co ficxmycareer )



📍ക്ലാസ്സ് സമയം: രാവിലെ 10.മണി മുതൽ വൈകുന്നേരം 5. മണി വരെ

[കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ KPPK]

ഹൃദയം നിറഞ്ഞ ചെറിയപെരുന്നാൾ ആശംസകൾ കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ അംഗങ്ങളെ കുടുംബങ്ങളെ ഏവർക്കും കൂട്ടായ്മയുടെ പേരിൽ...
20/03/2026

ഹൃദയം നിറഞ്ഞ
ചെറിയപെരുന്നാൾ ആശംസകൾ

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ അംഗങ്ങളെ കുടുംബങ്ങളെ ഏവർക്കും കൂട്ടായ്മയുടെ പേരിൽ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

ആശങ്കയും ഭയപ്പാടും നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് ഗൾഫു നാടുകളിലെ പ്രവാസികൾ അവരുടെ കുടുംബങ്ങൾ കടന്നുപോകുന്നത്. അതിനിടയിലാണ് പ്രാർത്ഥനയുടെയും ആത്മീയതയുടെയും റംസാൻ മാസം കടന്നുവന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയും നമ്മുടെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രയാസങ്ങളും വഴിമാറി പഴയ ഉണർവിലേക്കും സന്തോഷത്തിലേക്കും തിരിച്ചുവരാൻ നമ്മൾ ഏവരും ആഗ്രഹിക്കുകയാണ്.

എല്ലാ നിരാശകൾ അകറ്റാനും മാനസിക സംഘർഷങ്ങൾക്ക് അയവ് വരുത്താനും നമ്മുടെ മുന്നിലേക്ക് ചെറിയ പെരുന്നാൾ ആഗതമായിരിക്കുകയാണ് ഈ സന്തോഷ ദിവസം നമുക്ക് പരസ്പരം ആലിംഗനം ചെയ്യാനും ഒരുമിച്ചു നിൽക്കാനും നമുക്ക് ഏവർക്കും കഴിയട്ടെ എല്ലാ പ്രതിസന്ധിയും മറികടന്ന് നമ്മൾ സമാധാനത്തോടെ ഈ രാജ്യത്തും നാട്ടിലെ കുടുംബങ്ങൾ അവരുടെ വീടുകളിലും സന്തോഷം വിതറട്ടെ എന്ന് ആശംസിക്കുന്നു.

ഒരിക്കൽ കൂടി എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ഹൃദയപൂർവ്വം കൈമാറുകയാണ്.

സ്നേഹപൂർവ്വം
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ കമ്മിറ്റി

വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് പ്രവാസി നോർക്ക, ക്ഷേമനിധി, കാർഡുകൾ എടുക്കുന്നതിനു വേണ്ടി KPPK കൊപ്പം പ്രവാസി ഓഫീസുമായ...
23/02/2026

വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് പ്രവാസി നോർക്ക, ക്ഷേമനിധി, കാർഡുകൾ എടുക്കുന്നതിനു വേണ്ടി KPPK കൊപ്പം പ്രവാസി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്,

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ മംഗല്യനിധി, തൂവൽ സ്പർശം, ചാരിറ്റി, എന്നിവയുടെ ധന ശേഖരണാത്ഥം സംഘടിപ്പിച്ച സമ്മാനപ...
17/02/2026

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ മംഗല്യനിധി, തൂവൽ സ്പർശം, ചാരിറ്റി, എന്നിവയുടെ ധന ശേഖരണാത്ഥം സംഘടിപ്പിച്ച സമ്മാനപദ്ധതിയുടെ വിജയികൾ

ആശംസകൾ ❤️

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ മംഗല്യനിധി, തൂവൽ സ്പർശം, ചാരിറ്റി, എന്നിവയുടെ ധന ശേഖരണാത്ഥം സംഘടിപ്പിച്ച *സമ്മാന...
06/02/2026

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ മംഗല്യനിധി, തൂവൽ സ്പർശം, ചാരിറ്റി, എന്നിവയുടെ ധന ശേഖരണാത്ഥം സംഘടിപ്പിച്ച *സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് 2026 ഫെബ്രുവരി 14ന് രാവിലെ 11:00 മണിക്ക്* കൊപ്പം കെ പി യു മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ പ്രോജക്ട് ഓഫീസ് പരിസരത്ത് വെച്ച് നടത്തപ്പെടുന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.

02/11/2025

കൊപ്പം പ്രവാസി സേവ കേന്ദ്രം തുറന്നു....

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രവാസി സേവ കേന്ദ്രം ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

നമ്മുടെ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രവാസി സംബന്ധമായ എല്ലാവിധ ഓൺലൈൻ സേവനങ്ങളും കൊപ്പം പ്രവാസി സേവ കേന്ദ്രത്തിൽ ലഭ്യമാണ്...
📞9562100222

02/11/2025

പ്രവാസി സേവാ കേന്ദ്ര Switch On കർമം കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പ്രസിഡൻറ്
ശ്രീ അബൂബക്കർ സിദ്ദീഖ് കാഞ്ഞിരക്കോട്ടിൽ നിർവഹിക്കുന്നു.

Address

Koppam

Alerts

Be the first to know and let us send you an email when Koppam panchayath pravasi koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koppam panchayath pravasi koottayma:

Share