28/08/2022
ലഹരിക്കെതിരെ ജനകീയ കവചം
DYFI
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ഇത് വ്യാപിപ്പിക്കുന്ന ലഹരി മാഫിയകൾക്കും എതിരെ ഡിവൈഎഫ്ഐ ശക്തമായ ഇടപെടൽ നടത്തും.
ലഹരിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകളും സംഭവങ്ങളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ചും ഗ്രാമ, നഗര വ്യത്യാസം ഇല്ലാതെയും ഇതിന്റെ കണ്ണികൾ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടിൽ നിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജനകീയ സദസ്സുകൾ നടത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കും.
സെപ്റ്റംബർ 1 മുതൽ 20 വരെ തിയതികളിൽ 2500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകളിൽ സ്‌കൂൾ പിടിഎ, അധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ് ഭാരവാഹികൾ ഭരണ രംഗത്ത് ഉള്ളവർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
സെപ്റ്റംബർ 18ന്
25, 000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷകണക്കിന് ആളുകളെ ഈ പരിപാടിയിൽ അണിനിരത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ഇത്തരം സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 2500 സ്ക്വാഡുകൾ രൂപീകരിക്കും.
പ്രചാരണത്തിന്
കലാ- കായിക മത്സരങ്ങൾ, ഷോട്ട് ഫിലിം മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
വാർത്ത സമ്മേളനത്തിൽ DYFI സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രസിഡണ്ട് വി. വസീഫ് ട്രഷറർ എസ്. അരുൺബാബു സംസ്ഥാന വൈ. പ്രസിഡണ്ട് എൽ.ജി. ലിജീഷ് ജില്ലസെക്രട്ടറി പി.സി. ഷൈജു എന്നിവർ പങ്കെടുത്തു