03/08/2022
പല ഫുട്‌ബോൾ ഗ്രൗണ്ടിൽ നിന്നും അനൗൻസ് കേൾക്കുമ്പോൾ ന്യൂ ജനറേഷന് പിള്ളേർ കൗതുകത്തോടെ ഞങ്ങളെ നോക്കി നിൽക്കാറുണ്ട്,പഴയ കാലത്തെ കൊണ്ടോട്ടിക്കാർക്കും പുതിയ കാലത്തെ തലമുറയ്ക്കും ഏറെ പരിചിതമായ ഒരു പേര് തന്നെയാണ്,കൊട്ടാരം boys. സാമൂഹിക സാംസ്കാരിക രംഗത്തെല്ലാം കൃത്യമായി ഇടപെട്ടു കൊണ്ട്15 വർഷത്തിലധികമായി ഈ സംഘടന കൊണ്ടോട്ടിയിൽ സജീവമായി തന്നെയുണ്ട്,
ഇന്നിതാ ഏറ്റവും ക്രിയാത്മകമായ ഒരു ഇടപെടൽ കൂടി എറ്റെടുത്തിരിക്കുന്നു,പൊതുവിദ്യാഭ്യസ മേഖലയെ ശക്തിപ്പെടുത്തി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മികച്ച കായിക താരങ്ങളെ വർത്തെടുക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട്
3 വർഷത്തേക്ക് GMUP സ്കൂൾ കൊണ്ടോട്ടിയുടെ ഔദ്യോഗിക കായിക സ്പോണ്സേർസ് ആയി മാറുകയും, അവർക്ക് ആവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.തീർച്ചയായും പല കൈകളിൽ നിന്നും ശേഖരിച്ച് തന്നെയാണ് ഈ പദ്ധതിയും മുന്നോട്ട് പോകുന്നത് എന്ന തിരിച്ചറിവിനാൽ തന്നെ ഇരുകൈയും നീട്ടി പൊതു സമൂഹം ഈ പദ്ധതിയെയും സ്വികരിച്ചു എന്നത് വാസതവം.
ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന ഈ സംഘടനയുടെ ചാലകശക്തികളെ പ്രവാസ ലോകത്ത് നിന്നും ഏറെ ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു...