Aashrayam Rural Development Society

Aashrayam Rural Development Society Aashrayam Rural Development Society.Socially committed voluntary organization Through its voluntary actions, notable changes could reflect in the society.

Aashayam is a non-profit, self motivated Voluntary organization working for the sustainable development of the world, based at Kollengode Town in Palakad District, Kerala. A team of Youths with the support of eminent People who have great vision of the world working since year 2005. In the field of Forest & Environment, Agriculture, Arts & Culture, Life Skill Education, Charity Activities, Youth Empowerment, Work against Drug, Alcoholism & Pesticides Changes can be seen in the field.

22/07/2026
*പെൺകരുത്തിൽ മിന്നിത്തിളങ്ങാൻ നെറ്റിപ്പട്ടങ്ങൾ;* *ആലത്തൂർ ബോധിയിൽ 50 വനിതാ സംരംഭകർക്ക് പരിശീലനം പൂർത്തിയായി* പരമ്പരാഗത ക...
22/07/2026

*പെൺകരുത്തിൽ മിന്നിത്തിളങ്ങാൻ നെറ്റിപ്പട്ടങ്ങൾ;* *ആലത്തൂർ ബോധിയിൽ 50 വനിതാ സംരംഭകർക്ക് പരിശീലനം പൂർത്തിയായി*

പരമ്പരാഗത കരകൗശല മേഖലയിൽ സ്വയംതൊഴിലിന്റെ പുതിയ വാതായനങ്ങൾ തുറന്ന് ആലത്തൂർ ബോധിയിൽ സംഘടിപ്പിച്ച 10 ദിവസത്തെ നെറ്റിപ്പട്ട നിർമാണ പരിശീലനം പ്രൗഢമായി സമാപിച്ചു.

*കേന്ദ്ര ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ* (KVIC), *കൊല്ലങ്കോട് ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി* ,
*ബോധി ആലത്തൂർ* എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലനത്തിൽ 50 വനിതകളാണ് വിജയകരമായി നിറ്റിപട്ട നിർമാണ പരിശീലനം പൂർത്തീകര്ച്ചത്.

2026 ജൂലൈ 12 മുതൽ 21 വരെ നടന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം *ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്* *ശ്രീമതി ഹരിത സുഭാഷ് ഉദ്ഘാടനം ചെയ്തു.* ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് *പി.ആർ. അനിൽകുമാർ* അധ്യക്ഷത വഹിച്ചു. പ്രമുഖ നെറ്റിപ്പട്ട നിർമാണ വിദഗ്ദ്ധൻ *കുന്നംകുളം സുരേന്ദ്രൻ പി. കെ.യുടെ ശിക്ഷണത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.*

ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ തൃശൂർ മൾട്ടി ഡിസിപ്ലിനറി ട്രെയിനിംഗ് സെന്റർ ഡെപ്യൂട്ടി ഡയറക്റ്ററും പ്രിൻസിപ്പലുമായ *ആർ. വാസ്സിരാജൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു* .
നടത്തറ മൾട്ടി ഡിസിപ്ലിനറി ട്രെയിനിംഗ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ *ആർ. എസ്. ദിലീപ് കുമാർ,* കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ
*എ. ഷൈനി,*
വാർഡ് മെമ്പർ
*കെ. മണികണ്ഠൻ,* കൃഷ്ണകുമാർ ബോധി, ആശ്രയം പ്രവർത്തകരായ *ഗംഗാധരൻ പുള്ളോട്,*
*എ.ജി. ശശികുമാർ, നിഷ എം.സി., പ്രശാന്ത് സി., അരവിന്ദാക്ഷൻ പി.,* പയ്യല്ലൂർ ഹരിജനോദ്ധാരണ വായനശാല കോ-ഓർഡിനേറ്റർ *വിനോദ് കുമാർ* എന്നിവർ സംസാരിച്ചു.

സമാപന ചടങ്ങുകൾക്ക് ആശ്രയം സൊസൈറ്റി പ്രവർത്തകരായ *ഗംഗാധരൻ പുള്ളോട്,* *നിഷ എം. സി., അഭിജിത് ജി.,* ഡീപ്പോൾ സാമൂഹ്യപ്രവർത്തന വിഭാഗം ഇന്റേൺഷിപ് വിദ്യാർത്ഥി *ഫാത്തിമത്ത് സുഹൈറ* എന്നിവർ നേതൃത്വം നൽകി.
തൊഴിൽപരമായ നൈപുണ്യം വികസിപ്പിക്കുന്നതിനൊപ്പം പാരമ്പര്യ കലാരൂപങ്ങൾ കേന്ദ്രീകരിച്ചുള്ള വനിതാ സംരംഭകത്വത്തിനും മികച്ച വരുമാന മാർഗങ്ങൾക്കും വഴിതുറക്കാനുള്ള സാധ്യതകൾക്ക് അവസരം ഒരുക്കുന്നതിന് പരിശീലനത്തിന് സാധിച്ചു.

പാലക്കാട്‌ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചുറൽ കൗൺസിൽ ന്റെ നേതൃത്വത്തിൽ ആശ്രയം സൊസൈറ്റിയുടെ സഹകരണത്തോടെ മുതലമട ഗവ. എൽ. പി. സ്കൂളി...
05/07/2026

പാലക്കാട്‌ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചുറൽ കൗൺസിൽ ന്റെ നേതൃത്വത്തിൽ ആശ്രയം സൊസൈറ്റിയുടെ സഹകരണത്തോടെ മുതലമട ഗവ. എൽ. പി. സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകിയപ്പോൾ. 10 ബാഗുകളാണ് വിതരണം ചെയ്തത്. ആശ്രയം സൊസൈറ്റി പ്രവർത്തക ശ്രീമതി. നിഷ എം. സി., MSW ഇന്റേൺ കുമാരി. ഫാത്തിമത്ത് സുഹൈറ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Address

Oppo: Kollengode Post Office
Kollengode
678506

Alerts

Be the first to know and let us send you an email when Aashrayam Rural Development Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aashrayam Rural Development Society:

Shortcuts

Share