1925ൽ നാഗ്പൂരിലാണ് ആർ.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ് ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ.
മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. 1921 ൽ ഒരു വർഷക്കാലം ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ ജയിലിൽ അടച്ചു. നാഗ്പൂരിൽ തിരിച്ചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കര
ണം വരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു.എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുപോന്നെങ്കിലും ആർ.എസ്സ്.എസ്സിനെ അതിൽനിന്നും അകറ്റി നിർത്തി.1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഒരു പ്രക്ഷോഭത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും ജയിലിൽ ആയി.
ഭാരതത്തിന്റെ സ്വാതന്ത്ര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണമെന്ന് കെ.ബി. ഹെഡ്ഗേവാർ ആഹ്വാനം ചെയ്തു. 1927 ലെ നാഗ്പൂർ കലാപം കഴിഞ്ഞതിനു ശേഷമാണ് ആർ.എസ്.എസ്സിന് വൻ പ്രചാരം ലഭിച്ചത്.
Alerts
Be the first to know and let us send you an email when RSS Valathungal ആർ എസ്സ് എസ്സ് വാളത്തുംഗൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.