ചിരി - The Smile

ചിരി - The Smile ഒരാളുടെ നിസ്സഹായ അവസ്ഥയെ കച്ചവടം ആക്കരുത്.

23/10/2021
രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...ഒന്നിൽ  ട്രെയിൻ വരാത്തത്.മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...ട്രെയിൻ...
03/10/2021

രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...
ഒന്നിൽ ട്രെയിൻ വരാത്തത്.

മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...

ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു.

ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..

തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..

ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..

നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??

പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല....

ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..

സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??

ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..

എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം...

"സമൂഹം അങ്ങനാണ്"

ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..

ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....

ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്....

" Fault makers are majority, even they are protected
in most situations ".

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...

തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു....

കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം. കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നി...
21/09/2021

കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം. കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നിടത്തു, ഉറങ്ങാൻ കിടക്ക വിരിക്കുക. പൂച്ചകൾ ഒരിക്കലും അശുദ്ധവും വൃത്തികെട്ടതുമായ സ്ഥലത്തു ഉറങ്ങാറില്ല.കീടങ്ങൾ കഴിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക . കീടങ്ങൾ ഒരിക്കലും വിഷമുള്ളവ കഴിക്കാറില്ല. പക്ഷികൾ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും, അവ ഉണരുന്ന സമയത്ത് ഉണരുകയും ചെയ്യുക. നിങ്ങൾക്ക് ഉന്മേഷം നിറഞ്ഞ സുവർണ്ണ ദിനം ലഭിക്കും. മീനിനെ പോലെ ഇടക്ക് വെള്ളത്തിൽ നീന്ദുക. ജീവിതത്തിൽ പുതുമയും ആവേശവും അനുഭവപ്പെടും.അഴിച്ചു വിട്ട് മേയുന്ന കന്നുകാലികൾ വിശ്രമിക്കിന്നിടത്തു വീടുവക്കുക. അവിടെ നല്ല വായു സഞ്ചാരമുണ്ടാകും. ഇടക്ക് ഇടക്ക് ആകാശത്തിലേക്ക് തുറിച്ചു നോക്കുക. ചിന്തകൾ ആകാശം പോലെ വ്യക്തവും മനോഹരവുമായിരിക്കും.
Courtesy.

ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും ചിന്തിക്കാതെ വേദനിപ്പിക്കുന്...
10/07/2021

ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും ചിന്തിക്കാതെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആ മകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മകൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാവരെയും വളരെ വേദനിപ്പിച്ചിരുന്നു.
ഈ ദേഷ്യം നിയന്ത്രിക്കാനായി അവന്റെ അച്ഛൻ അവനോടു ഒരു കാര്യം ചെയ്യാൻ പറഞ്ഞു. ” ഇനി ദേഷ്യം തോന്നുമ്പോൾ നീ ഉടൻ തന്നെ ഒരു ആണിയും ചുറ്റികയും എടുത്തു കൊണ്ട് വീടിന്റെ മുൻപിൽ ഉള്ള വേലി കെട്ടിതിരിച്ച പലകയുടെ പുറകിൽ ഓരോ ആണി വീതം അടിക്കാൻ പറഞ്ഞു”. അങ്ങനെ ആ മകൻ ദേഷ്യം വരുമ്പോൾ ഓരോ ആണി വീതം അടിക്കാൻ തുടങ്ങി.
ആദ്യ ദിവസ്സം അവൻ 37 ആണി അടിച്ചു. പിറ്റേ ദിവസം അത് 30 ആയി. അങ്ങനെ ക്രമേണ അവൻ ദേഷ്യം വരുമ്പോൾ ആണിയടിക്കുന്ന എണ്ണം കുറഞ്ഞു വന്നു. അങ്ങനെ അവനു മനസിലായി അവനു തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയും എന്ന്. അവസാനം ഒരു ആണി പോലും അടിക്കാത്ത ദിവസം വന്നപ്പോൾ അവൻ അത് തന്റെ അച്ഛനെ അറിയിച്ചു. അപ്പോൾ അവന്റെ അച്ഛൻ വീണ്ടും പറഞ്ഞു ഇനി ദേഷ്യം ഇല്ലാത്ത ദിവസം അടിച്ചിരുന്ന ഓരോ ആണി വീതം ഊരി മാറ്റാൻ ആവശ്യപ്പെട്ടു.
അങ്ങനെ ആ മകൻ ഓരോ ദിവസം ഓരോ ആണി വീതം ഊരി മാറ്റി. അവസാനം എല്ലാ ആണിയും ഊരി കഴിഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ ആ അച്ഛന്റെ അടുക്കൽ ചെന്ന് കാര്യം പറഞ്ഞു. ഇപ്പോൾ തനിക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നു എന്ന് പറഞ്ഞു.
അപ്പോൾ ആ അച്ഛൻ അവനെയും കൂട്ടി ആണി അടിച്ച വേലിക്കു അരികെ ചെന്ന്. എന്നിട്ടു ആ മകനെ അഭിനന്ദിച്ചു, തുടർന്ന് ആ അച്ഛൻ ആ മകനോട് പറഞ്ഞു, ” ഇപ്പോൾ നിനക്ക് ദേഷ്യം നിയന്ത്രിക്കാനായി, പക്ഷെ നീ ഓരോ തവണയും ദേഷ്യം വന്നപ്പോൾ അടിച്ച ആണി ഊരി മാറ്റിയപ്പോൾ ആ ഭാഗത്തു ഉണ്ടായ ദ്വാരം നിനക്ക് മാറ്റാൻ കഴിഞ്ഞില്ല. ഇത് പോലെ ആണ് നീ ഓരോ തവണയും ദേഷ്യപ്പെട്ട് വേദനിപ്പിക്കുന്ന വാക്കുകൾ പറയുമ്പോൾ,
ദേഷ്യം അടങ്ങുമ്പോൾ നീ മാപ്പു പറയുമായിരിക്കും,
പക്ഷെ ആ മുറിവുകൾ അതുപോലെ മായാതെ അവിടെ കിടക്കും. ഒരു കത്തി ഒരു മനുഷ്യന്റെ ശരീരത്തിൽ ഒത്തിരി തവണ കുത്തിയിട്ടു വീണ്ടും ഊരിയെടുത്തു sorry പറഞ്ഞാലും ആ മുറിവ് അവിടെ കാണും.അത് കൊണ്ടാണ് പറയുന്നത് വായ്‌വിട്ടവാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന്..ആരെയും നാം ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത്. ❤കടപ്പാട്.

നമ്മളുടെ ചുറ്റും ആയിരക്കണക്കിന് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. ഒരാളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കും. പക്ഷെ ന...
08/06/2021

നമ്മളുടെ ചുറ്റും ആയിരക്കണക്കിന് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. ഒരാളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കും. പക്ഷെ നമ്മൾ കുറെ പേര് ഒരുമിച്ച് നിന്നാൽ എന്തെങ്കിലും ഒക്കെ നമുക്ക് ചെയ്തു കൊടുക്കാൻ സാധിക്കും.

അങ്ങനെ ഉള്ള പ്രവൃത്തി ചെയ്യാൻ താൽപ്പര്യം ഉള്ള സഹോദരങ്ങൾ ദയവായി കമന്റ് ചെയ്യുക. നമ്മളുടെ ഈ കൂട്ടായ്മ കൊണ്ട് ഒരുപാട് കണ്ണുനീർ നമുക്ക് തുടച്ചു നീക്കാം.

Address

Kollam

Website

Alerts

Be the first to know and let us send you an email when ചിരി - The Smile posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share