Emergency Response Team

Emergency Response Team It is an authority which is associated with DEOC,Safe Kollam,Kerala Fire &Rescue Services ,Community

18/10/2025

ഇടുക്കിയിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ നെടുങ്കണ്ടം കൂട്ടാറിൽ നിർത്തിയിട്ട ട്രാവലർ ഒഴുകിപ്പോകുന്നു.(18/10/2025)




05/08/2025

ഉത്തരകാശി അതി ശക്തമായ മഴ.

മിന്നൽ പ്രളയം

Khir Ganga, Dharali village, Uttarakhand, India.

മുല്ലപെരിയാർ ഡാം  രാവിലെ 10 ന് തുറക്കുന്നു . ആദ്യ മുന്നറിയിപ് പുറപ്പെടുവിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 ...
29/06/2025

മുല്ലപെരിയാർ ഡാം രാവിലെ 10 ന് തുറക്കുന്നു .
ആദ്യ മുന്നറിയിപ് പുറപ്പെടുവിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.



25/06/2025

വീണ്ടും ഉരുൾ പൊട്ടിയതായി സംശയം
25.6.2025... 10.30am

വയനാട് മുണ്ടക്കൈ ഭാഗത്ത് വീണ്ടും ഉരുൾ പൊട്ടിയതായി സംശയം. ചൂരൽമല പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തുന്നു

24x7

12/06/2025
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാം’; സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി ആരോഗ്യ...
03/06/2025

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാം’; സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്

🛑🛑🦠😷രാജ്യത്ത് 4000 കടന്ന് കൊവിഡ് കേസുകൾ, 35 ശതമാനവും കേരളത്തിൽ; 24 മണിക്കൂറിൽ 5 മരണം

03/06/2025

സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളടങ്ങിയ സർക്കുലറാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു.
കൊവിഡ് 19, ഇൻഫ്‌ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം, രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവർക്കും കോവിഡ് പരിശോധന നടത്തണം എന്നിവയൊക്കെയാണ് സർക്കുലറിലെ നിർദേശങ്ങൾ.
ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്ത‌ത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.



Attention : States And Union Territories Conducting Mock Security Drills On May 7കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്...
06/05/2025

Attention : States And Union Territories Conducting Mock Security Drills On May 7

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നാളെ (മെയ് 7 ബുധനാഴ്ച ) 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.
4. വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.
5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

** ഗാര്‍ഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.
10. 2025 മെയ് 7, 4 മണിക്ക് സൈറണ്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.
12. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
13. എല്ലാ കുടുംബങ്ങളും കുടുംബാംങ്ങളും ഒരുമിച്ച് ''ഫാമിലി ഡ്രില്‍'' നടത്തുക.
14. സൈറണ്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറണ്‍ മുന്നറിയിപ്പും, ചെറിയ സൈറണ്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.
16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
17. തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.





https://www.facebook.com/share/1BRvtC5wwe/?mibextid=WC7FNe

ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പത്തനംതിട്ട   #07.05.25
06/05/2025

ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പത്തനംതിട്ട


#07.05.25

13/12/2024

പുനലൂർ- തെങ്കാശി

*തെങ്കാശി ജില്ലയിൽ അതിശക്തമായ മഴ കുറ്റലംവെള്ളച്ചാട്ടം അടച്ചു*

13.12.24
02.15 PM

കൊല്ലം തിരുമംഗലം ദേശിയ പാതയിൽ തെന്മല പത്തേക്കർ മാൻ പാർക്കിന് സമീപം മരം പിഴുതു വീണു ഗതാഗതം സ്തംഭിച്ചപ്പോൾ25.10.24 09.30 P...
25/10/2024

കൊല്ലം തിരുമംഗലം ദേശിയ പാതയിൽ തെന്മല പത്തേക്കർ മാൻ പാർക്കിന് സമീപം മരം പിഴുതു വീണു ഗതാഗതം സ്തംഭിച്ചപ്പോൾ

25.10.24
09.30 PM

 .04.08.24ഒരുപാട് സുഹൃത്തുക്കൾ Unit of Measure എന്താണ് കൃത്യമായി ഇടാത്തത് എന്ന് ചോദിക്കുന്നുണ്ട്. കിലോഗ്രാം ആണോ ലിറ്റർ ആ...
04/08/2024

.
04.08.24

ഒരുപാട് സുഹൃത്തുക്കൾ Unit of Measure എന്താണ് കൃത്യമായി ഇടാത്തത് എന്ന് ചോദിക്കുന്നുണ്ട്. കിലോഗ്രാം ആണോ ലിറ്റർ ആണോ പാക്കറ്റുകളുടെ എണ്ണം ആണോ എന്ന് കൺഫ്യൂഷൻ വരുന്നു. നിലവിൽ അത് പാക്കറ്റുകളുടെ എണ്ണം ആണ്.

അവർക്ക് വേണ്ടി ആണ് ഈ വിശദീകരണ കുറിപ്പ്. കൽപറ്റയിലെ St Joseph സ്കൂളിലെ കളക്ഷൻ സെന്ററിലേക്ക് ആണ് എല്ലാവരും സാധനങ്ങൾ കൊണ്ടു വരുന്നത്. മിക്കവാറും വരുന്ന വണ്ടികളിൽ വരുന്ന സാധനങ്ങളുടെ കണക്കോ ബില്ലോ ഇല്ല. അങ്ങനെ വരുന്ന വാഹനങ്ങളിൽ Relief volunteer നേരിട്ട് പോയി ബുക്കിൽ കണക്കെടുത്ത് പിന്നെ അത് ERP യിൽ enter ചെയ്യുക ആണ് ചെയ്യുന്നത്. വരുന്ന ആളുകൾക്ക് സാധനം deliver ചെയ്ത് പോകാൻ ധൃതി ഉള്ളത് കൊണ്ടും കൂടുതൽ വണ്ടികൾ കൂടുതൽ സമയം അവിടെ നിർത്തി ഇടാൻ സാധിക്കാത്തതുകൊണ്ടും അവരോട് ചോദിച്ച് മനസിലാക്കൽ ബുദ്ധിമുട്ടാണ്. എന്നാലും ശ്രമിക്കുന്നുണ്ട്. സ്കൂളിൽ വണ്ടികളുടെ തിരക്കും ക്യാപുകളിലേക്കുള്ള logistics അവതാളത്തിലാകുകയും ചെയ്യും. ചായപ്പൊടി തന്നെ 100 ഗ്രാമിന്റെയോ 250 ഗ്രാമിന്റെയോ പാക്കറ്റുകൾ മൊത്തത്തിൽ വലിയ പ്ലാസ്റ്റിക് ബാഗിലോ , കാർട്ടണിലോ ആക്കി കൊണ്ടു വന്ന് വയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോന്ന് തുറന്ന് കൃത്യമായി SKU (Stock Keeping Unit) അടിസ്ഥാനത്തിൽ തരം തിരിക്കാൻ സമയം കൂടുതൽ എടുക്കും. എന്നിരുന്നാലും ഒരു Weighing machine സംഘടിപ്പിച്ച് stock audit നടത്താൻ ശ്രമങ്ങൾ ഉണ്ട്.

അത് കൃത്യമാവുന്നത് വരെ പാക്കറ്റുകളുടെ എണ്ണം എന്ന തരത്തിൽ എല്ലാവരും മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഇപ്പൊഴത്തെ ഇവിടുത്തെ priority അത്യാവശ്യം വേണ്ടത് ക്യാംപിൽ കൃത്യസമയത്ത് എത്തുന്നുണ്ടോ, ഒരു സാധനം request വന്ന് 2 മണിക്കൂറിൽ delivery ആവുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തൽ മാത്രമാണ്.

സഹകരിക്കുമല്ലോ..


.

Address

Kollam
691013

Alerts

Be the first to know and let us send you an email when Emergency Response Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Emergency Response Team:

Share