Parousia Ministries

Parousia Ministries Preparing for the End Times and the Second Coming of Yehoshua Messiah...

അന്ത്യകാലത്തിനും യെഹോശ്വയുടെ രണ്ടാം വരവിനും തയ്യാറെടുക്കുവാൻ പ്രാപ്‌തരാക്കുക.

07/08/2026
07/08/2026

പറൂസിയ മിനിസ്ട്രീസ്: 07/08/2026

സർവ്വശക്തനായ ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ.
പുതിയ ദിവസത്തിനായി കർത്താവിനു മഹത്വം.

ദൈവം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ. (സങ്കീർത്തനങ്ങൾ 46:1)

ഇയ്യോബിന്റെ കഷ്ടതയിൽ ഭാര്യയോ സുഹൃത്തുക്കളോ തനിക്കു തുണയായില്ല. എന്നാൽ ദൈവം തനിക്ക് തുണയായിരുന്നു. കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല. (എബ്രാ.13:6). നമ്മുടെ ഏതു സാഹചര്യത്തിലും കർത്താവ് തുണയായി ഉണ്ടെങ്കിൽ നാം എന്തിന് ഭാരപ്പെടണം. പൊട്ടകിണറിനോ, മരുഭൂമിക്കോ, കാരാഗ്രഹത്തിനോ, പത്മോസിനോ തുല്യമായ പ്രശ്നങ്ങളിൽ നമ്മെ തകർക്കില്ല. ഒറ്റയ്ക്ക് വിടില്ല.

പ്രിയ സഹോദരരേ, നമ്മുടെ കർത്താവ് നാം നേരിടുന്ന രഹസ്യമോ, പരസ്യമോ ആയ സകല വിഷയത്തിനും മതിയായവനാണ്. ആകയാൽ ആത്മിയ, ശാരീരിക, മാനസിക സാമ്പത്തിക തലങ്ങളിൽ തുണയായി നിത്യതയിൽ എത്തിക്കുവാൻ ഇടയാകട്ടെ. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

യഹോശുവയുടെ നാമത്തിൽ തന്നെ ആമേൻ...

06/08/2026

പറൂസിയ മിനിസ്ട്രീസ്: 06/08/2026

സർവ്വശക്തനായ ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ.
പുതിയ ദിവസത്തിനായി കർത്താവിനു മഹത്വം.

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. - സങ്കീർത്തനങ്ങൾ 34:5

നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും മൗനങ്ങളിലും നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കണം. അങ്ങിനെ നമ്മുടെ പ്രവൃത്തികളിലൂടെ ക്രിസ്തു ആകുന്ന വെളിച്ചം നമുക്ക് ചുറ്റുമുള്ളവരിൽ പ്രതിഫലിക്കുന്നതു വഴി അവരും പ്രകാശത്താൽ നിറയുന്നവരാകുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. നാം ഒരോരുത്തരും ലോകത്തിൽ ക്രിസ്‌തുവിന്റെ പ്രകാശം പരത്തുന്ന വെളിച്ചം മാറട്ടെ. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. .

യഹോശുവയുടെ നാമത്തിൽ തന്നെ ആമേൻ...

05/08/2026

പറൂസിയ മിനിസ്ട്രീസ്: 05/08/2026

സർവ്വശക്തനായ ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ.
പുതിയ ദിവസത്തിനായി കർത്താവിനു മഹത്വം.

ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ. സഭാപ്രസംഗി 12:14

നമ്മുടെ പാപങ്ങളുടെ ഗൗരവം തിരിച്ചറിയുമ്പോഴാണ് ദൈവത്തിന്റെ അളവറ്റ സ്നേഹത്തിന്റെയും ക്ഷമയുടെയും വില നാം മനസ്സിലാക്കുന്നത്. ദൈവസ്നേഹത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതത്തെ പരിശോധിക്കുമ്പോൾ യഥാർഥ പാപബോധ്യവും ആത്മാർത്ഥമായ പശ്ചാത്താപവും നമ്മിൽ ഉണരുന്നു. അത്തരം ഹൃദയങ്ങളിലേക്കാണ് ദൈവത്തിന്റെ രക്ഷയും സമാധാനവും കടന്നുവരുന്നത്. ഇന്ന് മുതൽ നമുക്കെല്ലാവർക്കും തിന്മയെ വിട്ട് ദൈവത്തിന്റെ വഴിയിൽ നടക്കുവാൻ തീരുമാനിക്കാം.

"ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു." (സങ്കീർത്തനം 34:18)

ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. യഹോശുവയുടെ നാമത്തിൽ തന്നെ ആമേൻ...

Address

Sakthikulangara, India
Kollam
691581

Website

Alerts

Be the first to know and let us send you an email when Parousia Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share