14/10/2025
രാഷ്ട്രീയത്തിൽ ഇദ്ദേഹം പുതിയ ആളാണ്.... വിജയിക്ക് രാഷ്ട്രീയമറിയില്ല.... ജനങ്ങൾ മരിച്ചപ്പോൾ അവിടെ എന്ത് ചെയ്യണം എന്ന് അറിയില്ല... ആ ഇൻസിഡന്റിനെ എങ്ങനെ നേരിടണമെന്ന് അറിയില്ല. ഓടി ഒളിച്ചു,
നാലുദിവസം കഴിഞ്ഞുവന്ന് ഓൺലൈനിൽ ദുഃഖം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്, അതും അഭിനയമായിരുന്നു....
മരണപ്പെട്ടവർക്ക് കൊടുത്തത് 20 ലക്ഷം... ഒരു ജീവൻറെ വില 20 ലക്ഷം അല്ലേ ഉള്ളൂ....
ഇത്തരത്തിൽ കരൂർ ദുരന്തം നടന്ന ദിവസം മുതൽ ഇന്നലെ വരെ വിശ്രമം ഇല്ലാതെ കുരച്ച നായ്ക്കളുടെ വായിൽ അരി വീണു കൊണ്ടാണ് ഇപ്പോ ഇദ്ദേഹത്തിന്റെ എതിരാളികൾ നമ്മുടെ മുന്നിൽ നിൽക്കുന്നത്.
സത്യം എന്താണെന്ന് അറിയാതെ ഒരാളെ തേജോവധം ചെയ്യുക 👌 വിജയിക്ക് രാഷ്ട്രീയമറിയില്ല ശരിയാണ്.. ജനങ്ങളോട് കാര്യങ്ങൾ പറഞ്ഞു സംസാരിച്ചു നേരായ വഴിക്ക് വോട്ട് നേടിയെടുക്കുക അത്രയേ വിജയ് ചെയ്തുള്ളൂ...
എന്നാൽ ആ വോട്ട് വിജയിക്ക് കിട്ടാതിരിക്കാൻ പിന്നിൽ നിന്നും കുത്തുന്ന പോലെയുള്ള നാറിയ കളികളാണ് അവിടെ നടന്നത്...
ഒരു പരിപാടി ഉണ്ടേൽ വിജയിയെ ഒരു നോക്ക് കാണുവാൻ ആളുകൾ കൂടുകയും എല്ലാം ചെയ്യും, 500 രൂപയും കോട്ടറും ബിരിയാണിയും കൊടുത്തു ആളെക്കൂട്ടുന്ന പരിപാടി വിജയിക്കില്ല, ആളെക്കൂട്ടാൻ ആയിട്ട് ഇമ്മാതിരി ചെറ്റത്തരം കാണിക്കുക എന്ന ആവശ്യം അദ്ദേഹത്തിന് തീയേറ്ററിൽ പോലും വന്നിട്ടില്ല ✨
വിജയിയെ കാണാൻ വരുന്നവരെല്ലാം അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് വരുന്നതാണ് അതെല്ലാം വോട്ടായി മാറില്ല എന്ന് നിരന്തരം കൊട്ടിഘോഷിക്കുന്നവരാണ് വിജയുടെ ആൾക്കൂട്ടം കണ്ടു നെഞ്ചുവേദന വന്നു തകർന്നുപോയത്...
ആളു കൂടുന്നതാണ് വിജയുടെ പിൻബലം വിജയിയെ നശിപ്പിക്കണമെങ്കിൽ ആ ശക്തി അഴിക്കണം....
വേലായുധം സിനിമയിൽ പറയുന്നത് പോലെ എല്ലാവരെയും രക്ഷിക്കാൻ വേലായുധം വരും എന്നുള്ള നമ്പിക്കൈ ജനങ്ങൾക്ക് ഇല്ലാതെയാക്കണം.. ഇതുപോലെയുള്ള ഒരു മെത്തേഡ് ആണ് ഇപ്പോൾ ഇവിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിച്ചത്....
എന്നാൽ ആ ജനക്കൂട്ടത്തെ അഴിക്കാൻ ആ ശക്തിയെ പരാജയപ്പെടുത്താൻ ആർക്കും സാധ്യമല്ല എന്നതിനുള്ള തെളിവാണ് കരൂരിൽ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾ കൂടി വിജയിക്ക് അനുകൂലമായി സംസാരിച്ചത് ✨ അങ്ങനെയുള്ള ഒരു ജനതയുള്ളപ്പോൾ വിജയിക്ക് ധൈര്യമായി മുന്നോട്ടു പോകാം
വിജയ് എന്ന താരത്തിന്റെ പേരിൽ ഉണ്ടായ ഈ ഒരു അപകടത്തിൽ 41 പേരോളം മരണപ്പെട്ടു അത് ജീവിതത്തിൽ എന്നും ഒരു ട്രോമാറ്റിക് ഇൻസിഡന്റ് ആയി അവിടെ കിടക്കും, അതൊരു ബ്ലാക്ക് മാർക്ക് ആണ് കാരണം അറിഞ്ഞോ അറിയാതെയോ വിജയ് ഇതിൽ ഒരു കാരണക്കാരൻ ആയിട്ടുണ്ട്... അദ്ദേഹം ഈ പരിപാടി നടത്തി ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ....
ഒരായിരം വേട്ടപ്പട്ടികൾ ഇവിടെ കിടന്നു കുരച്ചാലും അദ്ദേഹം മൗനമായിട്ട് ഇരുന്നാൽ മാത്രം മതി നിനക്കൊക്കെ ഉള്ള ഏറ്റവും വലിയ മറുപടി അതാണ് 🔥
രാവും പകലും അഘോരം കിടന്നു പണിയെടുത്തിട്ട് പോലും അദ്ദേഹത്തിന് എതിരെ എന്തെങ്കിലും ചെയ്യുവാൻ നിനക്കൊക്കെ സാധിച്ചോ... ??? ഇല്ല.... അപ്പോൾ അദ്ദേഹം ഇറങ്ങി പ്രതികരിക്കുന്ന ഒരു ഇൻസിഡന്റ് പോലും നിങ്ങൾക്ക് താങ്ങാൻ കഴിയില്ല.
എല്ലാവരും പറയുന്ന പോലെ അവിടെ ഒരു ദുരന്തം നടന്നപ്പോൾ അവിടെ ആശുപത്രിയിൽ വിജയ് പോയി ആളുകളെ രക്ഷിക്കണമായിരുന്നു, സ്പൈഡർമാൻ നേരിട്ട് നടത്തുന്ന പരിപാടിയായാൽ പോലും അതിൽ ഒരു ദുരന്തം ഉണ്ടായാൽ സ്പൈഡർമാൻ എല്ലാവരെയും രക്ഷിക്കാൻ കഴിയില്ല. സിനിമ സിനിമയാണ്, യാഥാർത്ഥ്യം യാഥാർത്ഥ്യവും ഇത് തിരിച്ചറിയാൻ കഴിവില്ലാത്ത മൊണ്ണകളാണ് വിജയ് രക്ഷകൻ അല്ല കൊലയാളി എന്നുള്ള ടാഗ് ലൈൻ ചുമത്തിയത് 🙏
അന്ന് കിടന്നു കുരച്ച നായ്ക്കൾ ഇപ്പോൾ സത്യം മനസിലാക്കിയ ശേഷം തിരുത്തുവാൻ തയ്യാറാണോ....??? തയ്യാറാണ് എങ്കിൽ നിങ്ങൾ നിഷ്പക്ഷമായി ഒരു അഭിപ്രായം പറയുന്ന ആൾ എന്നുള്ള രീതിയിൽ കണക്കാക്കാം... അല്ല എങ്കിൽ വിശന്നു വലഞ്ഞിരുന്ന ചാവാലിപ്പട്ടിക്ക് കടിക്കാൻ ഒരു ഇത്തിരി എല്ലും കഷ്ണം കിട്ടിയതുപോലെയാണ് നീയൊക്കെ ഇവിടെ തുണി ഉരിഞ്ഞു ആടിയത് എന്നുള്ള കാര്യം ഇവിടെ ഉള്ള പൊതുജനങ്ങൾക്ക് മനസ്സിലാകും.... 💯