13/02/2026
#റമദാൻ_അതിജീവനത്തിന്റെ_ആദർശ_പാഠങ്ങൾ
“റമദാൻ അതിജീവനത്തിന്റെ ആദർശ പാഠങ്ങൾ”
എന്ന പ്രമേയത്തിൽ KMYF സംഘടിപ്പിക്കുന്ന റമദാൻ ക്യാമ്പയിന് ഫെബ്രുവരി 15 ന് തുടക്കം കുറിക്കും...
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിലെ നൂറിലധികം കേന്ദ്രങ്ങളിൽ വ്യത്യസ്തമായ കർമ്മ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായ് ആസൂത്രണം ചെയ്തിട്ടുള്ളത്......
KMYF കനിവിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന
റമദാൻ റിലീഫിന്റെ ഭാഗമായുള്ള റമദാൻ കിറ്റ്
വിതരണം എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും നടക്കും...
താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ്,RCC വിവിധ ജില്ലാ ആശുപത്രികൾ,
താലൂക്ക് ആശുപത്രികൾ എന്നിവടങ്ങളിൽ ഇഫ്താർ സൗകര്യങ്ങളും, നോമ്പ് കഞ്ഞി വിതരണവും സംഘടിപ്പിക്കും....
KMYF തർബിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ
ബദർ അനുസ്മരണങ്ങളും, റമദാൻ പ്രഭാഷങ്ങൾ
പ്രാർത്ഥന സംഗമങ്ങൾ എന്നിവയും നടക്കും...
ജില്ലാകേന്ദ്രങ്ങളിലും,സംസ്ഥാന തലത്തിലും സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിൽ
കേരളത്തിലെ മത രാഷ്ട്രീയ സാംസ്‌കാരിക
രംഗത്തെ പ്രമുഖർ സംബന്ധിക്കും....
പ്രസ്തുത ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം
2026 ഫെബ്രുവരി 15 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ
ഈരാറ്റുപേട്ട,തലനാട് മുസ്ലിം ജമാഅത്ത്
ആഡിറ്റോറിയത്തിൽ ആരംഭിക്കും...
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ അൽ ഉസ്താദ് അബ്ദുനാസർ മൗലവി,
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി അൽ ഉസ്താദ് മുഹമ്മദ് നദീർ മൗലവി, ഈരാറ്റുപേട്ട
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ
സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്
ജനാബ് പി ഇ മുഹമ്മദ് സക്കീർ സാഹിബ്, ഈരാറ്റുപേട്ട
KMYF സംസ്ഥാന പ്രസിഡന്റ്
ഇലവുപാലം ഷംസുദ്ദീൻ മന്നാനി
തുടങ്ങിയവർ സംബന്ധിക്കും.
ഇൻഷാ അല്ലാഹ്.....
അല്ലാഹു സുബ്ഹാനഹു വ തആല ഈ ക്യാമ്പയിനെ പൂർണ്ണമായും സ്വീകരിച്ചു കൊണ്ട് വിശുദ്ധ റമദാനിന്റെ
മഹത്വം ഉത്കൊണ്ട സജ്ജനങ്ങളായ സത്യവിശ്വാസികളിൽ
നമ്മൾ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
ആമീൻ യാ റബ്ബൽ ആലമീൻ.....