പച്ചില കൂട്ടായ്മ MEDIA

Directions

പച്ചില കൂട്ടായ്മ MEDIA നന്മയിലേക്കൊരു ചുവടുവയ്പ്പ്... ��
സഹജ?

28/09/2026

ശാസ്ത്ര മേളയ്ക്ക് വേണ്ടി ചെയ്തത്

നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കഴിയുന്ന ഒരുപാട് ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട്....ഈ പോസ്റ്റ്‌ ഷെയർ ചെയ്യാമോ...
28/09/2026

നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കഴിയുന്ന ഒരുപാട് ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട്....

ഈ പോസ്റ്റ്‌ ഷെയർ ചെയ്യാമോ 🙏🏻

കേരളത്തിൽ ദിവസേന വാർത്തകളിൽ എത്ര എത്ര വാർത്തകൾ നാം കാണുന്നുണ്ട്, പക്ഷെ ഇതു പോലെ ഉള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരും തയ്യാർ ആകുന്നില്ല 🥲

നമ്മൾ പറഞ്ഞു വരുന്നത് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ പറ്റി ആണ്.... ഈ സമൂഹത്തിൽ അവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്... ജീവിതം തന്നെ അവസാനിച്ചിച്ചാലോ എന്ന് വരെ ചിന്തിക്കുന്നവർ ഉണ്ട്...

ഭിന്നശേഷിക്കാർക്ക് ഏറ്റവും കൂടുതൽ പെൻഷൻ തുക ലഭിക്കുന്നത് കേരളത്തിൽ ആണ്... ആ തുക മാത്രം കൊണ്ട് ജീവിതം മുന്നോട്ട് പോകുമോ അവരുടെ സ്വപ്നങ്ങൾക് ചിറകു മുളയ്ക്കാൻ ജോലി തേടി പോയാലോ സർക്കാർ ജോലിയിൽ 50 ശതമാനം സംഭരണം ജാതി അടിസ്ഥാനത്തിൽ ആണ് ഇത് എന്ത് നിയമം ഇപ്പോഴും ജാതി മതം ആണോ നോക്കേണ്ടത്! ചെറിയ വൈകല്യം കൊണ്ട് ഗൾഫിൽ പോകാൻ ആണേ ജോബ് വിസ കിട്ടില്ല
ചുരുക്കി പറഞ്ഞ ഭിന്നശേഷിക്കാർക്ക് ജോലി എന്നത് സ്വപ്നം മാത്രം....

സർക്കാർ ജീവനക്കാർ ആയ വനിതകൾ വരെ ksrtc ബസിൽ സൗജന്യ യാത്ര ചെയുന്നു... അവിടെയും പാസ്സ് ഉണ്ടായിട്ട് പോലും ടിക്കറ്റ് എടുത്തു യാത്ര ചെയേണ്ടി വരുന്ന അവസ്ഥ...

സമൂഹത്തിൽ അർഹത പെട്ടവരെ ചേർത്ത് പിടിക്കുക...

എംപ്ലോയ്മെന്റ് വഴി ജോലി കിട്ടും എന്ന പ്രതീക്ഷയോട് കൂടി 1000 കണക്കിന് ഭിന്നശേഷി സഹോദരങ്ങൾ കാത്തിരിക്കുന്നു... സ്വന്തമായി ബിസിനസ് ചെയ്യാൻ ലോൺ പോലും കിട്ടാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്

ഓരോ ജില്ലയിലും എത്ര ഭിന്നശേഷിക്കാർ ഉണ്ടെന്നു കളക്ടർ നു അറിയുമോ എന്തോ?
എത്രയോ പദ്ധതികൾ വരുന്നു അർഹതപ്പെട്ട കരങ്ങളിൽ എത്തുന്നില്ല 🥲....

ഭിന്നശേഷി, ഒറ്റിസം ഉള്ള സഹോദരങ്ങളെ സഹായിക്കു....
അടിസ്ഥാന സൗകര്യം മെച്ച പെടുത്തു 🙏🏻
ഭവന പദ്ധതികൾ
ജോലി
മരുന്ന്
ആഹാരം
അടിയന്തരമായി ലഭിക്കുവാൻ കളക്ടർ അല്ലെങ്കിൽ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഇടപെടുക
V D Satheesan
ദിവസേന നമ്മൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കുന്ന പല കാര്യങ്ങളും, ഭിന്നശേഷിയുള്ള നമ്മുടെ സഹോദരങ്ങൾക്ക് വലിയൊരു പോരാട്ടമാണ്.
​അവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ:
​യാത്രാ ബുദ്ധിമുട്ടുകൾ: പൊതുഗതാഗത സംവിധാനങ്ങളിലും കെട്ടിടങ്ങളിലും ഇപ്പോഴും പൂർണ്ണമായ റാമ്പുകളോ ലിഫ്റ്റുകളോ ഭിന്നശേഷി സൗഹൃദപരമായ വഴികളോ ലഭ്യമല്ല.
​തൊഴിലവസരങ്ങളുടെ കുറവ്: കഴിവുണ്ടായിട്ടും വേണ്ടത്ര അവസരങ്ങളും അനുയോജ്യമായ അന്തരീക്ഷവും പലപ്പോഴും അവർക്ക് നിഷേധിക്കപ്പെടുന്നു.
​സാമൂഹികമായ ഒറ്റപ്പെടൽ: സഹതാപത്തോടെയുള്ള നോട്ടങ്ങൾക്കും ഉപദേശങ്ങൾക്കുമപ്പുറം, സമത്വത്തോടെയും ആദരവോടെയും കൂടെച്ചേർക്കാൻ സമൂഹം പലപ്പോഴും മടിക്കുന്നു.
​ആശ്രിതത്വം: അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക വിഷമം.
​സഹതാപമല്ല അവർക്ക് വേണ്ടത്, മറിച്ചു കൂടെയുള്ളവരെപ്പോലെ പരിഗണിക്കുന്ന കരുതലും തുല്യമായ അവസരങ്ങളുമാണ്. ഓരോ പൊതുയിടങ്ങളും അവർക്കും കൂടി പ്രാപ്യമാകുന്ന രീതിയിൽ നിർമ്മിക്കപ്പെടണം.
​നമുക്ക് അവരുടെ കൈകൾ ചേർത്തുപിടിക്കാം... മാറ്റം നമ്മളിൽ നിന്ന് തുടങ്ങട്ടെ. ❤️
​

സന്തോഷ വാർത്ത കേരള ആമിഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ആയി പ്രൊമോഷൻ ലഭിച്ച ആവണീശ്വരത്തെ പ്രിയപ്പെട്ട ബിജു സാർ നു ആശംസകൾ ❤️
27/09/2026

സന്തോഷ വാർത്ത
കേരള ആമിഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ആയി പ്രൊമോഷൻ ലഭിച്ച ആവണീശ്വരത്തെ പ്രിയപ്പെട്ട ബിജു സാർ നു ആശംസകൾ ❤️

കുന്നിക്കോട് നു പൊൻ തിളക്കം 🔥​💪 ഇത് വെറുമൊരു വിജയമല്ല, നിശ്ചയദാർഢ്യത്തിന്റെ കഥയാണ്!​സ്വപ്നങ്ങളിലേക്ക് പഞ്ച് ചെയ്ത് കയറി,...
26/09/2026

കുന്നിക്കോട് നു പൊൻ തിളക്കം 🔥
​💪 ഇത് വെറുമൊരു വിജയമല്ല, നിശ്ചയദാർഢ്യത്തിന്റെ കഥയാണ്!
​സ്വപ്നങ്ങളിലേക്ക് പഞ്ച് ചെയ്ത് കയറി, കൊല്ലം ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സജിനയ്ക്ക് ആദരവോടെ ബിഗ് സല്യൂട്ട്! 🥇🥊
​ജില്ലാ ചാമ്പ്യൻഷിപ്പ് വിജയം കഴിഞ്ഞ് സജിന ഇനി അടുത്ത പടിയായ സംസ്ഥാനതല മത്സരത്തിലേക്ക് (State Level) കടക്കുകയാണ്. ഒരുപാട് അധ്വാനവും ത്യാഗവും സഹിച്ചാണ് അവൾ ഈ ഘട്ടം വരെ എത്തിയത്.
​നമ്മുടെ നാട്ടിലെ ഈ കൊച്ചു മിടുക്കി കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരട്ടെ!
അതിന് നമ്മുടെയൊക്കെ ചെറിയൊരു വാക്ക്, ചെറിയൊരു സപ്പോർട്ട് വലിയൊരു ഊർജ്ജമാകും.
​നാട്ടുകാരുടെയും കൂട്ടുകാരുടെയും പൂർണ്ണ പിന്തുണയും സ്നേഹവും സജിനയ്ക്ക് ഒപ്പമുണ്ട്. വിജയിച്ചു വരട്ടെ നമ്മുടെ മുത്ത്! ❤️🔥
​👉 എല്ലാവരും സജിനയ്ക്ക് ആശംസകൾ നേർന്ന് ഈ പോസ്റ്റ് പരമാവധി ലൈക് ചെയ്യുക, ഷെയർ ചെയ്യുക!
കുന്നിക്കോട് കാവൽ പുരയിൽ ആണ് വീട്
പിതാവ് : sajan
മാതാവ് :neji

*തിരുവോണം ബംപർ ഷെയർ ഇട്ടാണോ വാങ്ങിയത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 30 കോടി അടിച്ചിട്ടും കാര്യമില്ല*500 രൂപ വിലയുള്...
26/09/2026

*തിരുവോണം ബംപർ ഷെയർ ഇട്ടാണോ വാങ്ങിയത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 30 കോടി അടിച്ചിട്ടും കാര്യമില്ല*

500 രൂപ വിലയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റ് ഷെയർ ഇട്ട് എടുക്കുന്നത് പതിവാണ്. കുറഞ്ഞ തുകയ്ക്ക് ഒന്നിലധികം പേർക്ക് ലോട്ടറിയിൽ പങ്കാളിയാകാൻ കഴിയുന്നതിനൊപ്പം സമ്മാനം ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കാനുമാണ് പലരും ഇത്തരത്തിൽ ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ഇങ്ങനെ എടുക്കുന്ന ടിക്കറ്രിന് സമ്മാനം ലഭിച്ചുകഴിഞ്ഞാൽ നികുതി സംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അധിക ബാദ്ധ്യത നേരിടേണ്ടിവരാം.

ഒന്നിലധികംപേ‌ർ ചേർന്ന് എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ച ശേഷം ഒരാൾ മാത്രം ലോട്ടറി വകുപ്പിൽ നിന്നും മുഴുവൻ തുകയും കൈപ്പറ്റി പിന്നീട് മറ്റുള്ളവർക്ക് വീതിച്ചുനൽകുന്നത് നികുതി പ്രശ്നങ്ങൾക്ക് ഇടയാക്കാം. മുഴുവൻ സമ്മാനത്തുകയും ക്ലെയിം ചെയ്യുന്ന വ്യക്തിയുടെ പേരിലായിരിക്കും നികുതി ബാദ്ധ്യത കണക്കാക്കുക. മാത്രമല്ല മറ്റ് വ്യക്തികൾക്ക് വീതംവച്ചുനൽകുന്ന തുക ഗിഫ്റ്റായും കാണക്കാക്കപ്പെടാം.അടുത്ത ബന്ധുക്കളല്ലാത്തവരിൽ നിന്ന് 50,000 രൂപയിൽ കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് സ്വീകരിക്കുന്ന വ്യക്തിയുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാദ്ധ്യത ഉണ്ടാകാം. സമ്മാനമായി നൽകുന്നത് വലിയ തുകയാണെങ്കിൽ സർചാർജും സെസും ഉൾപ്പെടെയുള്ള അധിക നികുതികളും ബാധകമായേക്കാം. ഇതോടെ ഒരേ സമ്മാനത്തുകയ്ക്ക് രണ്ടുതവണ നികുതി നൽകേണ്ട സാഹചര്യം ഉണ്ടാകും.

*നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്തുചെയ്യണം?*

ഇത്തരത്തിൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ പങ്കാളിത്തം സംബന്ധിച്ച രേഖകൾ സൂക്ഷിക്കണം. കൂടാതെ സമ്മാനം ലഭിച്ചാൽ ജോയിന്റ് ഡിക്ലറേഷൻ ഫോം ലോട്ടറി വകുപ്പിന് നൽകുകയും ചെയ്യണം. സമ്മാനത്തിന് അവകാശമുള്ള എല്ലാവരുടെയും പേരും പാൻ കാർഡിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്താൽ ഓരോരുത്തരുടെയും വിഹിതത്തിന് അനുസരിച്ച് ടിഡിഎസ് കണക്കാക്കി തുക അനുവദിക്കാനാകും. ഓരോ പങ്കാളിക്കും ലഭിക്കുന്ന വിഹിതത്തിന് അനുസരിച്ച് സർചാർജ്, സെസ് തുടങ്ങിയ നികുതി ബാദ്ധ്യതകളും പ്രത്യേകം കണക്കാക്കപ്പെടും.ഒന്നാം സമ്മാനം മുപ്പത് കോടിയാണെങ്കിലും ഒരു കോടിയെങ്കിലും അടിക്കണേ എന്ന് പ്രതീക്ഷിക്കുന്നവരും ധാരാളമാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കാണ് ലഭിക്കുക. ഒരു കോടി സമ്മാനമായി ലഭിക്കുന്നയാൾക്ക് ഏജൻസി കമ്മീഷൻ, ടിഡിഎസ്, സർചാർജ്, സെസ് എന്നിവ കണക്കാക്കിയ ശേഷം ഏകദേശം 63 ലക്ഷം രൂപയാണ് കയ്യിൽ കിട്ടുന്നത്. അതായത് 10 ലക്ഷം രൂപ ഏജൻസി കമ്മീഷനായി കുറയും. ശേഷിക്കുന്ന 90 ലക്ഷം രൂപയ്ക്ക് 27 ലക്ഷം രൂപ ടിഡിഎസും 2.7 ലക്ഷം രൂപ സർചാർജും നൽകണം. ഇതിന് പുറമെ 1,18,800 രൂപ സെസും ബാധകമാണ്. അതിനാൽ, ഷെയറിട്ട് ലോട്ടറി എടുത്തവർ സമ്മാനം ലഭിച്ചാൽ തുക കൈപ്പറ്റുന്നതിന് മുമ്പ് മറ്റുളളവരുടെ വിവരങ്ങളും നികുതി സംബന്ധമായ രേഖകളും കൃത്യമായി നൽകേണ്ടത് പ്രധാനമാണ്.

24/09/2026

ജനങ്ങൾ ഒരു ആവശ്യം പറഞ്ഞു ഉടൻ പരിഹാരം ഉണ്ടായി...
കുന്നിക്കോട് കടമ്പ്ര മുതൽ വില്ലുർ വരെയുള്ള റോഡ് പണി പുരോഗമിക്കുന്നു...
നിലവിൽ റോഡ് പണി നടക്കുന്നതിനാൽ ഇത് വഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്....
ഫസ്റ്റ് ലെയർ ടാറിങ് ആണ് നിലവിൽ നടക്കുന്നത്...
ഒരുപാട് വാഹനങ്ങൾ പോകുന്ന റൂട്ട് ആയതിനാലും ഗൂഗിൾ മാപ്പ് വഴി short കട്ട്‌ ഉപയോഗിച്ചു ധാരാളം ആളുകൾ പോകുന്നതിനാലും സിഗ്നൽ ബോർഡുകൾ ഈ ധാരാളം ആവശ്യമാണ്, അപകട വളവുകൾ ധാരാളം ഉള്ളതിനാൽ അപായ സൈൻ ബോർഡുകൾ നിർബന്ധമാണ്...
ഓട ഇല്ലാത്ത ഭാഗത്തു ഐറിസ് വർക്ക് ചെയ്തില്ലെങ്കിൽ അടുത്ത മഴയത്തു റോഡ് തകരാൻ സാധ്യതയാണ്...
റോഡ് പണി അതി വേഗത്തിൽ പൂർത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം...
മുൻ MLA യും ഇപ്പോഴത്തെ MLA യും ഈ റോഡിനു വേണ്ടി പരിശ്രമിച്ചു....

ഒരു നാടിന്റെ അടിസ്ഥാന വികസനമാണ് റോഡ് ഈ പദ്ധതിയ്ക്ക് വേണ്ടി പരിശ്രമിച്ച മുൻ വാർഡ് മെമ്പർ ഇപ്പോഴത്തെ വാർഡ് മെമ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻❤️
വികസനം തുടരട്ടെ 🔥

കട്ടിയുള്ള തേങ്ങയ്ക്കുള്ളിൽ എങ്ങനെയാണ് ഇത്രയും ശുദ്ധമായ മധുരവെള്ളം നിറയുന്നത്?! 🥥💧 പ്രകൃതിയുടെ ആ അത്ഭുത രഹസ്യം ഇതാ! ✨ഉയര...
24/09/2026

കട്ടിയുള്ള തേങ്ങയ്ക്കുള്ളിൽ എങ്ങനെയാണ് ഇത്രയും ശുദ്ധമായ മധുരവെള്ളം നിറയുന്നത്?! 🥥💧 പ്രകൃതിയുടെ ആ അത്ഭുത രഹസ്യം ഇതാ! ✨

ഉയരത്തിൽ നിൽക്കുന്ന തെങ്ങിന്റെ തുഞ്ചത്ത്, പാറപോലെയുള്ള കട്ടിയുള്ള ചിരട്ടയ്ക്കുള്ളിൽ എങ്ങനെയാണ് ഇത്രയും രുചികരവും തണുത്തതുമായ വെള്ളം വന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരും അകത്തേക്ക് ഒഴിച്ചു കൊടുക്കാത്ത ഈ വെള്ളം എവിടെനിന്ന് വരുന്നു? ശാസ്ത്രം പറയുന്ന ആ അത്ഭുത പ്രക്രിയ അറിയാം... 🔬🌿

🌱 1. വേരുകളിൽ തുടങ്ങുന്ന യാത്ര:

തെങ്ങിന്റെ വേരുകൾ മണ്ണിൽനിന്ന് വെള്ളവും ലവണങ്ങളും പോഷകങ്ങളും ഓസ്മോസിസ് (Osmosis) എന്ന പ്രക്രിയയിലൂടെ വലിച്ചെടുക്കുന്നു. ഈ വെള്ളം 'സൈലം' (Xylem) എന്ന അതിസൂക്ഷ്മ കുഴലുകളിലൂടെ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള ഇളം തേങ്ങകളിലേക്ക് (കരിക്ക്) എത്തുന്നു.

🧬 2. ഇളനീർ വെള്ളം വെറും 'വെള്ളം' മാത്രമല്ല! (Liquid Endosperm):

സസ്യശാസ്ത്രപരമായി പറഞ്ഞാൽ, തേങ്ങയ്ക്കുള്ളിലെ വെള്ളം സാധാരണ കുടിവെള്ളമല്ല. അത് തെങ്ങിന്റെ വളരുന്ന വിത്തിന് (ഭ്രൂണത്തിന്) ആവശ്യമായ ഭക്ഷണം നൽകാനായി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന ദ്രവരൂപത്തിലുള്ള പോഷക കലവറയാണ് (Liquid Endosperm). ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ജീവജലം.

🧪 3. ലോകത്തിലെ ഏറ്റവും മികച്ച 'നാച്ചുറൽ ഫിൽട്ടർ':

മണ്ണിലെ വെള്ളം തെങ്ങിന്റെ കോശങ്ങളിലൂടെയും, തടിയിലൂടെയും, തേങ്ങയുടെ കട്ടിയുള്ള ചകിരിയും ചിരട്ടയും കടന്നു വേണം ഉള്ളിലെത്താൻ. പ്രകൃതിദത്തമായ ഈ സൂക്ഷ്മ അരിക്കൽ കാരണം ഇളനീർ വെള്ളം 100% അണുവിമുക്തവും (Sterile) ശുദ്ധവുമായിരിക്കും.

🥥 4. വെള്ളം തേങ്ങാക്കാമ്പായി മാറുന്ന അത്ഭുതം!

തേങ്ങ ഇളനീരായിരിക്കുമ്പോൾ അതിന്റെ ഉൾഭാഗം മുഴുവൻ ദ്രവരൂപത്തിലുള്ള പോഷകങ്ങളാൽ നിറഞ്ഞിരിക്കും. എന്നാൽ തേങ്ങ മൂത്തുതുടങ്ങുമ്പോൾ, ഈ ദ്രാവകത്തിലെ കോശങ്ങൾ ചിരട്ടയുടെ ഉൾവശത്തായി പറ്റിപ്പിടിക്കാൻ തുടങ്ങുന്നു (Cellular Endosperm).
ആദ്യം അതൊരു നേർത്ത വഴുക്കയായി (ഇളം കാമ്പ്) മാറുന്നു.

പിന്നീട് കൂടുതൽ കോശങ്ങൾ ഉറഞ്ഞ് കട്ടിയുള്ള തേങ്ങാപ്പീരയായി (തേങ്ങാക്കാമ്പ്) രൂപപ്പെടുന്നു!

കാമ്പിന്റെ കട്ടി കൂടുന്നതിനനുസരിച്ച് ഉള്ളിലെ വെള്ളത്തിന്റെ അളവ് കുറയുകയും രുചി മാറുകയും ചെയ്യുന്നു.

പൂർണ്ണമായി മൂത്തുകഴിഞ്ഞ തേങ്ങ മണ്ണിൽ വീഴുമ്പോൾ, അതിനുള്ളിലെ പുതിയൊരു തെങ്ങിൻതൈ മുളച്ചുപൊന്തുന്നത് ഈ വെള്ളത്തിൽ നിന്നും കാമ്പിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ്! 🌱✨

മണ്ണിലെ ചെളിനീരിനെ അരിച്ച്, അമൃതുപോലെയുള്ള മധുരജലമാക്കി മാറ്റി മനുഷ്യന് സമ്മാനിക്കുന്ന തെങ്ങിനെ എന്തിനാണ് 'കൽപവൃക്ഷം' എന്ന് വിളിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായില്ലേ! 💚🥥

ഈ അത്ഭുതവിവരം നിങ്ങളുടെ കൂട്ടുകാർക്കും പങ്കുവെച്ചു നൽകൂ! 📤

ദയാ ഫൗണ്ടേഷൻ ചെയർമാനും മികച്ച ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ.വെഞ്ചേമ്പ് ഷിബുവിന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരംതി...
24/09/2026

ദയാ ഫൗണ്ടേഷൻ ചെയർമാനും മികച്ച ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ.വെഞ്ചേമ്പ് ഷിബുവിന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരം

തിരുവനന്തപുരം ഹൈലാൻറ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് ഉത്ഘാടനം ചെയ്തു.

പ്രൊഫ. എപി അബ്ദുൽ വഹാബ് അധ്യക്ഷനായിരുന്നു,

മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസ് മുൻ എംപി ശ്രീ.പന്ന്യൻ രവീന്ദ്രൻ,
ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ,
വി.എച്ച് .അലിയാർ ഖാസിമി, ഡോ. വർഗീസ് ജോർജ്, ജനാബ്.എ.ഷറഫുദ്ദീൻ
പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി
സാബു കൊട്ടാരക്കര , സിയാദ് കണ്ടാല ,
അമീൻ മൗലവി ,ഇ.കെ.സുലൈമാൻ ദാരിമി കാരാളി
അർഷദ് മുഹമ്മദ് നദവി ,
,മുഹമ്മദ് ത്വാഹാ ദാരിമി,ഷാക്കിർ ഹുസൈൻ ദാരിമി ഷാ
ജനാബ് .സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, എന്നിവർ സംസാരിച്ചു

ജലീൽ പുനലൂർ സ്വാഗതവും കല്ലറ നളിനാക്ഷൻ നന്ദിയും പറഞ്ഞു

(യാത്രാ സംബന്ധമായ പ്രശ്നങ്ങളാൽ ഷിബുവിൻ്റെ അഭാവത്തിൽ ആത്മ മിത്രം മാഹീനും സിറാജും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി )

സന്തോഷ വാർത്ത 😁വില്ലൂർ മുതൽ കുന്നിക്കോട് കടമ്പ്ര ജംഗ്ഷൻ വരെ റോഡ് പണി പുനർ ആരംഭിച്ചു 🥰👍🏻റോഡ് പണിക്ക് വേണ്ടി പരിശ്രമിച്ച പ...
23/09/2026

സന്തോഷ വാർത്ത 😁
വില്ലൂർ മുതൽ കുന്നിക്കോട് കടമ്പ്ര ജംഗ്ഷൻ വരെ റോഡ് പണി പുനർ ആരംഭിച്ചു 🥰👍🏻

റോഡ് പണിക്ക് വേണ്ടി പരിശ്രമിച്ച പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ ❤️

യാത്രാ ദുരിതത്തിൽ നിന്നും ശാപമോക്ഷമോ......? ഏറെ നാളുകൾ ആയി യാത്രാ ബുദ്ധിമുട്ട് നേരിടുന്ന കുന്നിക്കോട് പുളിമുക്ക് മുതൽ കട...
23/09/2026

യാത്രാ ദുരിതത്തിൽ നിന്നും ശാപമോക്ഷമോ......?
ഏറെ നാളുകൾ ആയി യാത്രാ ബുദ്ധിമുട്ട് നേരിടുന്ന കുന്നിക്കോട് പുളിമുക്ക് മുതൽ കടുമംഗലം ക്ഷേത്രം വഴി കാരാണിയിലേക്കുള്ള വഴി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു...

വർഷങ്ങൾ ആയി ഈ റോഡ് കുഴികൾ നിറഞ്ഞു പൈപ്പ് ലൈൻ പൊട്ടിയുള്ള വെള്ളവും റോഡിൽ നിറഞ്ഞു യാത്ര ചെയ്യാൻ വളരെ പ്രയാസം ആയിരുന്നു...

ഒരുപാട് പ്രശ്നങ്ങളിൽ നിറഞ്ഞ ഈ റോഡ് വർഷങ്ങൾക്ക് ശേഷം പണി തുടങ്ങിയത് ഈ ഭാഗത്തുള്ള ജനങ്ങൾക്ക് വലിയൊരു ആശ്വാസം ആണ്!

കുന്നിക്കോട്ടെ പ്രധാന രണ്ടു ക്ഷേത്രങ്ങളും പ്രകൃതി ഭംഗി നിറഞ്ഞ അമ്പല കുളങ്ങളും ഈ റൂട്ടിൽ ആണ് ഉള്ളത്!

പ്രധാന സ്കൂളുകളിലേക്കും ഈ നാട്ടിലെ ആളുകൾ ജലക്ഷാമം നേരിടുമ്പോൾ ഉപയോഗിക്കുന്ന തൊടുകളിലേക്കുമുള്ള പ്രധാന പാത കൂടിയാണ്...

എത്രയും വേഗത്തിൽ പണികൾ പൂർത്തിയായി ജനങ്ങൾക്ക് സഞ്ചാരയോഗ്യമാകട്ടെ....

റോഡ് പണിക്ക് വേണ്ടി നാടിന്റെ വികസനത്തിനായി പരിശ്രമിച്ച പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ

Address

Kollam
691508

Website

Alerts

Be the first to know and let us send you an email when പച്ചില കൂട്ടായ്മ MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share