Kerala Youth Promotion Council- KYPC

Kerala Youth Promotion Council- KYPC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Youth Promotion Council- KYPC, Non-Governmental Organization (NGO), KERALA YOUTH PROMOTION COUNCIL, SABARMATHI, PADA-SOUTH, KARUNAGAPPALLI PO, Kollam.

ഏവർക്കും സ്വാഗതം
19/03/2026

ഏവർക്കും സ്വാഗതം

2025 ലെ ഗാന്ധിദർശൻ പുരസ്കാരം അരവിന്ദാക്ഷൻ നായർക്ക്കൊല്ലം/കോട്ടയം : ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകുന്ന വർ...
29/09/2025

2025 ലെ ഗാന്ധിദർശൻ പുരസ്കാരം അരവിന്ദാക്ഷൻ നായർക്ക്

കൊല്ലം/കോട്ടയം : ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകുന്ന വർക്കായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തുന്ന 2025 ലെ ഗാന്ധിദർശൻ പുരസ്കാരം കോട്ടയം നട്ടാശ്ശേരി ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറിയും ഗാന്ധി മാർഗ്ഗ പ്രവർത്തകനുമായ എം.അരവിന്ദാക്ഷൻ നായർക്ക്. പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 07 ന് ചങ്ങനാശ്ശേരി പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അഖിലേന്ത്യ ഗാന്ധിസ്മാരകനിധി ട്രസ്റ്റി കെജി. ജഗദീശൻ ചെയർമാനും കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ മെമ്പർസെക്രട്ടറിയും കൗൺസിൽ സെക്രട്ടറി അരുൺഭാരതീയൻ അംഗവുമായിട്ടുള്ള പുരസ്കാര നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

🌹🌹🌹
21/07/2025

🌹🌹🌹

സാന്ത്വനം നാളെ കാസർഗോഡ്
12/06/2025

സാന്ത്വനം നാളെ കാസർഗോഡ്

02/02/2025

രാജ്യാന്തര തണ്ണീർത്തട ദിനം
പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ച് സന്നദ്ധ പ്രവർത്തകർ

കരുനാഗപ്പള്ളി : രാജ്യാന്തര തണ്ണീർത്തട ദിനത്തിൽ
പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ.പാരിസ്ഥിതിക സംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്ന ധർമങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഉറപ്പാക്കുവാനുമുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പള്ളിക്കലാറിന്റെ കൈവഴികൾ ശുചീകരിച്ചത്.
ആധുനികകാലത്ത് തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അഭിപ്രായപ്പെട്ടു. രാജ്യാന്തര തണ്ണീർത്തട ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സുമൻജിത്ത്മിഷ പറഞ്ഞു."നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടിയിൽ സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർഗുരുകുലം തണ്ണീർത്തടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം ശബരീനാഥ്. എച്ച്, ജില്ലാ ഉപസമിതി കൺവീനർ മുഹമ്മദ് സലിംഖാൻ,സബർമതി ഗ്രന്ഥശാല സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ,ഭാരവാഹികളായ സുനിൽ പൂമുറ്റം,ഗോപൻ ചക്കാലയിൽ,അലൻ. എസ്,മഹേഷ്കൃഷ്ണ, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

പുതുവർഷം അല്ലേ.....ഒരു തൈ നടാമോ ഇന്ന്.....നമുക്കുവേണ്ടി നാളേയ്ക്ക് വേണ്ടി.... #കേരള യൂത്ത് പ്രമോഷൻ കൗൺസിൽ നമുക്ക് വേണ്ടി...
01/01/2025

പുതുവർഷം അല്ലേ.....
ഒരു തൈ നടാമോ ഇന്ന്.....
നമുക്കുവേണ്ടി നാളേയ്ക്ക് വേണ്ടി....

#കേരള യൂത്ത് പ്രമോഷൻ കൗൺസിൽ
നമുക്ക് വേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിൻ

വൃക്ഷതൈ നട്ട് പുനലൂരിൽ നിന്ന് ധ്യാൻ കൃഷ്ണ, കരുനാഗപ്പള്ളിയിൽ മഞ്ജുക്കുട്ടൻ, സബർമതിയിൽ ധ്യാൻജിത്ത്മിഷ,സവിത,തൊടിയൂരിൽ അശ്വിൻ.ജെ, കട്ടപ്പനയിൽ സാദിഖ്‌.
എ, മലപ്പുറത്ത് നിന്ന് മുഹമ്മദ്‌ ഷബീൻ. പി, കട്ടപ്പനയിൽ നിന്ന് സാദിഖ്

മാടായിപ്പാറ മനുഷ്യ സംരക്ഷണവലയത്തിൽ പങ്കെടുത്ത കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കണ്ണൂർ ജില്ലയിലെ ഭാരവാഹികൾ സംസ്ഥാന ജനറൽസെക്രട്ട...
01/11/2024

മാടായിപ്പാറ മനുഷ്യ സംരക്ഷണവലയത്തിൽ പങ്കെടുത്ത കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കണ്ണൂർ ജില്ലയിലെ ഭാരവാഹികൾ

സംസ്ഥാന ജനറൽസെക്രട്ടറി അരുൺ ഭാരതീയൻ, ജില്ലാകൺവീനർ ജലീൽ കീച്ചേരി എന്നിവർ നേതൃത്വം നൽകി.

01/11/2024

മാടായിപ്പാറ മനുഷ്യ സംരക്ഷണവലയത്തിൽ പങ്കെടുത്ത കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കണ്ണൂർ ജില്ലയിലെ ഭാരവാഹികൾ

സംസ്ഥാന ജനറൽസെക്രട്ടറി അരുൺ ഭാരതീയൻ, ജില്ലാകൺവീനർ ജലീൽ കീച്ചേരി എന്നിവർ നേതൃത്വം നൽകി.

Address

KERALA YOUTH PROMOTION COUNCIL, SABARMATHI, PADA-SOUTH, KARUNAGAPPALLI PO
Kollam
690518

Telephone

9847530274

Alerts

Be the first to know and let us send you an email when Kerala Youth Promotion Council- KYPC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Youth Promotion Council- KYPC:

Share