Indian Cashew Industry

Indian Cashew Industry Official Facebook handle of “Cashew Industry Protection Council” (CIPC), A Confederation of Indi

🙏🏻
05/08/2025

🙏🏻

#

കൊന്നതും നീയേ നാഥാ..... തിന്നതും നീയേ നാഥാ.... കൂടെ കുറച്ച് പരിവാരങ്ങളും.... 😢😢
08/08/2024

കൊന്നതും നീയേ നാഥാ..... തിന്നതും നീയേ നാഥാ.... കൂടെ കുറച്ച് പരിവാരങ്ങളും.... 😢😢

01/06/2024

കശുവണ്ടി എന്ന വാക്ക് പോലും കൊല്ലം എംപി ക്ക് പൂർത്തീകരിക്കാൻ കഴിയുന്നില്ല......

ബഹുമാനപ്പെട്ട കശുവണ്ടി വ്യവസായി സുഹൃത്തുക്കളെ,കഴിഞ്ഞ  ദിവസം കാഷ്യൂ ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ (CIPC) പ്രധിനിധീകരിച്ചു ...
22/05/2024

ബഹുമാനപ്പെട്ട കശുവണ്ടി വ്യവസായി സുഹൃത്തുക്കളെ,

കഴിഞ്ഞ ദിവസം കാഷ്യൂ ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ (CIPC) പ്രധിനിധീകരിച്ചു പറയുകയുണ്ടായി സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (OTS) കാലാവധി അവസാനിച്ച പ്രകാരം വീണ്ടും ഞങ്ങളുടെ സംഘടന വളരെ ശക്തമായ ഇടപെടീലുകൾ നടത്തി ഉത്തരവ് കാലാവധി നീട്ടി ലഭ്യമാക്കുന്നതിന് വേണ്ടി ശ്രമങ്ങൾ നടത്തി എന്നും വരും ദിവസങ്ങളിൽ തന്നെ സർക്കാർ ഉത്തരവ് ഉണ്ടാകുമെന്നും കഴിഞ്ഞദിവസം പറയുകയുണ്ടായി. ആകയാൽ *ഗവൺമെന്റ് ഉത്തരവ് ഇന്ന് നിലവിൽ വന്നിരിക്കുകയാണ് 31/12/2024 വരെയാണ് ഉത്തരവിന്റെ കാലാവധി*. വ്യവസായികളെല്ലാം ഗവൺമെന്റ് ഉത്തരവുമാനിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ടുന്ന നടപടിക്രമങ്ങൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അഭ്യർത്ഥിക്കുന്നു. കൂടാതെ *"കേരളത്തിൽ കശുവണ്ടി വ്യവസായം പുനരുദ്ധരിച്ച് നിലനിർത്തുക"* എന്ന CIPC യുടെ മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനും കൂടാതെ നിലവിൽ വളരെ ദുരിത പരമായി വ്യവസായം നടത്തിക്കൊണ്ടു പോകുന്നവർക്ക് വേണ്ടിയും ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും വ്യവസായം നടത്തി പ്രതിസന്ധിയിലായ വ്യവസായികളിൽ നിന്നും സാമ്പത്തിക ചൂഷണം നടത്താത്ത കാഷ്യൂ ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ (CIPC) ശക്തമായ ശ്രമങ്ങളുമായി
മുന്നോട്ടു പോകുന്നതായിരിക്കും.,*ഈ സംഘടനയിലെ മുൻ ഭാരവാഹികൾ ആയിരുന്നവർ CIPC എന്ന സംഘടനയുടെ പേരിനോട് സാദൃശ്യപ്പെടുത്തി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പുതിയ സംഘടന തുടങ്ങിയിട്ടുണ്ട്. ആ പുതിയ സംഘടനയുടെ പേരിലോ, CIPC എന്ന ഈ സംഘടനയുടെ പേരിൽ അവർ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കോ CIPC ഉത്തരവാദി ആയിരിക്കുകയില്ല എന്നും ബഹുമാനപ്പെട്ട വ്യവസായികളെയും തൊഴിലാളികളയും അറിയിക്കുന്നു*.

*CIPC എന്നും വ്യവസായികൾക്ക് തൊഴിലാളികൾക്കും ഒപ്പം*.

പ്രസിഡന്റ്
🖊️കെ. രാജേഷ്
📱8848937162

സ്വാഗതാർഹം. 🙏🙏..... കശുവണ്ടി മേഖലയുടെ ആശംസകൾ 💐💐💐
20/04/2024

സ്വാഗതാർഹം. 🙏🙏..... കശുവണ്ടി മേഖലയുടെ ആശംസകൾ 💐💐💐

നമസ്കാരം സഹോദരങ്ങളെ 🙏💐
കൊല്ലം ജില്ലയിലെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത്‌ ഉൾപ്പടെയുള്ള പദ്ധതി നടപ്പിലാക്കാനായി കശുവണ്ടി വികസന ബോർഡ് യാഥാർത്ഥ്യമാക്കും . ഇതിന്റെ ആദ്യപടിയായി കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ നേരിൽ കണ്ടു ഞാൻ നിവേദനം നൽകിയതിനു വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.. 🙏💐

ബഹുമാന്യരെ കശുവണ്ടി മേഖലയിലെ വിഷയങ്ങൾ CIPC ക്കു വേണ്ടി കൊല്ലം NDA സ്ഥാനാർഥി    ശ്രീ. കൃഷ്ണകുമാർ. ജി യുമായി ചർച്ച നടത്തി....
19/04/2024

ബഹുമാന്യരെ
കശുവണ്ടി മേഖലയിലെ വിഷയങ്ങൾ CIPC ക്കു വേണ്ടി കൊല്ലം NDA സ്ഥാനാർഥി ശ്രീ. കൃഷ്ണകുമാർ. ജി യുമായി ചർച്ച നടത്തി. നിലവിലെ പ്രതിസന്ധികൾ തരണം ചെയ്യണമെങ്കിൽ കേന്ദ്ര കശുവണ്ടി വികസന ബോർഡ് വരണമെന്നും അതിലൂടെ പ്രത്യേക പാക്കേജ് ഈ മേഖലയ്ക്കായി പ്രഖ്യാപിക്കണമെന്നും ഇപ്പോൾ നടക്കുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും ചർച്ച ചെയ്തതിന്റെ ഫലമായി അദ്ദേഹം ഈ മേഖലയിലെ പ്രശ്നങ്ങളുടെ രൂക്ഷത അടങ്ങിയ നിവേദനം ബഹു.പ്രധാനമന്ത്രിക്ക് തിരുവനന്തപുരത്തുവച്ചു കൈമാറി. അദ്ദേഹത്തിൽ നിന്നും കിട്ടിയ ഉറപ്പ്......
നന്ദി
🖊️രാജേഷ്. കെ
📱8848937162

*Press Release*05/02/20244.39 PM2024 - 25ലെ കേരള ബജറ്റ് കശുവണ്ടി തൊഴിലാളികൾക്കും വ്യവസായികൾക്കും തീർത്തും നിരാശാജനകം. കേ...
06/02/2024

*Press Release*

05/02/2024
4.39 PM

2024 - 25ലെ കേരള ബജറ്റ് കശുവണ്ടി തൊഴിലാളികൾക്കും വ്യവസായികൾക്കും തീർത്തും നിരാശാജനകം.
കേരളത്തിൽ ഏകദേശം 864 കശുവണ്ടി ഫാക്ടറികൾ ഉള്ളതിൽ 700 ഓളം കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുമ്പോൾ ഇന്ന് കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന വ്യവസായികൾക്കും തൊഴിലാളികൾക്കും നിരാശാജനകമാണ്. ഈ പരമ്പരാഗത മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മൂന്നുലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളിൽ നിലവിൽ നാൽപ്പതിനായിരത്തോളം തൊഴിലാളികൾക്ക് മാത്രമാണ് തൊഴിൽ ഉള്ളത്.നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ ഇഎസ്ഐ, പിഎഫ്,ക്ഷേമനിധി വിഹിതങ്ങൾ അടയ്ക്കാമെന്ന സർക്കാർ ബജറ്റിലെ വാഗ്ദാനം 2,60,000 ഓളം വരുന്ന( പ്രതിസന്ധി മൂലം 700 ഓളം ഫാക്ടറികൾ അടച്ചിട്ടിരിക്കുന്നതിനാൽ ) തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളെ സർക്കാർ പോലും കളിയാക്കുകയാണ്. മുൻ വർഷങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച തുകകളുടെ കാൽഭാഗം പോലും ചെലവാക്കാത്ത സർക്കാർ വീണ്ടും വീണ്ടും വാഗ്ദാനങ്ങൾ നൽകി തൊഴിലാളികളെ വഞ്ചിക്കുകയാണ് ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ നടത്തുന്നത്.ഈ വ്യവസായം നടത്തിയിരുന്ന വ്യവസായികളുടെ 5 ആത്മഹത്യകൾ സർക്കാർ മറന്നിരിക്കുകയാണ്.NPA ആയ വ്യവസായികൾക്ക് സർക്കാരും ബാങ്കുകളും എസ്എൽബിസിയും ചേർന്ന് സ്വീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2023 ഡിസംബർ 31ന് അവസാനിച്ചിരിക്കുകയാണ്. നിരവധിയായ വ്യവസായികളുടെ വീടുകൾ ഉൾപ്പെടെയുള്ള സ്ഥാപനജംഗമ വസ്തുക്കൾ എല്ലാം തന്നെ ബാങ്കുകൾ ജപ്തി ചെയ്തു കൊണ്ടുപോകുന്ന വേളയിലാണ് കേരള സർക്കാർ ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന 700 ഓളം ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനോ അവിടെ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെ തൊഴിൽ സ്ഥിരതഉറപ്പുവരുത്തനോ അവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനോ സർക്കാർ ഈ ബജറ്റിൽ ഒന്നും പരാമർശിച്ചിട്ടില്ല. 700 ഓളം ഫാക്ടറികൾ നടത്തിയവരും ആ ഫാക്ടറികളിൽ ജോലി ചെയ്തവരും കേരള ജനതയിൽ ഉൾപ്പെട്ടിട്ടുള്ളവരല്ലേ.... എന്തിനാണ് അവരോട് ഈ വിവേചനം......സർക്കാർ വെളിപ്പെടുത്തണം.....മുൻ ആറു വർഷങ്ങളിലെ പോലെ തന്നെ ഈ വർഷത്തെയും കേരള ബജറ്റ് വെറും വാഗ്ദാനമായി മാറിയിരിക്കുകയാണ്. കശുവണ്ടി മേഖലയെ പുനരുജീവിപ്പിക്കുന്നതിനും ഈ മേഖലയിൽ തൊഴിലെടുത്ത തൊഴിലാളികളെ സംരക്ഷിക്കുന്നതിനും തൊഴിൽ കൊടുത്ത വ്യവസായികളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗവും മാർഗ്ഗനിർദ്ദേശവും ഈ ബജറ്റിൽ കാണാൻ സാധിച്ചിട്ടില്ല......കടുത്ത പ്രതിഷേധത്തോടെ.....
കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ ( CIPC)

പ്രതീക്ഷയോടെ
രാജേഷ്.കെ
പ്രസിഡന്റ്‌ /രക്ഷാധികാരി
8848937162

04/11/2023

കേരളീയം 2023

കശുവണ്ടി മേഖലയിലെ പ്രതിസന്ധികളെ കുറിച്ചും ജപ്തികളെക്കുറിച്ചും വ്യവസായികളും ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും കശുവണ്ടി മേഖലയിലെ പുനരുദ്ധാരണത്തെക്കുറിച്ചും കേരളീയം 2023 ഇന്ന് ഞാൻ വിശദമായി സംസാരിച്ചു അതിന് ബഹു: വ്യവസായ വകുപ്പ് മന്ത്രി തന്ന മറുപടിയാണ് ചുവടെ ചേർക്കുന്ന വീഡിയോ

രാജേഷ്.കെ
കശുവണ്ടി വ്യവസായ സംരക്ഷണ സമിതി(CIPC)
സ്ഥാപകൻ
IRC Member

Address

Main Road
Kollam
691001

Alerts

Be the first to know and let us send you an email when Indian Cashew Industry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Cashew Industry:

Share

Kerala Cashew Industry

The Cashew business in Kerala is based in the eponymous city Kollam, which is known as the Cashew Capital of the World. Kollam is the largest processed cashew exporter in the world. As of 2011 there were more than 600 cashew processing units in the city. About 800,000 tonnes of raw cashews are imported to the city for processing every year. 80% of India's export quality cashew kernels are prepared in Kollam. Kollam remained as the cashew capital of the world for decades since 1930s.