16/05/2026
പെട്രോൾ ഡീസൽ വിലവർധനക്ക് എതിരെ എ ഐ വൈ എഫ് തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും യോഗവും എ ഐ വൈ എഫ് മുഖത്തല മണ്ഡലം സെക്രട്ടറി ആർ ഹരീഷ് ഉദ്ഘാടനം ചെയ്തു തഴുത്തല മേഖല കമ്മിറ്റി പ്രസിഡന്റ് ദിവ്യ അധ്യക്ഷയായ യോഗത്തിൽ മേഖലാ കമ്മിറ്റിയുടെ സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതം ആശംസിച്ചു. എ ഐ എസ് എഫ് കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് സുദർശനൻ എ ഐ വൈ എഫ് മുഖത്തല മണ്ഡലം ജോയിൻ സെക്രട്ടറി വിജിൻ കൃഷ്ണൻ, എ ഐ എസ് എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത്ത്, സ്നേഹ എന്നിവർ സംസാരിച്ചു.