Kgoa kollam

Kgoa kollam kerala gazetted officers association is the largest trade union in gazetted sector

*കെ. ജി. ഒ. എ  മൃഗസംരക്ഷണ വകുപ്പിൽ അവകാശദിനം ആചരിച്ചു* _വെറ്റിനറി സർജന്മാരുടെ ഓൺലൈൻ ട്രാൻസ്ഫർ ഉടൻ നടപ്പിലാക്കുക,ഡയറക്ടറേ...
30/10/2024

*കെ. ജി. ഒ. എ മൃഗസംരക്ഷണ വകുപ്പിൽ അവകാശദിനം ആചരിച്ചു*
_വെറ്റിനറി സർജന്മാരുടെ ഓൺലൈൻ ട്രാൻസ്ഫർ ഉടൻ നടപ്പിലാക്കുക,ഡയറക്ടറേറ്റിൽ ഫയലുകളുടെ കാലതാമസം പരിഹരിക്കുക, ഡയറക്ടർ തസ്തികയിലേക്ക് സ്പെഷ്യൽ പ്രകാരം വകുപ്പിലെ അർഹതയുള്ള അഡീഷണൽ ഡയറക്ടറെ പ്രമോട്ട് ചെയ്ത് നിയമിക്കുക, അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവെച്ച നടപടി പിൻവലിക്കുക, കരിയർ അഡ്വാൻസ് മെന്റ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക, മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനസംഘടിപ്പിക്കുക, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ / ഫീൽഡ് ഓഫീസർ തസ്തികകളിലെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ഉത്തരവ് പുന പരിശോധിക്കുക_ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിൽ അവകാശ ദിനം ആചരിച്ചു.കൊല്ലം ജില്ലാ വെറ്റിനറി സെന്ററിൽ നടന്ന പ്രതിഷേധയോഗം കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ദിലീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ അജി, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, ജോ സെക്രട്ടറി വിമൽ ചന്ദ്രൻ, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി നന്ദു എസ് പ്രസാദ്, ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ സന്നിഹിതരായിരുന്നു.

30/10/2024
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി...
24/10/2024

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം മറികടന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി എ , ഡി.ആർ അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനവും യോഗവും നടന്നു.

*കെ. ജി. ഒ. എ യുടെ നേതൃത്വത്തിൽ  സർക്കാർ ഓഫീസുകളിൽ ശുചിത്വ ക്യാമ്പയിൻ* സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതി...
18/10/2024

*കെ. ജി. ഒ. എ യുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ ശുചിത്വ ക്യാമ്പയിൻ*

സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിക്ക് പിന്തുണയുമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയുടെ സർക്കാർ ഓഫീസുകളിൽ ശുചിത്വ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ക്യാമ്പയി ന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം പി ഡബ്ല്യു ഡി കോംപ്ലക്സിൽ എം നൗഷാദ് എംഎൽഎ നിർവഹിച്ചു . ജില്ലയിലെ ഓഫീസുകളിൽ ഹരിത ചട്ടം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്ത കെ. ജി. ഒ. എ യെ അഭിനന്ദിച്ച എം. എൽ. എ ശുചിത്വ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ജില്ലയിലെ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു. കെ. ജി. ഒ. എ സംസ്ഥാന ട്രഷറർ എ. ബിന്ദു ആശംസ അറിയിച്ചു. കെ. ജി. ഒ. എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അജി, കെ. സീന എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ ആർ രാജേഷ് സ്വാഗതവും ജില്ല ജോയിൻ സെക്രട്ടറി പ്രദീപ്കുമാർ നന്ദിയും പ്രകാശിപ്പിച്ചു.

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യക്കിടയായ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം
16/10/2024

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യക്കിടയായ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം

KGOA ജില്ലാ വനിതാ കമ്മിറ്റിയുടെയും, സിവിൽ സ്റ്റേഷൻ, കൊല്ലം സൗത്ത്, കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കാ...
30/09/2024

KGOA ജില്ലാ വനിതാ കമ്മിറ്റിയുടെയും, സിവിൽ സ്റ്റേഷൻ, കൊല്ലം സൗത്ത്, കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കാൻസർ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ ദിവ്യ ശശി, ഗൈനക്കോളജിസ്റ്റ്, നോഡൽ ഓഫീസർ ആർദ്രം, മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ആതിര, ഡോക്ടർ ഗോപിക, ഡോക്ടർ സമീന എന്നിവർ അടങ്ങിയ 14 അംഗ ടീം ക്യാമ്പിൽ ടെസ്റ്റുകൾക്ക് നേതൃത്വം നൽകി. NUHM കോർഡിനേറ്റർ .സജിത്ത് ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്തു. സംസ്ഥാന ട്രഷറർ എ ബിന്ദു, ജില്ല പ്രസിഡന്റ് മിനിമോൾ, ജില്ലാകമ്മിറ്റി അംഗം ഡോ. ദേവ് കിരൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ഏരിയകളിൽ നിന്നും 96 ഓളം ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രീനിംഗ് ടെസ്റ്റ് നോടൊപ്പം എച്ച്ബി,ബിപി, ബ്ലഡ് ഷുഗർഎന്നിവയും പരിശോധിക്കുകയുണ്ടായി.രാവിലെ 10. 30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2.30ന് അവസാനിച്ചു.

*കെ. ജി. ഒ. എ യുടെ നേതൃത്വത്തിൽ  'സുരക്ഷാ നടത്തം' സംഘടിപ്പിച്ചു* തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ...
13/09/2024

*കെ. ജി. ഒ. എ യുടെ നേതൃത്വത്തിൽ 'സുരക്ഷാ നടത്തം' സംഘടിപ്പിച്ചു*

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി സംസ്ഥാന സർക്കാരിലേക്ക് റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ " സ്ത്രീ ജീവനക്കാരും തൊഴിലിടവും" എന്ന വിഷയത്തിൽ സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ജില്ലാ തല ഉദ്‌ഘാടനം " സുരക്ഷാ നടത്തം" 11.09.2024 ബുധനാഴ്ച്ച രാത്രി 7 മണിക്ക് കൊല്ലം ജില്ലാ അശുപത്രി അങ്കണത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ ഗോപൻ നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ കെ. ജി. ഒ .എ വനിതാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ജീവനക്കാർ സംഘടിപ്പിച്ച സുരക്ഷാ നടത്തത്തിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കും. സ്ഥാപനത്തലത്തിൽ പരിഹരിക്കേണ്ടത് സ്ഥാപനന മേധാവിക്കും, തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി പരിഹരിക്കേണ്ടവ തദ്ദേശ ഭരണ അധ്യക്ഷന്മാർക്കും, സർക്കാർ തലത്തിൽ പരിഹരിക്കേണ്ടത് സർക്കാരിലേക്കും പ്രത്യേകം തയ്യാറാക്കി നൽകും.

*യൂണിഫൈഡ് പെൻഷൻ സ്‌കീം കാപട്യ പദ്ധതി , എല്ലാ ജീവനക്കാർക്കും നിർവചിത പെൻഷൻ പദ്ധതി നടപ്പിലാക്കുക*- *കെ. ജി. ഒ. എ*    _ജില്...
05/09/2024

*യൂണിഫൈഡ് പെൻഷൻ സ്‌കീം കാപട്യ പദ്ധതി , എല്ലാ ജീവനക്കാർക്കും നിർവചിത പെൻഷൻ പദ്ധതി നടപ്പിലാക്കുക*- *കെ. ജി. ഒ. എ*
_ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു_

Address

Kollam

Website

Alerts

Be the first to know and let us send you an email when Kgoa kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category