ബോബി ചെമ്മണ്ണൂർ ഫാൻസ് അസോസിയേഷൻ ചടയമംഗലം

  • Home
  • India
  • Kollam
  • ബോബി ചെമ്മണ്ണൂർ ഫാൻസ് അസോസിയേഷൻ ചടയമംഗലം

ബോബി ചെമ്മണ്ണൂർ ഫാൻസ് അസോസിയേഷൻ ചടയമംഗലം മനുഷ്യ സ്നേഹി ബോബി ചെമ്മണ്ണൂരിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ...

19/01/2025

കോടികൾകൊണ്ട് അമ്മാനമാടുന്നയാൾ! ❤️അന്നയുടെ സ്നേഹ നിധിയായ അച്ഛൻ,❤️ നടനായ മരുമകൻ❤️; തൊട്ടത് പൊന്നാക്കിയ ബിസിനസ് ബ്രെയിൻ❤️
കോടികൾ കൊണ്ട് അമ്മാനമാടുന്ന വ്യക്തി എന്നാണ് പൊതുവെ ചെമ്മണൂർ ബോബി അറിയപ്പെടുന്നത്. ബോചെ എന്നാണ് അദ്ദേഹത്തിന് ഫാൻസ്‌ നൽകിയ ചെല്ലപ്പേര്❤️❤️❤️❤️❤️❤️
തൃശൂർ ജില്ലയിലെ പ്രശസ്തമായ ചെമ്മണ്ണൂർ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ താരമാണ്. നമുക്കറിയാം സിനിമ സീരിയൽ സെലിബ്രിറ്റികളുടെ സ്ഥാനം തന്നെയാണ് ബോചെ എന്ന ബിസിനെസ്സ് മാൻ ബോബി ചെമ്മണ്ണൂരിന് സോഷ്യൽ മീഡിയ നൽകുന്നത്.❤️
എത്തപ്പെട്ട മേഖലകൾ എല്ലാം പൊന്നു വിളയിച്ച താരം; സിനിമയിലും ഒരു കൈ നോക്കി❤️
ഒരുപക്ഷെ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തോടെ ആകാം സോഷ്യൽ മീഡിയയിൽ കുടുംബം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഏകമകൾ അന്നയെ സ്വന്തമാക്കിയത് നടനും സംവിധായകനുമായ സാം സിബിൻ ആണ്. ക്വീൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ബോചെയുടെ മരുമകൻ തിളങ്ങിയിട്ടുണ്ട്. മകളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെയാണ് ആ വിവാഹം അദ്ദേഹം നടത്തി കൊടുത്തത്.
ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ്' വഴി, ഭവനരഹിതർക്ക് താമസം, ഭക്ഷണം, പരിചരണം എന്നിവ നൽകുന്നതിനായി തന്റെ ജ്വല്ലറി ഔട്ട്‌ലെറ്റുകൾക്ക് സമീപമുള്ള 'പുവർ ഹോംസ്', സൗജന്യ ആംബുലൻസ് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് കൊമേഴ്സിൽ ഉപരിപഠനം നടത്തിയത്‍. ഡോക്ട്രേറ്റ്, ഗിന്നസ് റെക്കോർഡ് എന്നിങ്ങനെ അവാർഡുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ വേഷവിധാനവും ഒരു ഐഡൻ്റിറ്റിയാക്കി മാറ്റിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിൽ നിന്ന് ബോചെ യിലേക്കുള്ള വഴി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. വളരെ സമർത്ഥമായി, തന്നെത്തന്നെ ഒരു ബ്രാൻഡാക്കി മാറ്റുക, തൻ്റെ സ്ഥാപനത്തേക്കാൾ താൻ ഒരു പ്രസ്ഥാനമാകുക എന്ന ബിസിനസ് തന്ത്രം വിജയിപ്പിച്ച ഒരു ബിസിനസ് ബ്രെയിൻ ആണ് ബോബി ചെമ്മണ്ണൂർ. കരിയറിലുടനീളം വിവാദങ്ങളുണ്ടാകുകയും അവയെ മറികടന്ന് വീണ്ടും തിരിച്ചു വരവ് നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അത്ര എളുപ്പത്തിൽ കടക്കാൻ കഴിയാത്ത ഒരു വിവാദത്തിലാണ് ഇക്കുറി ബോബി ചെമ്മണ്ണൂർ പെട്ടിരിക്കുന്നത്. വിവാദവും മാർക്കറ്റിങ് ആക്കി മാറ്റാൻ കഴിവുള്ള ബോചെ, ഇക്കുറിഎങ്ങനെയാണ് അതിനെ ഉപയോഗിക്കാൻ പോകുന്നത് എന്ന് നോക്കിയിരിക്കുന്ന ഒരുകൂട്ടം ആളുകളുമുണ്ട്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥനകൾ പോലും നടത്തുന്ന ആരാധകരെയും സോഷ്യൽ മീഡിയയിൽ കാണാം.
എന്തായാലും അദ്ദേഹം ഒരു നല്ല മനുഷ്യൻ തന്നെ ആണ്!!!❤️❤️❤️🥰🥰🙏🙏🙏🙏🙏🙏

08/01/2025
ഇയാൾക്ക് നാണവും മാനവുമില്ലെ?കോടികൾ കയ്യിലുണ്ടായിട്ടും, ഇങ്ങനെ കോമാളി വേഷവും കെട്ടി, ചാനലായ ചാനലിലും, പൊതു വേദികളിലും വന്...
14/08/2024

ഇയാൾക്ക് നാണവും മാനവുമില്ലെ?
കോടികൾ കയ്യിലുണ്ടായിട്ടും, ഇങ്ങനെ കോമാളി വേഷവും കെട്ടി, ചാനലായ ചാനലിലും, പൊതു വേദികളിലും വന്ന് നിന്ന് സ്വയം ഇമേജ് ഇടിച്ച് താഴ്ത്തുന്നതെന്തിനാ?
ഒരൽപമൊക്കെ മറച്ച് പിടിച്ച് സംസാരിക്കാൻ ഇയാളെ ഉപദേശിക്കാൻ ആരുമില്ലെ?

മൊബൈൽ സ്ക്രീനിലൂടെയും, വാർത്താ മാധ്യമങ്ങളിലൂടെയും അറിഞ്ഞ ബോചെ എന്ന ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണും കാണും വരെ എന്റെ ധാരണകൾ ഇതൊക്കെ ആയിരുന്നു....

തൃത്താല ആലൂർ നിന്നും 70 kmtr ദൂരമുള്ള തൃശൂർ ജില്ലയിലെ പുതുക്കാട് വില്ലേജിലെ നെടുമ്പാൽ എന്ന സ്ഥലത്തെത്തിയാണ് ബോ ചെയെ കാണുന്നത്...

അവിടെ ബോചെ ടീ ഫ്രാഞ്ചസിയുടെ ഉദ്ഘാടനത്തിന് ബോബി ചെമ്മണ്ണൂർ എത്തുന്നുണ്ട് എന്നറിഞ്ഞാണ് ഞാൻ ചെന്നത്...

ഉദ്ഘാടനത്തോടനുബന്ധിച്ച്, നൂറു കണക്കിനാളുകൾ തടിച്ച് കൂടിയിട്ടുണ്ട്...
സ്ത്രീകളും, കുട്ടികളും വൃദ്ദരുമടക്കം നിരവധി പേർ...
പലർക്കും അയാളുമൊന്നിച്ച് ഫോട്ടോ എടുക്കണം...
കൂട്ടായും ഒറ്റയ്ക്കും...
തിരക്ക് കൂട്ടുന്നതിനാൽ ബോ ചെയ്ക്ക് മുന്നോട്ട് നടക്കാനാവുന്നില്ല...
എന്നിട്ടും സെൽഫി എടുക്കാൻ വന്നവരെ അയാൾ നിരാശപ്പെടുത്തിയില്ല....
ആരോടും ദേഷ്യപ്പെട്ടില്ല...
അസഹിഷ്ണുത കാണിച്ചില്ല...
ഉയരക്കുറവുള്ളവരുടെ കൂടെ നിക്കുമ്പോൾ അവരോളമാവാൻ കുനിഞ് നിന്നു...
മറ്റു ചിലരിൽ നിന്ന് ഫോൺ വാങ്ങി, ഫോട്ടോയും വീഡിയോയും എടുത്ത് കൊടുക്കുന്നു...

ഇതിനിടയിൽ ചിലർ വരുന്നുണ്ട്....

അന്ധനായ മകന്റെ ചികിൽസക്ക് സഹായം...
കി, ഡ്നി മാറ്റി വക്കാൻ...
ഡയാലിസിസിന് പണമില്ലാത്തവർ...
അങ്ങനെ അനവധി....
ഒരാളെയും അയാൾ പരിഗണിക്കാതിരുന്നില്ല...
എല്ലാവരെയും ശ്രദ്ദാ പൂർവ്വം കേട്ടു...
വേണ്ടത് ചെയ്യാൻ കൂടെയുള്ളവരോട് ആവശ്യപ്പെടുന്നു...
ചിലർക്ക് തന്നെ വിളിച്ചാൽ കിട്ടുന്ന നമ്പർ കൈമാറുന്നു...
ശേഷം പറഞ്ഞ വാക്കുകളിലാണ് അത്ഭുതം തോന്നിയത്..

" ഞാൻ ചിലപ്പോൾ നിങ്ങളെ വിളിക്കാൻ മറന്നേക്കാം...
പക്ഷെ ! നിങ്ങൾക്കെന്നെ വിളിക്കാം...

ഞാൻ വിളിക്കാൻ മറന്നാൽ കുറ്റപ്പെടുത്തരുത്...
അതിന് വേണ്ടിയാണ് നമ്പർ തരുന്നത് "

വിമർശനത്തിന്റെ അ, സ്ത്രം ബോ ചെ യ്ക്കെതിരെ തൊടുക്കും മുൻപ്....

റഹീമിനെ സഹായിക്കാനിറങ്ങിയ....
തന്റെ മുന്നിൽ വരുന്ന നിരാലംഭരായ മനുഷ്യരോട്, അവരുടെ ജാതിയോ, മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ സഹായ ഹസ്തം നീട്ടുന്ന...
ബോബി ചെമ്മണ്ണൂരെന്ന ബോ ചെ യെ, മനുഷ്യനെ കാണാതെ പോവരുത്....

Creditz; Unknown

"എത്ര സമ്പത്ത് ഉണ്ടാക്കിയാലും, ആരൊക്കെ ആയി തീർന്നാലും നമ്മളിവിടെ പതിനായിരം വർഷങ്ങളൊന്നും ജീവിക്കാൻ പോണില്ലാലോ, അപ്പോൾ ഉള...
02/08/2024

"എത്ര സമ്പത്ത് ഉണ്ടാക്കിയാലും, ആരൊക്കെ ആയി തീർന്നാലും നമ്മളിവിടെ പതിനായിരം വർഷങ്ങളൊന്നും ജീവിക്കാൻ പോണില്ലാലോ, അപ്പോൾ ഉള്ള കാലം ടെൻഷൻ ഇല്ലാതെ, സമാധാനത്തോടെ, സന്തോഷമായി ജീവിക്കുക "

എന്ന ചെറു തത്വത്തിൽ വിശ്വസിച്ചും ...

"നിങ്ങൾക്ക് ഈ ലോകം കീഴടക്കാൻ കൈവശം വേണ്ടത് സ്നേഹവും ഹൃദയ വിശാലതയും മാത്രമാണെന്നും"

തിരിച്ചറിഞ്ഞും ....

ജീവിച്ചിരുന്നൊരു മനുഷ്യന്റെ മുന്നിലേക്ക് വയനാടിലെ ദുരന്ത വാർത്ത വരുകയാണ്......

ആ ദുരന്തത്തിൽ "വീട് നഷ്ടപ്പെട്ട 100 പേർക്ക് വീട് വയ്ക്കാൻ ഞാൻ സ്ഥലം നൽകും " എന്നായിരുന്നു ആ വാർത്തക്കുള്ള അയാളുടെ മറുപടി .....

ബോ ചെ ... ❤️

ഒരിക്കൽ കൂടി അയാൾ മാനവികത കൊണ്ടു ഹൃദയം കീഴടക്കുകയാണ്..... ❤️

Address

Kollam
691534

Website

Alerts

Be the first to know and let us send you an email when ബോബി ചെമ്മണ്ണൂർ ഫാൻസ് അസോസിയേഷൻ ചടയമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share