04/02/2025
ബഹുമാനപ്പെട്ട ട്രസ്റ്റ് അംഗങ്ങൾക്ക് ഭരണ സമിതിയുടെ വിനീത നമസ്കാരം.
തീയതി :- 04/02/2025
വിഷയം :- *സഹായധന സമാഹരണം.*
മാന്യരെ,
ആദ്യം തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, *"വേണാട് ജവാൻസ് കൊല്ലം ചാരിറ്റബിൾ ട്രസ്റ്റ്"* ൻ്റെ അംഗങ്ങൾ ആയ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഇതിൽ അംഗം ആയിരിക്കുന്നതിൽ സ്വയം അഭിമാനിക്കുകയും ചെയ്യുന്നു. നിലവിൽ ഈ സംഘടനയെ നയിക്കുന്നവരിൽ ഒരാൾ ആകാൻ കഴിഞ്ഞത് സൗഭാഗ്യം ആയി തന്നെ കാണുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും മനസ്സ് തുറന്ന് മുൻപിൻ നോക്കാതെ അഭിപ്രായം പറയുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും ട്രസ്റ്റ് അംഗങ്ങളും തന്നെയാണ് നമ്മുടെ ട്രസ്റ്റിൻ്റെ നട്ടെല്ല്. ആര് എന്ത് സഹായം ചോദിച്ചാലും അത് ട്രസ്റ്റ് ഗ്രൂപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ നിമിഷ നേരം കൊണ്ട് ആദ്യ ധന സഹായം ഏതെങ്കിലും ഒരു അംഗം ട്രസ്റ്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. പിന്നെ മറ്റെല്ലാ അംഗങ്ങളും അതിനെ മത്സര ബുദ്ധിയോടെ കണ്ട് സഹായ ധനം നിക്ഷേപിക്കാൻ ആരംഭിക്കുന്നു. ഒരാളോട് പോലും 100 രൂപ എങ്കിലും താ എന്ന് പറയേണ്ടി വരുന്നില്ല എന്നത് വളരെ അഭിമാനത്തോട് കൂടി ഞാൻ പറയുന്നു. *മറ്റ് ജില്ലാ സംഘടനകൾക്ക് മുന്നിൽ ശിരസ്സുയർത്തി നിൽക്കാൻ നമ്മുടെ അംഗങ്ങളുടെ ഈ മനോഭാവം ഒരുപാട് സഹായകം ആകുന്നു.*
ഇനി കാര്യത്തിലേക്ക് വരാം.
CRPF സൈനികരുടെ കോഴിക്കോട് ജില്ലാ സംഘടന ആയ *അമർ ജ്യോതി ഗ്രൂപ്പ്* അവരുടെ അവരുടെ ഗ്രൂപ്പ് അംഗം *ശ്രീ നിധിൻ്റെ മൂന്നു വയസ്സു പ്രായമുള്ള സഹോദരീപുത്രന്* വേണ്ടി നമ്മുടെ ട്രസ്റ്റിനോട് ഒരു സഹായധനം അഭ്യർത്ഥിച്ചിരുന്നു.
ഒട്ടനവധി സംഘടനകളും കൂട്ടായ്മകളും ഈ ഒരു ഉദ്യമത്തിനായി വളരെ ഊർജ്ജിതമായി മുന്നിട്ടിറങ്ങുകയും അവരവരാൽ കഴിയുന്ന ധന സഹായം നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെ CRPF സൈനികരുടെ 15 സംഘടകളും ഈ ധനസമാഹരണ യജ്ഞത്തിൽ പങ്കു ചേർന്ന് യഥാശക്തി അവരവരുടെ സഹായം ഈ കുട്ടിക്ക് എത്തിച്ചു നൽകിയിട്ടുണ്ട്.
നമ്മുടെ ട്രസ്റ്റ് ഉം ഈ ധന ധനസമാഹരണ യജ്ഞത്തിൽ പങ്ക് ചേരുകയും മറ്റെല്ലാ കൂട്ടായ്മകളെക്കാളും *കൂടുതൽ തുക 1,17,532/- (ഒരു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി മുപ്പത്തിരണ്ട് രൂപ)* സഹായധനം ആയി ദേവയാൻ എന്ന കുട്ടിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്ത വിവരം വളരെ സന്തോഷത്തോടും അഭിമാനത്തോടും നിങ്ങൾ ഓരോരുത്തരെയും അറിയിച്ചു കൊള്ളുന്നു.
*നാളെയാണ് ആ കുട്ടിയുടെ ശസ്ത്രക്രിയ. ഇനി ആ കുട്ടിക്കും അമ്മക്കും വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രം ആണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. എല്ലാവരും കുഞ്ഞിൻ്റെയും അമ്മയുടെയും ആയുരാരോഗ്യ സൗഖ്യത്തിനായി സർവേശ്വരനോട് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.*
*"കൊല്ലക്കാരായ" ഞങ്ങളെ "കൊള്ളക്കാർ" എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന മറ്റു ജില്ലക്കാർക്ക് ചെറിയൊരു പുഞ്ചിരി കൊണ്ട് മറുപടി നൽകാൻ ഈ ഒരൊറ്റ ധനസഹായം കൊണ്ട് നമുക്ക് കഴിഞ്ഞു. "നാം കൊല്ലംകാർ എന്ത് കൊണ്ട് വ്യത്യസ്തരാകുന്നു" എന്ന് ഇനിയെങ്കിലും മറ്റുള്ളവർ ചിന്തിക്കട്ടെ.*
വളരെ നല്ലൊരു തുക സഹായധനം ആയി നൽകാൻ കഴിഞ്ഞത് നമ്മുടെ *ഐക്യത്തെയും സാഹോദര്യത്തെയും ധാർമ്മികതയേയും* സൂചിപ്പിക്കുന്നു. അതിന് ട്രസ്റ്റ് സെക്രട്ടറി എന്ന നിലയിൽ ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. വരും കാലങ്ങളിലും ഇത് പോലെ എന്ത് ആവശ്യം വന്നാലും നമ്മുടെ വാതിലിൽ ആര് വന്ന് സഹായം ചോദിച്ചാലും അവരെ നല്ല രീതിയിൽ സഹായിക്കാൻ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ടും *അമ്മയും കുഞ്ഞും എത്രയും വേഗം സുഖം പ്രാപിക്കട്ടെ* എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിർത്തുന്നു.
നന്ദി നമസ്കാരം.